Jump to content

ഇന്ത്യയിലെ ജന്തുജാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിയാർ വന്യജീവിസങ്കേതത്തിലെ ആനകൾ
ഗിർ വനത്തിലെ സിംഹങ്ങൾ
ആസാമിലെ ഒറ്റക്കൊമ്പൻ കണ്ടാമൃഗം

ലോകത്തിലെതന്നെ അതിപ്രധാനമായ ജൈവവൈവിധ്യമേഖലകളിൽ ഒന്നാണ് ഭാരതം. മരുഭൂമികൾ, പർവതങ്ങൾ, തണ്ണീർതടങ്ങൾ, സമതലങ്ങൾ, കണ്ടൽകാടുകൾ, നിത്യ-അർദ്ധ ഹരിതവനങ്ങൾ, പുൽമേടുകൾ, ചതുപ്പുനിലങ്ങൾ, ദ്വീപുകൾ എന്നിവയെല്ലാം നിറഞ്ഞ ഭൂപ്രകൃതി ഇന്ത്യയെ നിരവധി ജീവിവർഗ്ഗങ്ങളുടെ ആവാസഭൂമിയാക്കുന്നു. ഇന്ത്യയിലെ മൂന്ന് അതിപ്രധാന ജൈവവൈവിധ്യമേഖലകളാണ് പശ്ചിമഘട്ടവും ഹിമാലയവും പിന്നെ ഇൻഡോ-ബർമാ പ്രദേശവും. തദ്ദേശീയരായ നിരവധി ജീവികൾ ഈ മേഖലകളിൽ അതിവസിക്കുന്നുണ്ട്.[1]

സാരവത്തായ ജൈവവൈവിധ്യമാണ് ഇന്ത്യയിലേത്. 18 മഹാ ജൈവവൈവിധ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ ആകമാനം ജൈവസമ്പത്തിലെ 76% സസ്തനികളും, 12.6% പക്ഷികളും, 6.2% ഉരഗങ്ങളും, 4.4% ഉഭയജീവികളും, 11.7% മത്സ്യങ്ങളും, 6.0% സപുഷ്പികളും ഇന്ത്യയിൽ കാണപ്പെടുന്നു.[2]

ഇന്ത്യയിലെ സസ്യ-ജന്തുജാലങ്ങളെക്കുറിച്ച് പണ്ടുമുതൽക്കേ നിരവധിപഠനങ്ങൾ നടന്നിട്ടുണ്ട്. പിന്നീട് ആ പഠനങ്ങൾക്ക് കൂടുതൽ ശാസ്ത്രീയമായ മുഖം കൈവന്നു. [3]

വലിയവന്യമൃഗങ്ങൾക്ക് പ്രശസ്തമാണ് ഇന്ത്യൻ വനങ്ങൾ. ഏഷ്യൻ ആന, ബംഗാൾ കടുവ, ഏഷ്യൻ സിംഹം, പുലി, കാണ്ടാമൃഗം തുടങ്ങിയ ജീവികളെ ഇന്ത്യൻ വനങ്ങളിൽ കാണാം. ഇവയിൽ പലജീവികൾക്കും മതപരമായും സാംസ്കാരികസംബന്ധിയായും മറ്റും വളരെയേറെ പ്രാധാന്യമാണുള്ളത്. വന്യജീവികളോടുള്ള ഈ കാഴ്ചപാട് ഇന്ത്യയിലെ വന്യജീവി സംരക്ഷണപ്രവർത്തനങ്ങൾക്ക് സഹായകരമായിട്ടുണ്ട്. വന്യമൃഗസംരക്ഷണങ്ങളിൽ ഏറ്റവും പ്രശസ്തം ഇന്ത്യയിലെ കടുവാ സംരക്ഷണപദ്ധതികൾക്കാണ്. 1972ലാണ് ഇന്ത്യയിൽ കടുവാസംരക്ഷണപ്രവർത്തനങ്ങൾ നിയമപരമായി ആരംഭിക്കുന്നത്.[4] അധികം പ്രശസ്തമല്ലെങ്കിൽകൂടിയും, ആനകളുടെ സംരക്ഷണത്തിന്നയ് ഭാരതസർക്കാർ രൂപം നൽകിയ പദ്ധതിയാണ് 1992ലെ ആന സംരക്ഷണ പദ്ധതി[5] ഇന്ത്യയിലെ കാണ്ടാമൃഗങ്ങളിൽ ഭൂരിഭാഗവും ഇന്നവശേഷിക്കുന്നത് ആസാമിലെ കാസരിംഗ ദേശീയോദ്യാനത്തിലാണ്. ഇന്ത്യയിലെ മറ്റുവലിയ വന്യമൃഗങ്ങളാണ് കാട്ടുപോത്ത്, മിഥുൻ, കാട്ടെരുമ, മ്ലാവ് തുടങ്ങിയവ. നായ്കുടുംബത്തിൽ പെടുന്ന് ജീവികളായ കുറുക്കൻ, ചെന്നായ്, കാട്ടുനായ് മുതലായ ജീവികൾ ഇന്ത്യയിലുടനീളമുള്ള വനങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. കഴുതപ്പുലി, മുയൽ, കീരി തുടങ്ങിയ അനവധി ചെറിയമൃഗങ്ങളും ഇവിടെയുണ്ട്. വനങ്ങളിലും വനങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും സ്വാഭാവികമായ് കണ്ടുവരുന്ന ജീവികളാണ് കുരങ്ങന്മാർ, കീരി, കാട്ടുപ്പന്നി മുതലായവ.

വൈവിധ്യം[തിരുത്തുക]

ഇന്ത്യയിൽ കാണപ്പെടുന്ന അകശേരുകികളേയും മറ്റു ചെറിയ ജീവികളേയും കുറിച്ചുള്ള കൃത്യമായ അറിവില്ല. ചിത്രശലഭങ്ങൾ മുതലായ ചില ഷഡ്പദങ്ങളേക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത്.

2,546-ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. 197 ഇനം ഉഭയജീവികളും ഇന്ത്യയിലുണ്ട്. 408-ലധികം ഉരഗജീവികളും ഇന്ത്യയിൽ കാൺപ്പെടുന്നു. [6]

അറിയപ്പെടുന്ന 401 സ്പീഷീസ് സസ്തനികൾ ഇന്ത്യയിലുണ്ട്. ലോകത്തിലെ ആകെ ഇനം സസ്തനികളുടെ 8.86% വരു ഇത്.[7]

വേൾഡ് കൺസർവേഷൺ മോണിറ്ററിങ്ങിന്റെ കണക്കുപ്രകാരം 15000 സ്പീഷീസ് പുഷ്പിക്കുന്ന സസ്യങ്ങൾ ഇന്ത്യയിലുണ്ട്

അതി പ്രധാന ജൈവവൈവിധ്യമേഖലകൾ[തിരുത്തുക]

പശ്ചിമഘട്ടം[തിരുത്തുക]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറുഭാഗത്തായ് സ്ഥിതിചെയ്യുന്ന പർവതങ്ങളുടെ ഒരു നീണ്ടനിരയാണ് പശ്ചിമഘട്ടം(Western Ghats)സമുദ്രസാമീപ്യവും, ഭൂപ്രകൃതിയും അനുകൂലമായതിനാൽ ധാരാളം മഴ ലഭിക്കുന്ന ഒരു ഭൂപ്രദേശമാണിത്. നിത്യഹരിതവനങ്ങളും, അർദ്ധനിത്യഹരിതവനങ്ങളും പശ്ചിമഘട്ടത്തിലുണ്ട്. ജൈവവൈവിധ്യത്തിന്റെ കലവറയാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തിലെ ജൈവസമ്പത്തിലെ 77% ഉഭയജീവികളേയും, 62% ഇഴജന്തുക്കളേയും ലോകത്ത് മറ്റെവിടേയും കാണാൻ സാധിക്കില്ല.[8]


കിഴക്കൻ ഹിമാലയം[തിരുത്തുക]

നേപ്പാൾ, ഭൂട്ടാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുൾപ്പേടുന്ന പ്രദേശ്മാണ് കിഴക്കൻ ഹിമാലയം. ഇന്ത്യൻ കാണ്ടാമൃഗം ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന 163 ജീവികളാണ് ഈ മേഖലയിലുൾപ്പെടുന്നത്. ഇവയിൽ 45 സസ്തനികളും, 50 പക്ഷികളും, 17 ഉരഗങ്ങളും, 12 ഉഭയജീവികളും, 3 അകശേരുകികളും, 36 സസ്യജനുസ്സുക്കളും ഉൾപ്പെടുന്നു.[9][10] ഇവിടെ കാണപ്പെടുന്ന ഒരു അപൂർവയിനം ജീവിയാണ് റെലിക്റ്റ് ഡ്രാഗൺഫ്ല്യ(Epiophlebia laidlawi).[11]

വംശനാശഭീഷണികൾ[തിരുത്തുക]

ഇന്തയുടെ ജൈവവൈവിധ്യം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ ബൃഹത്താണെങ്കിലും ഇന്ന് മിക്ക ജീവിവ്കളും വംശനാശത്തിന്റെ വക്കിലാണ്. മനുഷ്യന്റെ വേട്ടയാടലാണ് ഒരു പ്രധാനകാരണം. വേട്ടയാടൽ മൂലം വംശനാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഒരു ജീവിയാണ് കടുവ. തോൽ, നഖം, പല്ല് എന്നിവയ്ക്കുവേണ്ടിയാണ് കടുവകളെ പ്രധാനമായും വേട്ടയാടിയിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തും നിരവധികടുവകൾ ഇങ്ങനെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യയിൽ കടുവകളെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ്

ജീവികളുടെ ഏകദേശ എണ്ണം[തിരുത്തുക]

ജൈവവൈവിധ്യം

ഒരോ ഇനം ജീവികളുടേയും ഏകദേശ അംഗബലം താഴെ പട്ടികപ്പെടുത്തുന്നു. Alfred, 1998-നെ അവലംബമാക്കിയുള്ളതാണിത്.[12]

Taxonomic Group World species Indian species % in India
PROTISTA


Protozoa 31250 2577 8.24
Total (Protista) 31250 2577 8.24
ANIMALIA


Mesozoa 71 10 14.08
Porifera 4562 486 10.65
Cnidaria 9916 842 8.49
Ctenophora 100 12 12
Platyhelminthes 17500 1622 9.27
Nemertinea 600
Rotifera 2500 330 13.2
Gastrotricha 3000 100 3.33
Kinorhyncha 100 10 10
Nematoda 30000 2850 9.5
Nematomorpha 250
Acanthocephala 800 229 28.62
Sipuncula 145 35 24.14
Mollusca 66535 5070 7.62
Echiura 127 43 33.86
Annelida 12700 840 6.61
Onychophora 100 1 1
Arthropoda 987949 68389 6.9
Crustacea 35534 2934 8.26
Insecta 853000 53400 6.83
Arachnida 73440
7.9
Pycnogonida 600
2.67
Pauropoda 360
Chilopoda 3000 100 3.33
Diplopoda 7500 162 2.16
Symphyla 120 4 3.33
Merostomata 4 2 50
Phoronida 11 3 27.27
Bryozoa (Ectoprocta) 4000 200 5
Endoprocta 60 10 16.66
Brachiopoda 300 3 1
Pogonophora 80
Praipulida 8
Pentastomida 70
Chaetognatha 111 30 27.02
Tardigrada 514 30 5.83
Echinodermata 6223 765 12.29
Hemichordata 120 12 10
Chordata 48451 4952 10.22
Protochordata (Cephalochordata+Urochordata) 2106 119 5.65
Pisces 21723 2546 11.72
Amphibia 5150 209 4.06
Reptilia 5817 456 7.84
Aves 9026 1232 13.66
Mammalia 4629 390 8.42
Total (Animalia) 1196903 868741 7.25
Grand Total (Protosticta+Animalia) 1228153 871318 7.09

ജീവിവർഗ്ഗങ്ങൾ[തിരുത്തുക]

ഒരു തൊഴുകൈയ്യൻ പ്രാണി
Harpegnathos saltator
ഇന്തയിൽ കാണപ്പെടുന്ന ഒരിനം ചിലന്തി
കറ്റി

ഇന്തയിൽ കാണപ്പെടുന്ന വിവിധ ടാക്സോണുകളിൽ ഉൾപ്പെടുന്ന സ്പീഷീസുകളുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു.

മൃഗങ്ങൾ[തിരുത്തുക]

അകശേരുകികൾ[തിരുത്തുക]

കശേരുകികൾ[തിരുത്തുക]

സസ്യങ്ങൾ[തിരുത്തുക]

ഇന്ത്യയിലെ സസ്യജാലങ്ങളെക്കുറിച്ചറിയാൻ"ഇന്ത്യയിലെ സസ്യജാലം" എന്ന താൾ കാണുക

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-12-26. Retrieved 2013-01-13.
 2. Dr S.K.Puri. "Biodiversity Profile of India (Text Only)". Retrieved 2007-06-20.
 3. Krausman, PR & AJT Johnsingh (1990) Conservation and wildlife education in India. Wildl. Soc. Bull. 18:342-347
 4. Project Tiger Accessed Feb, 2007
 5. Project Elephant Accessed Feb, 2007
 6. "WCMC website". Archived from the original on 2001-11-28. Retrieved 2013-01-13.
 7. Nameer, PO (1998). Checklist of Indian mammals. Kerala Forest Department, Thiruvananthapuram
 8. Daniels, R. J. R. (2001) Endemic fishes of the Western Ghats and the Satpura hypothesis Archived 2016-03-03 at the Wayback Machine.. Current Science 81(3):240-244
 9. "Conservation International 2006". Archived from the original on 2008-12-19. Retrieved 2013-01-13.
 10. Ecosystem Profile: Eastern Himalayas Region, 2005
 11. Amphibian Species of the World - Desmognathus imitator Dunn, 1927
 12. Alfred, J.R.B. (1998) Faunal Diversity in India: An Overview: In Faunal Diversity in India, i-viii Archived 2009-04-10 at the Wayback Machine., 1-495. (Editors. Alfred, JRB, et al., 1998). ENVIS Centre, Zoological Survey of India, Calcutta.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_ജന്തുജാലം&oldid=3972678" എന്ന താളിൽനിന്ന് ശേഖരിച്ചത്