ഇത്സുകുഷീമ ക്ഷേത്രം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ജപ്പാൻ |
Area | 431.2, 2,634.3 ha (46,410,000, 283,550,000 sq ft) |
Includes | East Corridor, Haraiden of Marōdo Shrine, Haraiden of the Main Shrine, Honden, Heiden and Haiden of Marōdo Shrine, Honden, Heiden and Haiden of the Main Shrine, Itsukushima Shrine Ōtorii, West Corridor |
മാനദണ്ഡം | i, ii, iv, vi[1] |
അവലംബം | 776 |
നിർദ്ദേശാങ്കം | 34°17′45″N 132°19′11″E / 34.295833333333°N 132.31972222222°E |
രേഖപ്പെടുത്തിയത് | 1996 (20th വിഭാഗം) |
Endangered | – |
വെബ്സൈറ്റ് | www |
ജപ്പാനിലെ ഹിരോഷിമ പ്രവിശ്യയിലുള്ള ഇത്സുകുഷീമ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ഷിന്റോ ക്ഷേത്രമാണ് ഇത്സുകുഷീമ ക്ഷേത്രം (Japanese: 厳島神社 Itsukushima-jinja). ഇവിടത്തെ ഒഴുകുന്ന ടോറി ഗേറ്റ് ആണ് ഏറ്റവും പ്രസിദ്ധം.[2] ഒരു യുനെസ്കൊ ലോകപൈതൃക കേന്ദ്രം കൂടിയാണ് ഈ ക്ഷേത്ര സമുച്ചയം. ഇവിടത്തെ പല നിർമ്മിതൈകളും ജപ്പാനിന്റെ "നാഷണൽ ട്രെഷർസ്" പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിൽ നിരവധി തവണ ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 6-ആം നൂറ്റാണ്ടിലാണ് ഇവിടെ ആദ്യമായി ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. നാം ഇന്നുകാണുന്ന ക്ഷേത്രം 16-ആം നൂറ്റാണ്ടിന്റ മധ്യത്തിൽ പണിതതാണ്. ഉൾക്കടലിൽ തൂണുകൾ ആഴ്ത്തിവെച്ച് അതിന്മേലാണ് ക്ഷേത്രം പണിതീർത്തിരിക്കുന്നത്. അതിനാൽ തന്നെ ഇത് ജലപ്പരപ്പിൽ ഒഴുകുന്നതുപോലെയുള്ള പ്രതീതി സൃഷ്ടിക്കുന്നു.
ഇവിടത്തെ റ്റോറി ഗേറ്റ് വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമാണ്. പരമ്പരാഗത ശൈലിയിൽ പണിതീർത്ത കവാടങ്ങളാണ് റ്റോറി(Torii) എന്നറിയപ്പെടുന്നത്. 1875ലാണ് നാം ഇന്നു കാണുന്ന കവാടം പണിതീർത്തത്. 16 മീറ്ററാണ് ഇതിന്റെ ഉയരം. കേടുപാടുകടെ അതിജീവിക്കുന്ന കർപ്പൂര മരത്തിന്റെ തടിയാണ് ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വേലിയേറ്റ സമയത്ത് ഇത് വെള്ളത്താൽ ചുറ്റപെടുന്നു. ഈ സമയത്ത് ഈ കവാടം ജലത്തിൽ പൊങ്ങികിടക്കുന്നപോലെയാണ് കാണപ്പെടുന്നത്. വേലിയിറക്ക സമയത്ത് വെള്ളം പൂർണമായും പിൻ വാങ്ങുകയും, കവാടത്തിന്റ് അടിത്തട്ട് വരെ കാൽനടയായി ചെന്നെത്താൻ സാധിക്കുന്നതുമാണ്.
ഷിന്റോ മതവിശ്വാസപ്രകാരം, സമുദ്രത്തിന്റെയും, കൊടുങ്കാറ്റിന്റെയും ദേവനായ സുസ്സാനൊ മിക്കൊത്തൊ-യുടെ(Susano-o no Mikoto) മൂന്ന് പുത്രിമാരും, സൂര്യദേവതയായ [[]Amaterasu| അമെത്തരാസുവിന്റെ] സഹോദരനുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തികൾ.
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/776.
{{cite web}}
: Missing or empty|title=
(help) - ↑ Nussbaum, Louis-Frédéric (2005). "Itsukushima-jinja" in Japan Encyclopedia, p. 407.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- UNESCO World Heritage description
- Official Website of Miyajima Tourism Archived 2012-10-09 at the Wayback Machine.
- Miyajima Archived 2016-08-20 at the Wayback Machine. Guide including Itsukushima Shrine
- National Archives of Japan: Itsukushima kakei Archived 2008-03-09 at the Wayback Machine.