ഇഡിഎക്സ്
വിഭാഗം | ഓൺലൈൻ വിദ്യാഭ്യാസം |
---|---|
ലഭ്യമായ ഭാഷകൾ | ഇംഗ്ലിഷ്, മാൻഡരിൻ, ഫ്രഞ്ച്, ഹിന്ദി, സ്പാനിഷ് |
സൃഷ്ടാവ്(ക്കൾ) | മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് സർവകലാശാല |
യുആർഎൽ | www |
അലക്സ റാങ്ക് | 1,142 (June 2017[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]]) [1] |
വാണിജ്യപരം | അല്ല |
അംഗത്വം | അവശ്യമാണു് |
ഉപയോക്താക്കൾ | ഒരു കോടി (ഡിസംബർ 2016) [2] |
ആരംഭിച്ചത് | മയ് 2012 |
നിജസ്ഥിതി | സജീവം |
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം | ഇഡിഎക്സ് പകർപ്പാവകാശം [3] |
ഒരു ബൃഹത് ഓൺലൈൻ പഠന സേവന (മൂക്) ദാതാവാണു് ഇഡിഎക്സ് (edX). ലോകത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിൽ ബിരുദ തലത്തിലുള്ള കോഴ്സുകൾ ഇഡിഎക്സ് സൗജന്യമായി നൽകുന്നു. മറ്റു മൂക് ദാതാക്കളിൽ നിന്നു വ്യത്യസ്തമായി ഒരു ഓപൺ സോഴ്സ് പ്ലാറ്റ്ഫോമാണു (ഓപൺ ഇഡിഎക്സ്) ഇഡിഎക്സ് ഉപയോഗിക്കുന്നതു്.[4][5] മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് സർവകലാശാല എന്നീ സ്ഥാപനങ്ങൾ ചേർന്ന് 2012ലാണു് ഇഡിഎക്സ് തുടങ്ങിയതു്.[6] എഴുതപതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധാരാളം ലാഭേച്ഛയില്ലാത്ത സംഘടനകൾ, വിവിധ കോർപ്പറേഷനുകൾ എന്നിവ ഇഡിഎക്സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. 2016 ഡിസംബർ വരെയുള്ള കണക്കു പ്രകാരം, 1270 കോഴ്സുകളിലായി ഒരു കോടിയിലേറെ വിദ്യാർത്ഥികൾ ഇഡിഎക്സിൽ പഠിക്കുന്നുണ്ട്.[2]
ഓപൺ ഇഡിഎക്സ്
[തിരുത്തുക]ഓൺലൈൻ പഠന സൗകര്യങ്ങൾ നൽകാൻ വേണ്ടി വിവിധ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്ഫോമാണു ഓപൺ ഇഡിഎക്സ്. ഇഡിഎക്സിനായി വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്ഫോം 2013 ജൂണിൽ ഓപൺ സോഴ്സ് ആയി ലഭ്യമാക്കി.[7] പൈത്തൺ, ജാങ്കോ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന[8] ഓപൺ ഇഡിഎക്സിന്റെ സോഴ്സ് കോഡ് പുർണമായും ഗിറ്റ്ഹബ്ബിൽ ലഭ്യമാണു്.[9]
അവലംബം
[തിരുത്തുക]- ↑ "Edx.org Traffic, Demographics and Competitors - Alexa". www.alexa.com (in ഇംഗ്ലീഷ്). Archived from the original on 2018-04-13. Retrieved 2017-06-22.
- ↑ 2.0 2.1 "Year in Review: edX in 2016". edX. 29 December 2016. Retrieved 10 March 2017.
- ↑ "edX Terms of Service".
- ↑ "About Us". edX.
- ↑ "MOOCs by the numbers: How do EdX, Coursera and Udacity stack up?". Education Dive. 15 August 2013.
- ↑ "Schools and Partners". edX.
- ↑ "Stanford to collaborate with edX to develop a free, open source online learning platform". Stanford University.
- ↑ "Open edX Architecture". edX Inc. Retrieved 30 April 2017.
- ↑ "EdX-platform". GitHub.