ഇഡാ ബാഗസ് മേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ida Bagus Made
ജനനം1915
മരണം1999
Ubud, Bali, Indonesia
ദേശീയതIndonesian
അറിയപ്പെടുന്നത്Painter

ഇഡാ ബാഗസ് മേഡ് പോളിംഗ് (1915-1999) ഒരു പരമ്പരാഗത ബലിനീസ് ചിത്രകാരനായിരുന്നു. ഇഡാ ബാഗസ് തെബസായ അല്ലെങ്കിൽ ഗുസ് മേഡ് എന്നും അറിയപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

ബാലിയിലെ ഒരു പരമ്പരാഗത ചിത്രകാരനായിരുന്നു ഇഡാ ബാഗസ് മേഡ് അഥവാ ഇഡാ ബാഗസ് മേഡ് പോലെങ്. 1915 ൽ ബാലിയിലെ ടെബാസയിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് എടാ ബാഗ്‌സ് കെംപെങ് (1897 -1952) ഒരു അറിയപ്പെടുന്ന ചിത്രകാരനായിരുന്നു.[1] അദ്ദേഹത്തിന് 1937 ൽ പാരീസിൽ വച്ച് നടന്ന അന്താരാഷ്ട്ര കൊളോണിയൽ ചിത്ര പ്രദർശനത്തിൽ വെള്ളി മെഡൽ ലഭിച്ചിട്ടുണ്ട്. പിതാവിന്റെ ശിക്ഷണത്തിൽ ചിത്ര രചനയുടെ ബാലപാഠങ്ങൾ പഠിച്ച ഇദ്ദേഹം പിന്നീട് റുഡോൾഫ് ബോണറ്റ് എന്ന ചിത്രകാരന്റെ കീഴിൽ പരിശീലനം നേടുകയും ചെയ്തു. ഇരുപത്തിഒന്നാമത്തെ വയസ്സിൽ ബാലീ ചിത്രകലയെ വാണിജ്യവത്കരണത്തിൽ നിന്നും സംരക്ഷിക്കാൻ 1936 ൽ സ്ഥാപിച്ച പിതാമഹ കലാകാര സംഘത്തിൽ ഇദ്ദേഹം അംഗമായി. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകത്തിന്റെ വിവിധ മ്യൂസിയങ്ങളിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. 1999 ൽ രോഗബാധിതനായി അന്തരിച്ച ഇദ്ദേഹത്തിന്റെ നൂറോളും ചിത്രങ്ങൾ പുരി ലുക്കിസൺ മ്യൂസിയത്തിലേക്കു 2000 ൽ ഇദ്ദേഹത്തിന്റെ ഭാര്യ ഗുസ്റ്റി നിനഗ് കൈമാറുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. Rudolf Bonnet, Beeldende Kunst in Gianjar, Djawa, Vol. 6, 1936
"https://ml.wikipedia.org/w/index.php?title=ഇഡാ_ബാഗസ്_മേഡ്&oldid=2916891" എന്ന താളിൽനിന്ന് ശേഖരിച്ചത്