ഇട്ടൂലി പാത്തൂലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നാടൻ കളിയാണ് ഇട്ടൂലി പാത്തൂലി / ചൂട് തണുപ്പ്. കുറേപേർ ഒന്നിച്ചു ഒരു സ്ഥലത്തിരിക്കുക. എല്ലാവരും ഒരേദിശയിൽ തന്നെ നോക്കി കണ്ണടച്ചിരിക്കുംപോൾ, കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾ ഒരു സേഫ്ടി പിന്നോ, അതുപോലെയുള്ള ചെറിയ എന്തെങ്കിലും സാധനമോ മറ്റുള്ളവർ കാണാതെ നിലത്തു എവിടെയെങ്കിലും ഒളിപ്പിക്കുക. ഒളിപ്പിച്ച ശേഷം അയാൾ മറ്റുള്ളവരോട് കണ്ടുപിടിക്കാൻ പറയുക. കണ്ടുപിടിക്കുന്ന ആൾ അടുത്ത പ്രാവശ്യം സാധനം ഒളിപ്പിക്കുക. ഇങ്ങനെ കളി തുടരാം. സാധനം കണ്ടു പിടിക്കാൻ മറ്റുള്ളവർ ശ്രമിക്കുമ്പോൾ സാധനത്തിനു അടുത്താണ് അവരെന്കിൽ ചൂട് ചൂട് എന്ന് പറയും. സാധനത്തിനു വളരെ അടുത്താണെങ്കിൽ " കൊടും ചൂട് " എന്ന് പറയും.സാധനത്തിൽ നിന്നും അകലെയാണെങ്കിൽ തണുപ്പ് തണുപ്പ് എന്നും വളരെ അകലെ ആണെങ്കിൽ " കൊടും തണുപ്പ് " പറഞ്ഞും സാധനം ഒളിപ്പിച്ച ആൾ കളിക്കുന്ന ആളെ സഹായിക്കുന്നതാണ്.ഈ കളി 'ചൂട് തണുപ്പ്' എന്ന പേരിലും പല സ്ഥലത്തും അറിയപ്പെടുന്നുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇട്ടൂലി_പാത്തൂലി&oldid=2917810" എന്ന താളിൽനിന്ന് ശേഖരിച്ചത്