ഇടുക്കി വന്യജീവിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇടുക്കി വന്യമൃഗസങ്കേതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടുക്കി ജലസംഭരണിക്ക് ചുറ്റുമുള്ള വനപ്രദേശമാണ് ഇടുക്കി വന്യജീവിസങ്കേതത്തിലുൾപ്പെട്ടിരിക്കുന്നത്. ഇടുക്കി ജല വൈദ്യുത പദ്ധതിക്കായി എഴുഹെക്ടർ മഴക്കാടുകൾ മുറിച്ചുമാറ്റിയതിന്റെ ഫലമായി അവിടെത്തെ വന്യജീവികൾക്ക് കാര്യമായ നാശമുണ്ടായി. അത് കണക്കിലെടുത്ത് ചുറ്റുമുള്ള പ്രദേശം സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.ഇടുക്കി വന്യജീവിസങ്കേതം തൊടുപുഴ, ഇടുക്കി,താലൂക്കുകളിലായാണ് വ്യാപിച്ച് കിടക്കുന്നത്. ഈ വന്യജീവി സങ്കേതത്തിന് 105.364 ചതുരശ്രകിലോമീറ്റർ വിസ്ത്രിതിയുണ്ട്. 1976 ഫെബ്രുവരി 9നാണ് ഇവിടം വന്യജീവി സങ്കേതമാക്കിയത്. സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് മുതൽ ആയിരം അടിവരെ മുകളിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. കാട്ടുപോത്ത്, ആന, മ്ലാവ്, കരിങ്കുരങ്ങ്, മാനുകൾ, കരടി, കടുവ തുടങ്ങിയ ജീവികളും പലതരം പക്ഷികളും ഇവിടെ കാണാം.നിത്യഹരിതവനം, അർദ്ധ നിത്യഹരിത വനം, ഇലപൊഴിയും ഈർപ്പവനം, സവേന എന്നിങ്ങനെ വൈവിധ്യമാർന്ന വനഭൂമിയാണ് ഇടുക്കിയിലുള്ളത്.

ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഈ വന്യജീവി സങ്കേതത്തിലാണ് നിലകൊള്ളുന്നത്. വന്യജീവിസങ്കേതം  വാർഡന്റെ ആസ്ഥാനം പൈനാവിനടുത്തുള്ള വെള്ളപ്പാറയിലാണ്.ഇടുക്കി തടാകത്തിലൂടെ ബോട്ടിങ് സൗകര്യം വനം വകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ പ്രകൃതി പഠനക്യാംപുകൾ ഇവിടെ പതിവായി നടക്കുന്നുണ്ട്. ഇടുക്കി ജില്ലാ ആസ്ഥാനമായ  പൈനാവ് ഈ വന്യജീവി സങ്കേതത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.