ഇടവകം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇടവകം. ഈ ഔഷധം പ്രധാനമായും ഹിമാലയത്തിൽ മാത്രം കണ്ടുവരുന്നവയാണ്. ഇതിന്റെ കിഴങ്ങാണ് ഔഷധത്തിനുപയോഗിക്കുന്നത്. കാളക്കൊമ്പിന്റെ ആകൃതിയിലുള്ളതാണ് ഇടവകത്തിന്റെ കിഴങ്ങ്. മാത്രമല്ല വളരെ ചെറുതും ജലാംശം തീരെയില്ലാത്തതുമാണ്. ഇലക്ക് മധുരരസവും ശീതവീര്യവും ആണ് ഉള്ളത്.[1]
ഔഷധഗുണം
[തിരുത്തുക]അതിസാരശമനവും ഗർഭധാരണസഹായിമാണ് ഇടവകം. കൂടാതെ ശരീരത്തിന് ബലവും; ശുക്ലം, കഫം എന്നിവ ഉണ്ടാക്കുന്ന ഔഷധം കൂടിയാണിത്. കൂടാതെ രക്തക്കുറവ്, ശരീരത്തിന്റെ മെലിച്ചിൽ, അധികമായുള്ള വെള്ളദാഹം, ക്ഷയം, രക്തവികാരം, വാതം എന്നീ അസുഖങ്ങളുടെ ചികിത്സക്കായും ഇത് ഉപയോഗിക്കുന്നു.[1]