ഇടതുപക്ഷ ഐക്യ മുന്നണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഏതാനും ചില ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ഐക്യ മുന്നണി[1]. ആർ.എം.പി, എസ്.യു.സി.ഐ.(സി) , എം.സി.പി.ഐ.(യു) എന്നീ സംഘടനകൾ ഉൾകൊള്ളുന്ന ഇടതുപക്ഷ ഐക്യ മുന്നണിയുടെ രൂപീകരണം കേരളത്തിലെ "മൂന്നാം മുന്നണി"യായി കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. 2014 മാർച്ച് 12 ആലപ്പുഴയിൽ രൂപീകൃതമായ മുന്നണിയുടെ നേതൃസ്ഥാനത് ആർ.എം.പി.യാണ്. ജനകീയ സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ് മുന്നണിയുടെ ലക്ഷ്യം. ലോക്സഭ തെരഞ്ഞെടുപ്പിൽ മിക്ക മണ്ഡലത്തിലും സ്ഥാനാർഥികളെ നിർത്താനും മുന്നണി സ്ഥാനാർഥികൾ ഇല്ലാത്തിടത്ത് പൊതുസമ്മതനായ സ്ഥാനാർഥിയെ പിന്തുണയ്ക്കാനുമാണ് തീരുമാനം.[2]

മുന്നണിയുടെ ലോക്സഭാ സ്ഥാനർഥികൾ[തിരുത്തുക]

  • തിരുവനന്തപുരം - എം. ഷാജർ ഖാൻ
  • കൊല്ലം - കെ. ഭാസ്കരൻ (പൊതു സ്വതന്ത്രൻ)
  • മാവേലിക്കര - കെ.എസ്. ശശികല
  • ആലപ്പുഴ - അഡ്വ: എം.എ. ബിന്ദു
  • പത്തനംതിട്ട - എസ്. രാധാമണി
  • കോട്ടയം - എൻ.കെ. ബിജു
  • എറണാകുളം - എൻ.ജെ. പയസ്
  • ചാലക്കുടി - ഇടപ്പള്ളി ബഷീർ
  • ഇടുക്കി - പി.സി. ജോളി

അവലംബം[തിരുത്തുക]

  1. മീഡിയവൺ വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  2. "യാഹു മലയാളം വാർത്ത". Archived from the original on 2014-03-16. Retrieved 2014-03-13.
"https://ml.wikipedia.org/w/index.php?title=ഇടതുപക്ഷ_ഐക്യ_മുന്നണി&oldid=3732712" എന്ന താളിൽനിന്ന് ശേഖരിച്ചത്