ഇഞ്ചിപ്പുളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുളിയിഞ്ചി
പുളിയിഞ്ചിയും പച്ചമുളകും
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ഇഞ്ചുംപുളി
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: കറി
ഇഞ്ചിക്കറി

ഇഞ്ചിപ്പുളി ഒരു കേരളീയ ആഹാര വിഭവമാണ്‌. പുളി ഇഞ്ചി,ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശർക്കര എന്നിവയാണ് പ്രധാന ചേരുവകൾ.ഇതിനു പുളിയും എരിവും മധുരവും കലര്ന്ന രുചിയാണ്‌.ചില സ്ഥലങ്ങളിൽ ഇത് പുളി ഇഞ്ചി എന്നും അറിയപ്പെടുന്നു.

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

നൂറു കറി എന്നറിയപ്പെടുന്ന ഇഞ്ചിക്കറി ഉണ്ടാക്കുവാൻ വളരെ എളുപ്പമാണ്. വട്ടത്തിൽ അരിഞ്ഞെടുത്ത ഇഞ്ചി എണ്ണയിൽ ചുവക്കെ വറത്തുകോരി പൊടിച്ചെടുക്കുക.50ഗ്രാം ഇഞ്ചിയ്ക്കു് ഒരു കപ്പു് ചുവന്നുള്ളി ചെറുതായി അരിഞ്ഞെടുത്തു് ചുവക്കെ രണ്ടു പച്ചമുളകും അരിഞ്ഞു ചേർത്തു വഴറ്റുക. എണ്ണ തെളിയുമ്പോൾ ഒരു സ്പൂൺ മുളകുപൊടി അല്പം ഉലുവപ്പൊടി ഇവ ഇട്ട് ചൂടാകുമ്പോൾ വാളൻപുളി പിഴിഞ്ഞെടുത്തതും ഒരുനുള്ള് പഞ്ചസാരയും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. സദ്യയിൽ ഇഞ്ചിപ്പുളി ഒരു തൊട്ടുകൂട്ടാനാണ്. ഇതു ഇലയിൽ ഇടതു ഭാഗത്ത് വിളമ്പും.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇഞ്ചിപ്പുളി&oldid=3640552" എന്ന താളിൽനിന്ന് ശേഖരിച്ചത്