ഇഞ്ചിപ്പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇഞ്ചിപ്പുല്ല്
YosriNov04Pokok Serai.JPG
ഇഞ്ചിപ്പുൽച്ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Poales
കുടുംബം: Poaceae
ഉപകുടുംബം: Panicoideae
Tribe: Andropogoneae
Subtribe: Andropogoninae
ജനുസ്സ്: Cymbopogon
Spreng.
വർഗ്ഗം: C.flexuosus
ശാസ്ത്രീയ നാമം
Cymbopogon flexuosus
(Nees ex Steud.) W.Watson
പര്യായങ്ങൾ

സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്നതും ഔഷധവുമായ ഇഞ്ചിപ്പുല്ല് പുല്ല് വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ്‌. (ഇംഗ്ലീഷ്: East-Indian Lemon Grass) ശാസ്ത്രീയനാമം സിമ്പോപോഗൺ ഫ്ലെക്സുവോസസ് (Cymbopogon flexuosus) എന്നാണ്‌. [1] ലോകത്താകെ 55 ഇനം ഇഞ്ചിപ്പുല്ലുകളുണ്ട്. തെരുവപ്പുല്ല് എന്നും പേരുണ്ട്. ഈ പുല്ല് വാറ്റിയാണ് പുൽത്തൈലം (തെരുവത്തൈലം) ഉണ്ടാക്കുന്നത്. കേരളത്തിൽ ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ അതിൽ ഇഞ്ചിപ്പുല്ല് ചേർക്കാറുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ ഓടക്കാലിയിൽ ഒരു പുൽതൈല ഗവേഷണ കേന്ദ്രം പ്രവർത്തിച്ചുവരുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

സംസ്കൃതത്തിൽ കർപ്പുര തൃണ, സുഗന്ധതൃണ എന്നും, തമിഴിൽ വാസനപ്പുല്ല്, കർപ്പുരപ്പുല്ല്, എന്നും തെലുങ്കിൽ വാസനഗഡ്ഡി ചിപ്പഗഡ്ഡി എന്നുമൊക്കെയാണ്‌ പേരുകൾ.

പുൽത്തൈലം[തിരുത്തുക]

ഇഞ്ചിപ്പുല്ല് എന്ന സസ്യത്തിൽ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധമുള്ള എണ്ണയാണ് പുൽത്തൈലം. കീടനാശിനിയായും പുൽത്തൈലം ഉപയോഗിച്ചുവരുന്നു. താളിയോല ഗ്രന്ഥങ്ങൾ കാലങ്ങളോളം കേടുകൂടാതെയിരിക്കുന്നതിന്നായി പുൽത്തൈലം പുരട്ടി സൂക്ഷിച്ചു വരുന്നു. ചിലയിനം ഇഞ്ചിപ്പുല്ലുകളിൽ നിന്നുള്ള തൈലം ഭക്ഷണം കേടാകാതിരിക്കാനും സുഗന്ധ വ്യഞ്ജനമായും ഉപയോഗിക്കുന്നു. പുൽത്തൈലം ഉപയോഗിച്ച് ചായ തുടങ്ങിയ പാനീയങ്ങളുടെ രുചി വർധിപ്പാക്കാറുണ്ട്. തേനീച്ചവളർത്തലിലും പുൽത്തൈലം ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :മധുരം, തിക്തം, കടു

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

സമൂലം [2]

ചരിത്രം[തിരുത്തുക]

വിതരണം[തിരുത്തുക]

വിവരണം[തിരുത്തുക]

കമ്പോളത്തിൽ വില്പ്നയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഇഞ്ചിപ്പുല്ല്

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://ayurvedicmedicinalplants.com/plants/241.html
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇഞ്ചിപ്പുല്ല്&oldid=2603594" എന്ന താളിൽനിന്നു ശേഖരിച്ചത്