ഇജ്തിഹാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇസ്ലാമിക നിയമസംഹിതയിൽ ഏതെങ്കിലുമൊരു കർമശാസ്ത്രധരണിയുടെ തത്വങ്ങളുടെ അവലംബത്തിൽ നിന്നു സ്വതന്ത്രമായി വ്യക്തിഗതമായ ശ്രമം വഴി തീരുമാനങ്ങളെടുക്കുന്ന രീതിയെയാണ് ഇജ്തിഹാദ് എന്ന് പറയുന്നത്. ഖുർആനിലും ഹദീസിലും വ്യക്തമായി പ്രതിപാദിക്കാത്ത വിഷയങ്ങളിൽ ഒരു മത പണ്ഡിതൻ സ്വന്തം അഭിപ്രായവും, തത്ത്വശാസ്ത്രപരമായ വിശകലവും ഉപയോഗിച്ച് ഒരു തീരുമാനത്തിലെത്തുന്ന രീതിയാണിത്. ഇജ്തിഹാദിൽ ഏർപ്പെടാൻ തക്കവണ്ണം ജ്ഞാനമുള്ള മത പണ്ഡിതനെ മുജ്തദീദ് എന്ന് പറയുന്നു. [1]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇജ്തിഹാദ്&oldid=3445485" എന്ന താളിൽനിന്ന് ശേഖരിച്ചത്