ഇജാസ് അഹ്മദ് അസ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇജാസ് അഹ്മദ് അസ്ലം
ജനനംTamil Nadu, India17.4.1943
വെബ്സൈറ്റ്Profile

ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗവേഷകനും. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി. ഇന്ത്യയിലെ മുസ്ലിം പൊതുവേദിയായ മർകസി മജ്ലിസെ ശൂറയിൽ അംഗം.ഡൽഹിയിൽ നിന്നും പുറത്തിറക്കുന്ന റേഡിയൻസ് വ്യൂസ് വീക്കിലിയുടെ പത്രാധിപർ.പതിമൂന്ന് വർഷം ജമാഅത്തെ ഇസ്ലാമി തമിഴ്നാട് അമീറായും സേവനമനുഷ്ഠിച്ചു.

ജീവിതരേഖ[തിരുത്തുക]

1943 ഏപ്രിൽ 17ന് തമിഴ്നാട്ടിലെ വാണിയമ്പാടിയിൽ ജനനം.പിതാവ്. സി.എ മുഹമ്മദ് ഇസ്ലാമായീൽ. മദ്രാസിൽ നിന്നും കലാലയ പഠനം. ബീഹാർ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. വെല്ലൂർ സി.അബ്ദുൽ ഹകീം കോളേജിൽ ഇംഗ്ലീഷ് ലക്ചററായിരുന്നു.തുടർന്ന് കച്ചവടരംഗത്തേക്ക് തിരിഞ്ഞു.[1]

നേതൃനിരയിൽ[തിരുത്തുക]

1970 മുതൽ ജമാഅത്തെ ഇസ്ലാമിയിൽ ചേർന്ന് പ്രവർത്തിക്കുന്ന ഇഅ്ജാസ് അസ്ലം സാഹിബ് വാണിയമ്പാടിയിലെ ജമാഅത്തെ ഇസ്ലാമി പ്രാദേശിക നേതൃത്വവും തുടർന്ന് 1977 മുതൽ 1990 വരെ 13 വർഷം തമിഴ്നാട് സംസ്ഥാന അമീറുമായിരുന്നു.യു.എസ്.എ, യു.കെ, കുവൈത്ത്, സുഡാൻ, ശ്രീലങ്ക, ഇറാൻ, പാകിസ്താൻ, സഊദി അറേബ്യ, യു.എ.ഇ, സൗത്ത് ആഫ്രിക്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.യു.കെ ഇസ്ലാമിക് മിഷന്റെ സമ്മേളനത്തിലും, ICNA (USA), ഇസ്ന (USA), World Assembly of Muslim Youth (WAMI)എന്നീവരുടെ അന്താരാഷ്ട്ര സമ്മേളനങ്ങളിലും സംബന്ധിച്ചിട്ടുണ്ട്.ഉറുദു, അറബിക്, പേർഷ്യൻ, അറബിക്, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളറിയാം. ഇംഗ്ലീഷ്, ഉറുദു ഭാഷകളിലെ മികച്ച പ്രഭാഷകനുമാണ് ഇഅ്ജാസ് അസ്ലം സാഹിബ്.[2]

ഇതുംകാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇജാസ്_അഹ്മദ്_അസ്ലം&oldid=2342625" എന്ന താളിൽനിന്ന് ശേഖരിച്ചത്