ഇച്ചാപുരം, ആന്ധ്രാപ്രദേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇച്ചാപുരം (Ichchapuram) ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഒരു പട്ടണമാണ്. ജില്ലാതലസ്ഥാനമായ ശ്രീകാകുളം നഗരത്തിൽനിന്നും 142 കിലോമീറ്റർ അകലെയാണ് മുനിസിപ്പാലിറ്റിയായ ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

ഇച്ചാപുരം ആന്ധ്രാപ്രദേശിന്റെയും ഒഡീഷയുടെയും അതിർത്തിയിൽ 19°07′N 84°42′E / 19.12°N 84.7°E / 19.12; 84.7  എന്ന അക്ഷാംശ രേഖാംശങ്ങളിൽ കിടക്കുന്നു. [2] ശരാശരി സമുദ്രനിരപ്പിൽനിന്നും 7 metres (22 feet) ഉയരത്തിൽക്കിടക്കുന്ന ഈ പട്ടണം, ബഹുദ നദിയുടെ കരയിലാണു സ്ഥിതിചെയ്യുന്നത്.

ജനസംഖ്യാവിവരം[തിരുത്തുക]

2011  സെൻസസ് പ്രകാരം, ഈ പട്ടണത്തിലെ ജനസംഖ്യ 36,493 ആണ്. ജനസംഖ്യയിൽ, 17,716 പുരുഷന്മാരും, 18,777 സ്ത്രീകളും 0–6 വയസ്സിലുള്ള 4,004 കുട്ടികളുമുണ്ട്, ശരാശരി സാക്ഷരതാനിരക്ക് 71.12% ആകുന്നു. ഇവിടെ 23,105 സാക്ഷരരായവരുണ്ട്. തെലുഗും ഒറീസയും ഇവിടെ സംസാരഭാഷയാണ്.

നിയമസഭാമണ്ഡലം[തിരുത്തുക]

Jagannath temple at Ichchapuram

ഇച്ചാപുരം ആന്ധ്രാപ്രദേശിലെ ഒരു അസംബ്ലി മണ്ഡലമാണ്. ബെണ്ടലം അശോക് ആണ് ഇവിടത്തെ നിയമസഭാംഗം.

ഗതാഗതം[തിരുത്തുക]

സുവർണ ചതുരത്തിന്റെ ഭാഗമായ ദേശീയപാത 5 (ഇന്ത്യ), ഈ പട്ടണത്തിൽക്കൂടി കടന്നുപോകുന്നു.[3]

വിദ്യാഭ്യാസം[തിരുത്തുക]

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള പ്രാഥമികവിദ്യാലയങ്ങളും സെക്കണ്ടറി വിദ്യാലയങ്ങളും സർക്കാർ എയ്ഡഡ്, സ്വകാര്യമേഖലകളിലായി പ്രവർത്തിച്ചുവരുന്നു.[4][5] തെലുഗു, ഒഡിയ, ഇംഗ്ലിഷ് എന്നിവ വ്യത്യസ്ത സ്കൂളുകൾ പിന്തുടരുന്ന അദ്ധ്യനമാദ്ധ്യമങ്ങളാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Srikakulam district mandals" (PDF). Census of India. The Registrar General & Census Commissioner, India. pp. 178, 210–11. ശേഖരിച്ചത് 18 May 2015.
  2. Falling Rain Genomics, Inc - Ichchapuram
  3. "National Highways Development Project Map". National Highways Authority of India. ശേഖരിച്ചത് 21 April 2017.
  4. "School Education Department" (PDF). School Education Department, Government of Andhra Pradesh. മൂലതാളിൽ (PDF) നിന്നും 27 December 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 November 2016.
  5. "The Department of School Education - Official AP State Government Portal | AP State Portal". www.ap.gov.in. മൂലതാളിൽ നിന്നും 7 November 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 November 2016.