Jump to content

ഇഗുവാക്കു ദേശീയോദ്യാനം

Coordinates: 25°41′S 54°26′W / 25.683°S 54.433°W / -25.683; -54.433
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Iguaçu National Park
Iguazu Falls
Map showing the location of Iguaçu National Park
Map showing the location of Iguaçu National Park
LocationParaná State, Brazil
Coordinates25°41′S 54°26′W / 25.683°S 54.433°W / -25.683; -54.433
Area1,700 km2 (660 sq mi)
Established10 January 1939
TypeNatural
Criteriavii, x
Designated1986 (10th session)
Reference no.355
State PartyBrazil
RegionLatin America and the Caribbean
Endangered1999–2001

ഇഗുവാക്കു ദേശീയോദ്യാനം (പോർച്ചുഗീസ് ഉച്ചാരണം: [iɡwaˈsu]) ബ്രസീലിലെ പരാന സംസ്ഥാനത്തുള്ള ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ മൊത്തം വിസ്തീർണ്ണം 185,262.5 ഹെക്ടറും (457,794 ഏക്കർ) നീളം ഏകദേശം 420 കിലോമീറ്ററുമാണ് (260 മൈൽ). ഇതിൽ 300 കിലോമീറ്റർ (190 മൈൽ) ദൂരം ബ്രസീലിയൻ, അർജന്റീന മേഖലകളിലെ ജലത്താലുള്ള പ്രകൃതിദത്ത അതിർത്തികളാണ്. ബ്രസീലിയൻ വശത്തേയും അർജന്റീനിയൻ വശത്തേയും മേഖലകൾ ചേർന്ന് ആകെ വിസ്തീർണ്ണം 260,000 ഹെക്ടർ (640,000 ഏക്കർ) വരുന്നു.[1] ഫെഡറൽ ഉത്തരവ് 1035 അനുസരിച്ച്, 1939 ജനുവരി 10 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം, 1986 ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി മാറി. ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല, ചിക്കോ മെൻഡസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷനാണ് (ICMBio).

അർജന്റീനയിലെ ഇഗ്വാസു ദേശീയോദ്യാനത്തോടൊപ്പെ ചേർന്ന് ഈ ഉദ്യാനം ലോകത്തിലെ ഏറ്റവും വലുതും അത്യാകർഷകവുമായ വെള്ളച്ചാട്ടങ്ങളിലൊന്നും 2,700 മീറ്റർ വിസ്തൃയുള്ളതുമായ ഇഗ്വാസു വെള്ളച്ചാട്ടം പങ്കുവയ്ക്കുന്നു. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജന്തുജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയും ഇവിടെയുണ്ട്. അപൂർവ്വ ജന്തുജാലങ്ങളിൽ  അവയിൽ ഭീമൻ ഉറുമ്പുതീനി, ഭീമൻ നീർനായ എന്നിവ ഉൾപ്പെടുന്നു. വെള്ളച്ചാട്ടത്തിൻറ ഫലമായി പുകപോലെയുയരുന്ന നീർക്കണങ്ങൾ സമൃദ്ധിയായ പച്ചപ്പ് വളരുന്നതിനു സഹായകമാണ്.

അവലംബം

[തിരുത്തുക]
  1. Brasil, Portal. "Parque Nacional do Iguaçu é sítio do Patrimônio Mundial Natural". Portal Brasil (in ബ്രസീലിയൻ പോർച്ചുഗീസ്). Retrieved 2017-04-12.