ഇക്കാറസ് (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

MACS J1149 Lensed Star 1
NASA-Icarus-MostDistantMainSequenceStar-20180402.jpg
Detection of MACS J1149 Lensed Star 1
A galactic cluster (left) magnified a distant star (now named Icarus) more than 2,000 times, making it visible in 2016 from Earth (lower right), 9 billion light-years away - although visible in 2016, the star was not visible in 2011 (upper right).
നിരീക്ഷണ വിവരം
എപ്പോഹ് J2000[1]
നക്ഷത്രരാശി
(pronunciation)
Leo[1][2]
റൈറ്റ്‌ അസൻഷൻ 11h 49m 35.45s (approx)[1]
ഡെക്ലിനേഷൻ 22° 23′ 44.84″(approx)[1]
സ്വഭാവഗുണങ്ങൾ
സ്പെക്ട്രൽ ടൈപ്പ്B[2]
ഡീറ്റെയിൽസ്
താപനില11,000 - 14,000[2] K
മറ്റു ഡെസിഗ്നേഷൻസ്
ഡാറ്റാബേസ് റെഫെറെൻസുകൾ
SIMBAD J1149 Lensed Star 1 data


ഇതുവരെ നിരീക്ഷിക്കപ്പെട്ട നക്ഷത്രങ്ങളിൽ ഭൂമിയിൽ ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് ഇക്കാറസ്. ഇതിന്റെ ഔദ്യോഗികനാമം MACS J1149+2223 Lensed Star-1 എന്നാണ്. ഗ്രാവിറ്റേഷനൽ ലെൻസിങ് രീതി ഉപയോഗിച്ച് ആദ്യമായി കണ്ടെത്തിയ നക്ഷത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൂമിയിൽ നിന്നും 900 കോടി പ്രകാശവർഷം അകലെയാണിതിന്റെ സ്ഥാനം.[3].[2][4][5][6][7][8] മഹാവിസ്ഫോടനത്തിനു ശേഷം 440 കോടി വർഷം കഴിഞ്ഞു പുറപ്പെട്ട പ്രകാശമാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്.[7] ഇതിനു മുമ്പ് കണ്ടെത്തിയ ഏറ്റവും ദൂരെയുള്ള നക്ഷത്രത്തെക്കാൾ 100 മടങ്ങ് ദൂരെയാണ് ഇക്കാറസ്.[4][7]

ചരിത്രം[തിരുത്തുക]

ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് എസ്.എൻ. റെഫ്സ്ഡാൽ സൂപ്പർനോവയെ നിരീക്ഷിക്കുന്നതിനിടയിലാണ് അവിചാരിതമായി ഇക്കാറസിനെ കണ്ടെത്തിയത്. 2004 മുതൽ ശാസ്ത്രജ്ഞർ ഈ സൂപ്പർനോവയടെ ചിത്രങ്ങളെടുത്ത് പഠിച്ചു വരികയായിരുന്നു. 2013ലെ ചിത്രങ്ങളിൽ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെടുകയും 2016ൽ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ കിട്ടുകയും ചെയ്തു. ശാസ്ത്രജ്ഞർ അത് ഒരു ഒറ്റ നക്ഷത്രമാണെന്ന് തിരിച്ചറിയുകയും ഗ്രാവിറ്റേഷനൽ ലെൻസിങ് മൂലം അത് 2000 മടങ്ങ് വലിപ്പത്തലാണ് കാണുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്തു.[2][4][5][6][7][9]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Kelly, P. L.; മറ്റുള്ളവർക്കൊപ്പം. (2015). "Multiple images of a highly magnified supernova formed by an early-type cluster galaxy lens". Science. 347 (6226): 1123–1126. arXiv:1411.6009. Bibcode:2015Sci...347.1123K. doi:10.1126/science.aaa3350. PMID 25745167.CS1 maint: Explicit use of et al. (link)
  2. 2.0 2.1 2.2 2.3 2.4 Kelly, Patrick L.; മറ്റുള്ളവർക്കൊപ്പം. (2 April 2018). "Extreme magnification of an individual star at redshift 1.5 by a galaxy-cluster lens". Nature. 2: 334–342. doi:10.1038/s41550-018-0430-3. ശേഖരിച്ചത്: 2 April 2018.CS1 maint: Explicit use of et al. (link)
  3. Staff (2018). "Cosmological information and results: redshift z=1.49". Wolfram Alpha. ശേഖരിച്ചത്: 4 April 2018.
  4. 4.0 4.1 4.2 Jenkins, Ann; Villard, Ray; Kelly, Patrick (2 April 2018). "Hubble Uncovers the Farthest Star Ever Seen". NASA. ശേഖരിച്ചത്: 2 April 2018.
  5. 5.0 5.1 Howell, Elizabeth (2 April 2018). "Rare Cosmic Alignment Reveals Most Distant Star Ever Seen". Space.com. ശേഖരിച്ചത്: 2 April 2018.
  6. 6.0 6.1 Sanders, Robert (2 April 2018). "Hubble peers through cosmic lens to capture most distant star ever seen". Berkeley News. ശേഖരിച്ചത്: 2 April 2018.
  7. 7.0 7.1 7.2 7.3 Parks, Jake (2 April 2018). "Hubble spots farthest star ever seen". Astronomy. ശേഖരിച്ചത്: 2 April 2018.
  8. Dunham, Will (2 April 2018). "Most distant star ever detected sits halfway across the universe". Reuters. ശേഖരിച്ചത്: 3 April 2018.
  9. Diego, J.M.; മറ്റുള്ളവർക്കൊപ്പം. (2 April 2018). "Dark Matter Under the Microscope: Constraining compact dark matter with caustic crossing events". ApJ. Bibcode:2017arXiv170610281D. doi:10.3847/1538-4357/aab617.
"https://ml.wikipedia.org/w/index.php?title=ഇക്കാറസ്_(നക്ഷത്രം)&oldid=2773738" എന്ന താളിൽനിന്ന് ശേഖരിച്ചത്