ഇ.എം.എസ്. അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇഎംഎസ് അക്കാദമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Coordinates: 8°31′38.64″N 77°2′59.97″E / 8.5274000°N 77.0499917°E / 8.5274000; 77.0499917

ഇ.എം.എസ് അക്കാഡമി

കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും സി.പി.ഐ. (എം) മുൻജനറൽ സെക്രട്ടറിയുമായിരുന്ന ഇ.എം.എസിന്റെ സ്‌മരണാർത്ഥം സി.പി.ഐ. (എം) സ്ഥാപിച്ച രാഷ്ട്രീയ-സൈദ്ധാന്തിക വിദ്യാഭ്യാസ കേന്ദ്രമാണ്‌ ഇ.എം.എസ്‌ അക്കാദമി. തിരുവനന്തപുരത്തെ വിളപ്പിൽ പഞ്ചായത്തിലെ പുറ്റുമേൽക്കോണം വാർഡിൽ[1] അക്കാദമി സ്ഥിതിചെയ്യുന്നു.[2]

സ്ഥാപനം[തിരുത്തുക]

ഇ.എം.എസ് അക്കാദമിയിലെ ലൈബ്രറി

1998 മാർച്ച് 19-ന് ഇ.എം.എസ്. മരിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ പേരിൽ ഒരു അക്കാദമി സ്ഥാപിക്കാൻ തീരുമാനമെടുത്തത്. സന്നദ്ധപ്രവർത്തകരുടെ ചെറുസംഘങ്ങൾ വഴി ജനങ്ങളിൽ നിന്നും സംഭാവനയായി ലഭിച്ച നാലുകോടിയോളം രൂപ ഉപയോഗിച്ചാണ് ഈ കേന്ദ്രം സ്ഥാപിച്ചത്.[3] 1998 ഓഗസ്റ്റ് 22 മുതൽ 24 വരെയുള്ള മൂന്നു ദിവസം കൊണ്ട് വിവിധ സംഘടനകൾ അക്കാദമി സ്ഥാപനത്തിനായി 40,183,716 രൂപ സംഭാവനകളിലൂടെ സ്വരൂപിച്ചു എന്ന് അന്നത്തെ സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ വെളിപ്പെടുത്തി. ഇത് പ്രതീക്ഷിച്ച തുകയുടെ മൂന്നിരട്ടിയായിരുന്നു.[3] പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കിയാണ് ഇ.എം.എസ്സ് അക്കാദമിയുടെ പഠനപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.[4]

ഇ.എം.എസ് അക്കാദമിയുടെ പനോരമ ചിത്രം

ഉദ്ദേശ്യങ്ങൾ[തിരുത്തുക]

അക്കാദമിയുടെ ലക്ഷ്യങ്ങൾ എങ്ങനെയായിരിക്കണമെന്നതിനേക്കുറിച്ച് ധാരാളം ആശയങ്ങൾ പലയിടത്തുനിന്നായി സ്വരൂപിച്ചിരുന്നു.[5] ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യർ, പ്രകൃതി, സമൂഹം എന്നീ മേഖലകളിലുള്ള പഠനങ്ങളും ഗവേഷണവും നടത്താനുള്ള സംവിധാനം തയ്യാറാക്കുക എന്നതിന് പ്രാമുഖ്യം നല്കി. കൂടാതെ ഒരു ഇ.എം.എസ്. മ്യൂസിയം സ്ഥാപിക്കാനും തീരുമാനിച്ചു.[3] ഇതിനുപുറമെ ഒരു സാംസ്കാരിക കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.[6] പഠിതാക്കൾക്ക്‌ താമസിച്ച്‌ പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ, ഗ്രന്ഥശാല, പുസ്തകവിൽപ്പനശാല തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

പ്രധാനമായും നാലു തരത്തിലുള്ള കോഴ്‌സുകളാണ് സ്ഥാപനത്തിൽ നല്കുന്നത്.

  • പാർട്ടി സ്ഥിരം സ്‌കൂൾ: പാർട്ടി കേഡർമാരെ പാർട്ടി വിദ്യാഭ്യാസം നൽകുന്നതിനുള്ള പരിപാടികൾ നടപ്പിലാക്കുക എന്നതാണ്‌ ഒന്നാമത്തെ ലക്ഷ്യം.
  • വർഗ-ബഹുജന സംഘടനകൾക്കുള്ള ക്യാംപുകൾ: വർഗ-ബഹുജന സംഘടനകളുടെ ആവശ്യപ്രകാരമുള്ള പഠന ക്ലാസുകൾ സംഘടിപ്പിക്കുക.
  • ക്യാംപയിൻ മാതൃകയിൽ താഴേക്കുള്ള ക്ലാസുകൾ: ഓരോ കാലത്തെയും രാഷ്‌ട്രീയ പ്രശ്‌നങ്ങളെ ആസ്‌പദമാക്കിയും മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ചുമുള്ള ക്ലാസുകൾ നൽകുക. മാത്രമല്ല, കീഴോട്ടുള്ള ക്ലാസുകൾക്കുള്ള നോട്ടുകൾ തയ്യാറാക്കുകയും അദ്ധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്യുക.
  • സർവ്വകലാശാലാ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പഠന കോഴ്‌സുകൾ: ഇവ അക്കാദമിക്‌ രീതിയിലുള്ള കോഴ്‌സുകളായിരിക്കും. സർവ്വകലാശാല സിലബസുകളെ ആശ്രയിച്ചുകൊണ്ടായിരിക്കും കോഴ്‌സുകൾക്ക്‌ രൂപം നൽകുക.

അവലംബം[തിരുത്തുക]

  1. "ഇ.എം.എസ്. അക്കാദമി വാർഡിൽ ബി.ജെ.പി". ദീപിക. Archived from the original on 2013 മെയ് 4. Retrieved 2013 മെയ് 4. Check date values in: |accessdate=, |archivedate= (help)
  2. "ഇ.എം.എസ്സ് അക്കാദമി". Retrieved 2012 ഒക്ടോബർ 27. Check date values in: |accessdate= (help)
  3. 3.0 3.1 3.2 ഡി, ജോസ്. "സി.പി.ഐ.(എം.) കളക്റ്റ്സ് റുപീസ് 40 മില്യൺ ഫോർ ഇ.എം.എസ്. അക്കാദമി". റീഡിഫ് ന്യൂസ്. Archived from the original on 2013 മെയ് 4. Retrieved 2013 മെയ് 4. Check date values in: |accessdate=, |archivedate= (help)
  4. വി., ശ്രീധർ (2001 ഡിസംബർ 07). "ചോംസ്കി ഇൻ ഇന്ത്യ". ഫ്രണ്ട്ലൈൻ. Check date values in: |date= (help)
  5. എം.എ, ബേബി (2008 സെപ്തംബർ 12 (വോള്യം -15)). "പീപ്പിൾസ് ട്രൈബ്യൂട്ട് - എ മെമ്മോറിയൽ ഫോർ ഇ.എം.എസ്സ്". ഫ്രണ്ട്ലൈൻ. ഇ.എം.എസ്സ് അക്കാദമി, കമ്മ്യൂണിസ്റ്റ് ആചാര്യനുള്ള സമർപ്പണം - എം.എ.ബേബി Check date values in: |date= (help)
  6. "അഡ്രസ് ബൈ കോം. ഹർകിഷൻ സിങ്ങ് സുർജീത് അറ്റ് ദി ഇ.എം.എസ്. അക്കാദമി". പീപ്പിൾസ് ഡെമോക്രസി. 2001 മാർച്ച് 25. Archived from the original on 2013 മെയ് 4. Retrieved 2013 മെയ് 4. Check date values in: |accessdate=, |date=, |archivedate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സി.പി.ഐ(എം) മുൻ ജനറൽ സിക്രട്ടറി ഹർകിഷൻ സിംഗ് സുർജിത് ഇ.എം.എസ്സ് അക്കാദമിയിൽ ചെയ്ത പ്രസംഗം

"https://ml.wikipedia.org/w/index.php?title=ഇ.എം.എസ്._അക്കാദമി&oldid=2879992" എന്ന താളിൽനിന്ന് ശേഖരിച്ചത്