Jump to content

ഇംജിൻ നദി

Coordinates: 37°47′N 126°40′E / 37.783°N 126.667°E / 37.783; 126.667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംജിൻ നദി
റിംജിനു കുറുകെ ഫ്രീഡം ഓഫ് ബ്രിഡ്ജ്. ദക്ഷിണ കൊറിയയിലെ പജുവിലെ മുൻസാനിലാണ് സ്ഥിതി ചെയ്യുന്നത്.
നദിയുടെ പേര്임진강
മറ്റ് പേര് (കൾ)റിംജിൻ (림진강)
Countryഉത്തര കൊറിയ (PRK), ദക്ഷിണ കൊറിയ (ROK)
Provincesകാങ്‌വോൺ (PRK), നോർത്ത് ഹ്വാംഗെ (PRK), ജിയോങ്‌ഗി (KOR)
Physical characteristics
പ്രധാന സ്രോതസ്സ്തുരിയു പർവ്വതം
പോപ്‌ടോംഗ്, കാങ്‌വോൺ, ഉത്തര കൊറിയ
നദീമുഖംഹാൻ നദി
പജു, ജിയോങ്‌ഗി, ദക്ഷിണ കൊറിയ
നീളം273.50 km (169.95 mi)[1]
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി8,138.90 km2 (3,142.45 sq mi)[1]
ഇംജിൻ നദി
Hangul or
Hanja
Revised Romanizationrimjingang or imjin-gang
McCune–ReischauerRimjin'gang or imjin'gang

കൊറിയയിലെ ഏഴാമത്തെ വലിയ നദിയാണ് ഇംജിൻ നദി. (Korean: 임진강 in South Korea) [2]അഥവാ റിംജിൻ നദി. ഇത് വടക്കുദിക്കിൽനിന്ന് തെക്കോട്ട് ഒഴുകുന്നു. സൈനികവൽക്കരണ മേഖല പിന്നിട്ട് ഇത് മഞ്ഞ കടലിനടുത്തുള്ള സിയോളിലെ ഹാൻ നദിയിൽ പതിക്കുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കൊറിയ കീഴടക്കാനുള്ള ജപ്പാന്റെ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ ജാപ്പനീസ് ആക്രമണം കൊറിയയിലെ ഈ നദിയുടെ തീരത്തായിരുന്നു.

ചരിത്രം[തിരുത്തുക]

രണ്ട് പ്രധാന യുദ്ധങ്ങളുടെ വേദിയായിരുന്നു റിംജിൻ നദിയോരം. 1592-ലെ ഏഴ് വർഷത്തെ യുദ്ധമായ ഇംജിൻ നദി യുദ്ധം, കൊറിയൻ യുദ്ധമായ ഇംജിൻ നദി യുദ്ധം എന്നിവയാണിവ.

സംയുക്ത ഉപയോഗ മേഖല[തിരുത്തുക]

2018 നവംബർ 4 ന്, ഉത്തര കൊറിയയിൽ നിന്നുള്ള 10 പേരും ദക്ഷിണ കൊറിയയിൽ നിന്നുള്ള 10 പേരും അടങ്ങുന്ന 20 അംഗങ്ങളടങ്ങിയ സംഘം ഇംജിൻ നദിയുടെ അഴിമുഖത്തിൽ ഒരു സംയുക്ത യൂട്ടിലൈസേഷൻ സോൺ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സംയുക്ത ഇന്റർ കൊറിയൻ സർവേ ആരംഭിച്ചു.[3][4] കൊറിയൻ അതിർത്തിയുടെ ഇരുവശത്തുനിന്നുമുള്ള സൈനികരുടെ സംരക്ഷണത്തിൽ വിനോദസഞ്ചാരം, പാരിസ്ഥിതിക സംരക്ഷണം, നിർമ്മാണ ശേഖരണം എന്നിവയ്ക്കായി സാധാരണക്കാർക്ക് അഴിമുഖത്തിലേക്ക് പ്രവേശിക്കാൻ ഈ മേഖലയിലൂടെ കഴിയുന്നു.[3][4] 2018 നവംബർ 5 ന്, ദക്ഷിണ കൊറിയയിലെ ഗാങ്‌വോൺ, ജിയോങ്‌ജി പ്രവിശ്യകളിലെ കൗൺസിലുകൾ, ഡി‌എം‌സെഡിന്റെ അതിർത്തിയിലുള്ള, പജുവിലെ ഡോറാസൻ സ്റ്റേഷനിൽ ഒരു “സമാധാന പ്രവർത്തന കരാർ” ഒപ്പിട്ടു. ഇത് സംയുക്ത ഉപയോഗ മേഖലയ്ക്ക് പ്രാദേശിക അനുമതി നൽകി.[5] ഇംജിൻ നദിയുടെ അഴിമുഖത്തിന്റെ അന്തർ കൊറിയൻ സർവേ 2018 ഡിസംബർ 9 ന് പൂർത്തിയായി. [6] പുതുതായി കണ്ടെത്തിയ പാറകൾ ഉൾക്കൊള്ളുന്ന നദിയുടെ അഴിമുഖത്തിന്റെ പുതിയ മാപ്പ് 2019 ജനുവരി 25 നകം പരസ്യപ്പെടുത്തിയിരുന്നു.

സവിശേഷതകൾ[തിരുത്തുക]

1889 ൽ ഇംജിൻ നദിക്ക് കുറുകെ കടത്തുവള്ളം

വരണ്ട നദീതീരത്തിന്റെ 1,200 അടി (370 മീറ്റർ) വീതിയിൽ 150 മുതൽ 200 അടി വരെ മാത്രമേ റിംജിൻ നദിയുടെ സജീവ ചാനൽ ഉപയോഗിക്കുന്നുള്ളൂ, അതിന്റെ അതിർത്തിയിൽ ഏകദേശം 75 അടി (23 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലംബമായ പാറക്കൂട്ടങ്ങളാണ്. ശരാശരി താഴ്ന്ന ജലനിരപ്പാണ് കാണപ്പെടുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കൊറിയൻ മഴക്കാലത്ത്, ഇംജിൻ നദിയിൽ ജലനിരപ്പുയരുന്നു. വലിയ പോഷകനദികളും നിരവധി ചെറിയ പർവ്വത അരുവികളും കൊണ്ട് പരിപാലിക്കപ്പെടുന്ന ഈ നദി ജലനിരപ്പിൽ നിന്ന് 48 അടി (15 മീറ്റർ) ഉയരത്തിലും സെക്കൻഡിൽ 15 മുതൽ 20 അടി വരെ (6 മീ / സെ) വേഗതയിലും എത്തുന്നു. കനത്ത മഴയിൽ ഏകദേശം 95 ശതമാനം മഴ ലഭിക്കുന്നത് ഇംജിൻ നദി ഇടയ്ക്കിടെ മണിക്കൂറിൽ ആറടിയിൽ കൂടുതൽ എന്ന തോതിൽ ഉയരാൻ കാരണമായി.

കഠിനമായ കൊറിയൻ ശൈത്യകാലത്ത്, മഞ്ഞുവീഴ്ചയുള്ള കാറ്റ് ഇംജിൻ നദിയിൽ വീശുന്നു. പൂജ്യത്തിനു താഴെയുള്ള താപനില നദിയിൽ കട്ടിയുള്ള ഐസ് ഉണ്ടാകാൻ കാരണമാകുന്നു. നദിയുടെ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ചും താഴ്ന്ന പ്രദേശങ്ങളിലെ വേലിയേറ്റ പ്രവർത്തനം ഈ ഐസ് തകർക്കുന്നു. കൂടാതെ ചാനലിലെ ഏതെങ്കിലും തടസ്സങ്ങൾക്കെതിരെ വലിയ അളവിൽ ഒഴുകിനടക്കുന്ന ഐസ് കുന്നുകൂടുന്നു.

മുൻകാലങ്ങളിൽ ധാരാളം മൃതദേഹങ്ങൾ വടക്ക് നിന്ന് താഴേക്ക് ഒഴുകിപ്പോയിരുന്നതിനാൽ ദക്ഷിണ കൊറിയയിൽ പലരും ഇംജിൻ നദിയെ "മരിച്ചവരുടെ നദി" എന്ന് വിളിക്കപ്പെട്ടിട്ടുണ്ട്. 1990 കളിലെ ദശലക്ഷക്കണക്കിന് ഉത്തരകൊറിയക്കാർ പട്ടിണി കിടന്ന് മരണമടഞ്ഞതായി കരുതപ്പെടുന്ന വലിയ ക്ഷാമകാലത്താണ് ഇതു സംഭവിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 2013년 한국하천일람 [ദക്ഷിണ കൊറിയയിലെ നദികളുടെ പട്ടിക, 2013] (PDF) (in കൊറിയൻ). ഹാൻ റിവർ ഫ്ലഡ് കൺട്രോൾ ഓഫീസ്, റിപ്പബ്ലിക് ഓഫ് കൊറിയ. 31 ഡിസംബർ2012. pp. 112–113. Archived from the original (PDF) on 4 March 2016. Retrieved 2 July 2014. {{cite web}}: Check date values in: |date= (help)
  2. Seven Famous Spots Archived 2014-01-13 at the Wayback Machine., Yeoncheon County.
  3. 3.0 3.1 https://en.yna.co.kr/view/AEN20181105001451315
  4. 4.0 4.1 https://www.youtube.com/watch?v=9yN3QUUXNik
  5. http://english.hani.co.kr/arti/english_edition/e_northkorea/869084.html
  6. http://world.kbs.co.kr/service/news_view.htm?lang=e&Seq_Code=141417

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

37°47′N 126°40′E / 37.783°N 126.667°E / 37.783; 126.667

"https://ml.wikipedia.org/w/index.php?title=ഇംജിൻ_നദി&oldid=3624745" എന്ന താളിൽനിന്ന് ശേഖരിച്ചത്