ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാന്ഗ്വെജസ് യുണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ് യുണിവേഴ്സിറ്റി
പ്രമാണം:EFL University logo.jpg
തരംപോതു സർവകലാശാല
സ്ഥാപിതം1958 (2007 മുതൽ കേന്ദ്രസർവകലാശാല )
വൈസ്-ചാൻസലർപ്രൊഫ. സുരേഷ് കുമാർ[1]
സ്ഥലംഹൈദരാബാദ് , തെലംഗാണ, ഇന്ത്യ
അഫിലിയേഷനുകൾയൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ
വെബ്‌സൈറ്റ്Official site
പ്രമാണം:EFL University masthead.png

ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ് യുണിവേഴ്സിറ്റി (ഇഫ്ലു), ഇഗ്ലീഷും മറ്റു വിദേശ ഭാഷകൾക്കമുള്ള ഒരു കേന്ദ്രസർവകലാശാലയാണ്. ഇഫ്ലുവിന്റെ പ്രധാന ക്യാമ്പസ് ഹൈദരാബാദിലെ സെകുന്ദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ ലഖ്‌നൗ, ഷില്ലൊങ്ങ് എന്നിവിടങ്ങളിലും ക്യാമ്പസുകൾ ഉണ്ട് .[2]

1958-ൽ കേന്ദ്രസർക്കരിനാൽ സെൻട്രൽ ഇൻസ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനം, 1972-ൽ വിദേശഭാഷാ പഠനത്തിനായി വികസിക്കപ്പെട്ടു. പിന്നീട്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ് എന്നും, 2006-ൽ കേന്ദ്ര സർവകലാശാല പദവി കിട്ടിയപ്പോൾ ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ് യുണിവേഴ്സിറ്റി എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.[3][4]ഇംഗ്ലീഷും വിദേശ ഭാഷകളും അവയിലെ സാഹിത്യം, ഗവേഷണം, അധ്യാപക പരിശീലനം, ഇന്ത്യയിലെ ഭാഷ പരിശീലന നിലവാരം ഉയർത്തുക തുടങ്ങിയവയ്ക്കാണ് ഇഫ്ലുവിൻറെ പ്രധാന ലക്ഷ്യങ്ങൾ. വിദേശ ഭാഷാ പഠനത്തിനായി സമർപ്പിതമായ ഇന്ത്യയിലെ ഒരേ ഒരു സർവകലാശാലയാണ് ഇഫ്ലു. ഇംഗ്ലീഷ്, അറബിക്, ജർമൻ, ജാപ്പനീസ്, റഷ്യൻ, സ്പാനിഷ്, ഹിന്ദി,ഫ്രഞ്ച് എന്നീ ഭാഷകളിൽ ഇഫ്ലു കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാംസ്കാരിക പഠനത്തിൽ ബിരുദാനന്തരബിരുതം കൊടുക്കുന്ന രാജ്യത്തെ ആദ്യ സർവകലാശാലകളിൽ ഒന്നാണ് ഇഫ്ലു.

ക്യാമ്പസുകൾ[തിരുത്തുക]

മൂന്ന് ക്യാമ്പസുകളിൽ ആയാണ് ഇഫ്ലു പ്രവർത്തിക്കുന്നത്. 

ഹൈദരാബാദ് [തിരുത്തുക]

ഹൈദരാബാദ് ക്യാമ്പസ് ആണ് ഇഫ്ലുവിന്റെ പ്രധാന ആസ്ഥാനം.

ഒസ്മാനിയ സർവകലാശാലയ്ക്ക് സമീപം ഉള്ള 15 ഹെക്ടർ സ്ഥലത്താണ് ഇഫ്ലു സ്ഥിതി ചെയ്യുന്നത്.

  • സ്കൂൾ ഓഫ് ഏഷ്യൻ സ്റ്റ്ടീസ്
  • സ്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ്
  • സ്കൂൾ ഓഫ് ക്രിട്ടിക്കൽ ഹ്യുമാനിറ്റീസ് 
  • സ്കൂൾ ഓഫ് ഡിസ്ടൻസ് എജ്യുക്കേഷൻ 
  • സ്കൂൾ ഓഫ് ഇംഗ്ലീഷ് എജ്യുക്കേഷൻ
  • സ്കുൾ ഓഫ് ലിറ്റററി സ്റ്റഡീസ്

അവലംബം[തിരുത്തുക]

  1. http://www.efluniversity.ac.in/The-VC.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-21. Retrieved 2016-02-19.
  3. http://indiankanoon.org/doc/1003813/
  4. http://www.thehindu.com/todays-paper/tp-national/tp-andhrapradesh/eflu-created-by-act-of-parliament/article1915189.ece