ആഴ്‌വാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആൾവാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആഴ്‌വാർ ஆழ்வார்கள்
Nammazhwar.jpg
6.jpg
The Saint Andal LACMA M.86.94.2.jpg

തെക്കേ ഇന്ത്യയിലെ 12 വിഷ്ണുഭക്തന്മാരായ സന്ന്യാസിമാരായിരുന്ന കവികളാണ് ആഴ്‌വാർമാരായി അറിയപ്പെട്ടിരുന്നത്(ஆழ்வார்கள்). [1][2]വിഷ്ണുഭക്തന്മാരായ ആഴ്‌വാർമാരും ശിവഭക്തന്മാരായ അറുപത്തിമൂവരും ആണ്, തമിഴ് നാട്ടിൽ ഭക്തിപ്രസ്ഥാനത്തിനു കാരണമായത്. ഇവരുടെ സാഹിത്യകൃതികളുടെ മൊത്തം ശേഖരത്തെ നാലായിരം ദിവ്യപ്രബന്ധങ്ങൾ എന്നു വിളിക്കുന്നു. [3] നാഥമുനി എന്ന വൈഷ്ണവാചാര്യൻ ആണ് നാലായിരം പ്രബന്ധങ്ങൾ ശേഖരിച്ച് പുസ്തകത്തിലാക്കിയത്[4].

താഴെ പറയുന്നവരാണ്, 12 ആഴ്‌വാർമാർ :

 1. പൊയ്കൈ ആഴ്‌വാർ
 2. ഭൂതത്താഴ്‌വാർ
 3. പെയ്യാഴ്‌വാർ:നന്ദകം എന്ന വാളിന്റെ അവതാരമായി കരുതുന്നു.മയിലാറ്റൂർ ആണ് ജന്മദേശം.
 4. തിരുമഴിചൈ ആഴ്‌വാർ
 5. നമ്മാഴ്വാർ
 6. മധുരകവിയാഴ്‌വാർ
 7. കുലശേഖര ആഴ്‌വാർ
 8. പെരിയാഴ്‌വാർ
 9. ആണ്ടാൾ 
 10. തൊണ്ടരാടിപ്പൊടി ആഴ്‌വാർ
 11. തിരുപ്പാണാഴ്വാർ
 12. തിരുമങ്കൈ ആഴ്‌വാർ

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഴ്‌വാർ&oldid=3224627" എന്ന താളിൽനിന്ന് ശേഖരിച്ചത്