ആൽപൈൻ ദേശീയോദ്യാനം

Coordinates: m 37°20′15″S 146°45′24″E / 37.33750°S 146.75667°E / -37.33750; 146.75667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽപൈൻ ദേശീയോദ്യാനം
Victoria
The summit of Mount Howitt taken from West Peak
ആൽപൈൻ ദേശീയോദ്യാനം is located in Victoria
ആൽപൈൻ ദേശീയോദ്യാനം
ആൽപൈൻ ദേശീയോദ്യാനം
Nearest town or cityOmeo
നിർദ്ദേശാങ്കംm 37°20′15″S 146°45′24″E / 37.33750°S 146.75667°E / -37.33750; 146.75667
സ്ഥാപിതം1989
വിസ്തീർണ്ണം6,474 km2 (2,499.6 sq mi)[1]
Managing authoritiesParks Victoria
Websiteആൽപൈൻ ദേശീയോദ്യാനം
See alsoProtected areas of Victoria

ആൽപൈൻ ദേശീയോദ്യാനം ഓസ്ട്രേലിയയിലെ വിക്റ്റോറിയയിലെ സെൻട്രൽഹൈലാന്റ്സ്, ആൽപൈൻ എന്നീ മേഖലകളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. 646,000 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം മെൽബണിൽ നിന്നും വടക്കു-കിഴക്കായാണുള്ളത്. വിക്റ്റോറിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണിത്. വിക്റ്റോറിയയിലെ ഗ്രേറ്റ് ഡിവൈഡിങ് റേഞ്ചിന്റെ ഉയർന്ന ഭാഗങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. വിക്റ്റോറിയയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ മൗണ്ട് ബോഗോങ്ങും (ഉയരം 1986 മീറ്റർ) [2] അതുമായി ബന്ധപ്പെട്ട സബ്-ആൽപൈൻ വനപ്രദേശങ്ങളും ബോഗോങ് ഉയർന്ന പീഠഭൂമികളിലെ പുൽമേടുകളും ഇതിൽ ഉൾപ്പെടുന്നു. ഓസ്ട്രേലിയൻ ആൽപ്സ് നാഷനൽ പാർക്ക്സ് ആന്റ് റിസർവ്സിൽ ഉൾപ്പെടുന്ന 11 പ്രദേശങ്ങളിൽ ഒന്നായി 2008 നവംബർ 7 ന് ആൽപൈൻ ദേശീയോദ്യാനത്തെ ഓസ്ട്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Australian Alps National Parks and Reserves: Statement of significance". Australian Heritage Database. Department of the Environment, Australian Government. 7 November 2008. Retrieved 9 August 2014.
  2. "Mount Bogong, Australia". Peakbagger.com. Retrieved 2014-08-09.
"https://ml.wikipedia.org/w/index.php?title=ആൽപൈൻ_ദേശീയോദ്യാനം&oldid=3143968" എന്ന താളിൽനിന്ന് ശേഖരിച്ചത്