ആർ ജെ സൂരജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

RJ സൂരജ്[തിരുത്തുക]

കേരളത്തിൽ നിന്നുള്ള ഒരു റേഡിയോ അവതാരകൻ ആണ് സൂരജ്. കണ്ണൂർ ബെസ്റ്റ് എഫ് എം റേഡിയോ ജോക്കി ആയാണ് അവതാരക രംഗത്തേക്ക് സൂരജ് കടക്കുന്നത്. ശേഷം കണ്ണൂർ റേഡിയോ മാംഗോയിലും പ്രവർത്തിച്ചു. നിലവിൽ ഖത്തർ റേഡിയോ മലയാളം എഫ് എമ്മിലെ ആർ ജെ ആണ്.

പ്രവർത്തന മേഖല[തിരുത്തുക]

കണ്ണൂർ ബെസ്റ്റ് എഫ് എം അവതാരകൻ ആയി തുടക്കം. ശേഷം മൂന്നു വർഷക്കാലം കണ്ണൂർ റേഡിയോ മാംഗോയിൽ അവതാരകൻ ആയി. റേഡിയോ ജീവിതം അവസാനിപ്പിച്ച്‌ ഖത്തറിൽ പ്രവാസിയായി തുടരുമ്പോഴും ഫെസ്ബുക്കിലെ ആർ ജെ സൂരജ് എന്ന പേജിൽ സമകാലിക വിഷയങ്ങളിൽ തന്റെ പ്രതികരണങ്ങൾ രേഖപ്പെടുത്തിക്കൊണ്ടാണ് സൂരജ് ശ്രദ്ധിക്കപ്പെടുന്നത്. വിവിധ വിഷയങ്ങളിലായി മൂന്നു മുതൽ അഞ്ചു മിനുറ്റ് ദൈർഖ്യമുള്ള വീഡിയോകൾ കൊണ്ട് പ്രശസ്തനായി[1].

സമകാലിക വിഷയങ്ങളിലെ തുറന്ന അഭിപ്രായപ്രകടനങ്ങൾ വിവാദങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്.[2]

  1. http://www.qatar-tribune.com/news-details/id/93623
  2. Empty citation (help)
"https://ml.wikipedia.org/w/index.php?title=ആർ_ജെ_സൂരജ്&oldid=3120290" എന്ന താളിൽനിന്ന് ശേഖരിച്ചത്