ആർ. വേലായുധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. വേലായുധൻ
Rvelayudhan.jpg
ആർ. വേലായുധൻ
ജനനം
ആർ. വേലായുധൻ

ഉഴവൂർ, കോട്ടയം
മരണം
ഡൽഹി
ദേശീയതഇന്ത്യൻ
തൊഴിൽപാർലമെന്റംഗം

കൊല്ലം - മാവേലിക്കര ദ്വി മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗമായിരുന്നു ആർ. വേലായുധൻ (മരണം : 30 ജൂലൈ 1974). പിന്നീടൊരു തവണ കൂടി പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ജീവിതരേഖ[തിരുത്തുക]

ഉഴവൂർ സ്വദേശിയാണ് ആർ വേലായുധൻ. അച്ഛൻ ആയുർവ്വേദ വൈദ്യനായിരുന്നു. സഹോദരന്മാർ ജനസമ്മതിയാർജ്ജിച്ച കർഷകനേതാക്കളായിരുന്നു. തിരുവിതാംകൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദവും ബോംബെ റ്റാറ്റാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും സോഷ്യൽ സർവീസ് അഡ്മിനിസ്‌ട്രേഷനിൽ ഡിപ്ലോമയും നേടി. എറണാകുളത്ത് റ്റാറ്റാ ഓയിൽ മില്ലിൽ ലേബർ വെൽഫയർ ഓഫീസറായി ജോലി ചെയ്തു. ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദാക്ഷായണി വേലായുധനായിരുന്നു ഭാര്യ. അഞ്ചു മക്കളുണ്ട്. മൂത്തമകൻ രഘുത്തമൻ ഇന്ദിരാ ഗാന്ധിയുടെ മെഡിക്കൽ ടീമിൽ അംഗമായിരുന്നു. പ്രഹ്ലാദൻ, ഭഗീരഥൻ, ധ്രുവൻ, ചരിത്രകാരിയായ മീര വേലായുധൻ.

രാഷ്ട്രീയം[തിരുത്തുക]

1952-ലെ പൊതു തെരഞ്ഞെടുപ്പിൽ അന്ന് കൊല്ലം - മാവേലിക്കര മണ്ഡലത്തിൽ സംവരണ വിഭാഗത്തിൽ മത്സരിച്ചു ദാക്ഷായണിയുടെ ഭർത്താവ് ജയിച്ചു പാർലമെന്റംഗമായി. [1] തിരു-കൊച്ചി പ്രദേശത്തെ ജനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ പ്രതികരിച്ച് കോൺഗ്രസിൽ നിന്നു രാജി വെച്ചു. രണ്ടാമത്തെ തവണ പി.എസ്.പി സ്ഥാനാർത്ഥിയായി കോട്ടയത്തു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[2] ഡൽഹിയിൽ പലവിധത്തിലുള്ള ഇടതുരാഷ്ട്രീയപ്രവർത്തനങ്ങളിലും ട്രേഡ്‌യൂണിയൻ പ്രവർത്തനങ്ങളിലും പങ്കാളിയായി.

അവലംബം[തിരുത്തുക]

  1. https://loksabha.nic.in/Members/lokaralpha.aspx?lsno=1&tab=14
  2. https://books.google.co.in/books?id=_DMUdof3ZQMC&pg=PA285&lpg=PA285&dq=dakshayani+velayudhan&redir_esc=y#v=onepage&q=dakshayani%20velayudhan&f=false
"https://ml.wikipedia.org/w/index.php?title=ആർ._വേലായുധൻ&oldid=3098389" എന്ന താളിൽനിന്ന് ശേഖരിച്ചത്