ആർ. ലോപ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lopamudra Renuka (Lopa R.)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാള കവയിത്രിയാണ് ലോപ ആർ. കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യകാരന്മാർക്കായി ഏർപ്പെടുത്തിയ 'യുവ' പുരസ്‌കാരത്തിന് 2012-ൽ ഇവർ അർഹയായിട്ടുണ്ട്[1].

ജീവിതരേഖ[തിരുത്തുക]

ആയാപറമ്പ് കൊട്ടാരത്തിൽ പരേതനായ മുരളീധരന്റെയും റിട്ട.ട്രഷറി ഉദ്യോഗസ്ഥ രേണുകയുടെയും മകളായി ജനിച്ചു. മുത്തച്ഛനും കവിയും കഥാപ്രസംഗകനുമായ ആർ.കെ.കൊട്ടാരത്തിലിന്റെ സ്വാധീനത്തിൽ സ്കൂൾ വിദ്യാർഥിനിയായിരിക്കെ കവിതപോലെ ചില കുറിപ്പുകൾ എഴുതിയാണ് സാഹിത്യരംഗത്തേക്കുളള പ്രവേശം. 2000 ൽ മാവേലിക്കര ബിഷപ് മൂർ കോളജിൽ എംഎയ്ക്കു പഠിക്കുമ്പോഴാണ് മനസ് എന്ന കവിത ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. തുടർന്ന് പല ആനുകാലികങ്ങളിലും ഒട്ടേറെ കവിതകൾ വന്നു. 34 കവിതകൾ അടങ്ങിയ പരസ്പരം എന്ന കവിതാ സമാഹാരമാണ് ലോപയെ അവാർഡിന് അർഹയാക്കിയത്. ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപികയാണ്. ഷേക്സ്പിയറുടെ ചില ഗീതകങ്ങൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[2]

കൃതികൾ[തിരുത്തുക]

 • പരസ്പരം (കവിതാ സമാഹാരം)

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യകാരന്മാർക്കായി ഏർപ്പെടുത്തിയ 'യുവ' പുരസ്‌കാരം
 • കുഞ്ചുപിള്ള അവാർഡ് (2001)
 • വി.ടി. കുമാരൻ മാസ്റ്റർ പുരസ്‌കാരം (2002)
 • ഗീത ഹിരണ്യൻ സ്മാരക അങ്കണം അവാർഡ് (2003)
 • തപസ്യയുടെ ദുർഗാദത്ത പുരസ്‌കാരം (2009)
 • മുതുകുളം പാർവതിയമ്മ അവാർഡ് (2011)
 • തുഞ്ചൻ സ്മാരക അവാർഡ് (2012).
 • മാതൃഭൂമി 2000-ത്തിൽ യുവകവികൾക്കായി നടത്തിയ മത്സരത്തിൽ ഒന്നാംസമ്മാനം.

അവലംബം[തിരുത്തുക]

 1. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'യുവ പുരസ്‌കാരം' ലോപയ്ക്ക്‌
 2. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=13073333&tabId=11

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർ._ലോപ&oldid=3392454" എന്ന താളിൽനിന്ന് ശേഖരിച്ചത്