ആർ. രാജലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർ. രാജലക്ഷ്മി (ശാസ്ത്രജ്ഞ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർ. രാജലക്ഷ്മി
ജനനം1926 (1926)
മരണം2007
ദേശീയത ഇന്ത്യ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജീവരസതന്ത്രം

ആർ. രാജലക്ഷ്മി (1926–2007) ഒരു ജീവരസതന്ത്രജ്ഞയും ന്യൂട്രീഷണിസ്റ്റും ആയിരുന്നു. ഇന്ത്യൻ കുടുംബങ്ങൾക്കു വേണ്ടി ആദായകരമായ, പോഷകാഹാരങ്ങൾ അവർ വികസിപ്പിച്ചു.

ജീവചരിത്രം[തിരുത്തുക]

1926ൽ കൊല്ലത്താണ് ലക്ഷ്മി രാമസ്വാമി അയ്യർ ജനിച്ചത്. ജി.എസ്.രാമസ്വാമി അയ്യരും മീനാക്ഷിയുമായിരുന്നു, മാതാപിതാക്കൾ[1] അഞ്ചാം വയസ്സിൽ പേരിനോട് രാജ എന്നു ചേർത്തു. അച്ചൻ പോസ്റ്റൽ ഓഡിറ്റ് ആപ്പീസറായിരുന്ന കാരണം അവർ മദ്രാസിലാണ് വളർന്നത്.[2]

രാജലക്ഷ്മി പൂനെയിലെ വാഡിയ കോളേജിൽ നിന്ന് 1945ൽ ഗണിത ശാസ്ത്രത്തിൽ ബിരുദം എടുത്തു. 1945-1948 വരെ കാഞ്ചീപുരത്ത് ശാസ്ത്രം പഠിപ്പിച്ചു. 1949ൽ ലേഡി വെല്ലിംഗ്ടൺ ട്രെയ്നിംഗ് കോളേജിൽ നിന്ന് അദ്ധ്യപന സർട്ടിഫിക്കറ്റ് നേടി. 1951ൽ ശ്രീ സി.വി. രാമകൃഷണനെ വിവാഹം കഴിച്ചു.[3] ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് 1953ൽ തത്ത്വശാസ്ത്രത്തിൽ എം.എ നേടി. 1955ൽ ബറോഡ സർവകലാശാലയിൽ ബയോകെമിസ്ട്രി വകുപ്പ് തലവനായിരുന്നു. 1958ൽ മോണ്ട്രിയാലിലെ മെക്ഗിൽ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ പിഎച്.ഡി നേടി. 18 മാസം കൊൺടാണ് പിഎച്.ഡി നേടി യത്.[3][4]

1960 കളുടേ ആദ്യ പാദത്തിൽ യൂണിസെഫിന്റെ പോഷകാഹാര പദ്ധതി രാജലക്ഷ്മി പരിഷ്കരിക്കുകയും നടാപ്പാക്കുകയുമുണ്ടായി. അന്ന് പോഷ്കാഹാരങ്ങളെ പറ്റി പടിഞ്ഞാറാൻ പുസ്തകങ്ങളെ ഉണ്ടായിരുന്നുള്ളൂ[2]

1960ൽ അവർ കാലിഫോർണിയയിലെ പാലോ ആൾട്ടോയിലേ മകൾക്ക് അരികിലേക്ക് താമസം മാറ്റി. 2001 അവരും ബന്ധുക്കളും വാഷിങ്ങ്ടണിലെ സിയാറ്റിലേക്ക് മാറി. [5] 2007 ജൂണിൽ വൃക്കകളുടെ അസുഖം മൂലം മരിച്ചു. [2]

വ്യക്തി ജീവിതം[തിരുത്തുക]

രാജലക്ഷ്മി സി.വി.രാമകൃഷ്ണനെയാണ് വിവാഹം ചെയ്തത്. അവർക്ക് രണ്ടു മക്കളാണ്. അവരുടെ മകനാണ് നോബൽ സമ്മാന ജേതാവായ സ്റ്റ്രക്ചറൽ ബയോളജിസ്റ്റ്, വെങ്കടരാമൻ രാമകൃഷ്ണൻ [3]

അവലംബം[തിരുത്തുക]

  1. "R. Rajalakshmi". Twentieth-Century Women Scientists (PDF). 1996. pp. 75–85. Archived from the original (PDF) on 2011-11-07. Retrieved 2017-03-12.
  2. 2.0 2.1 2.2 Yount, Lisa (2007). "Rajalakshmi, R.". A to Z of Women in Science and Math, A to Z of Women. New York: Facts on File. ISBN 9781438107950.
  3. 3.0 3.1 3.2 Ramakrishnan, V. (8 April 2010). "From Chidambaram to Cambridge: a life in science". The Hindu.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-28. Retrieved 2017-03-12.
  5. Coehn, Fiona (24 November 2009). "A Nobel goes to a member of a Seattle scientific family". The Seattle Post-Intelligencer. Retrieved 12 December 2014.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Rajalakshmi, R. "Autobiography of an Unknown Woman." Women Scientists: The Road to Liberation, edited by Derek Richter, pp. 185–210. London: Macmillan, 1982.
"https://ml.wikipedia.org/w/index.php?title=ആർ._രാജലക്ഷ്മി&oldid=3640540" എന്ന താളിൽനിന്ന് ശേഖരിച്ചത്