Jump to content

ആർ. ഡി. വിങ്ഫീൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. ഡി. വിങ്ഫീൽഡ്
ജനനം(1928-06-06)6 ജൂൺ 1928
Hackney, London, England
മരണം31 ജൂലൈ 2007(2007-07-31) (പ്രായം 79)
തൊഴിൽauthor, playwright
GenreCrime fiction

റോഡ്നി ഡേവിഡ് വിങ്ഫീൽഡ് (ജീവിതകാലം : 6 ജൂൺ 1928 – 31 ജൂലൈ 2007) ഒരു ഇംഗ്ലീഷ്‍ എഴുത്തുകാരനും റേഡിയോ നാടകകൃത്തുമായിരുന്നു. അദ്ദേഹം കൂടുതൽ ഓർമ്മിക്കപ്പെടുന്നത് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജാക്ക് ഫ്രോസ്റ്റ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിതൻറെ പേരിലാണ്. പിന്നീട് "എ ടച്ച് ഓഫ് ഫ്രോസ്റ്റ്” എന്ന ടെലിവിഷൻ പരമ്പരയിൽ ഈ കഥാപാത്രത്തെ സർ ഡേവിഡ് ജാസൻ അവതരിപ്പിച്ചിരുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

റോഡ്നി ഡേവിഡ് വിങ്ഫീൽഡ് 1928 ൽ കിഴക്കൻ ലണ്ടനിലെ ഹാക്ക്നിയിലാണ് ജനിച്ചത്.[1] കൂപ്പേർസ് കമ്പനി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് സോമർസെറ്റിലെ ഫ്രോമിലേയ്ക്കു കുടിയൊഴിപ്പിക്കപ്പെട്ടു.[2] കാഴ്ചശക്തി കുറവുളളതിനാൽ അദ്ദേഹം ദേശീയ സേവനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പെട്രോഫിന ഓയിൽകമ്പനിയിൽ ഉദ്യോഗം ലഭിക്കുന്നതിനുമുമ്പ് ഈസ്റ്റ് എൻറിൽ വിവിധ ഓഫീസ് ജോലികളിലേർപ്പെട്ടിരുന്നു.[3]  അദ്ദേഹത്തിൻറെ ആദ്യ റേഡിയോ നാടകമായ “കോംപൻസേറ്റിംഗ് എറർ” 1968 ൽ ബി.ബി.സി.യുടെ അംഗീകാരം കിട്ടിയിരുന്നു. സാഹിത്യരംഗത്തേയ്ക്കു തിരിഞ്ഞതോടെ അദ്ദേഹം ജോലി രാജിവയ്ക്കുകയും ചെയ്തു.[4] 

രചിച്ച ഗ്രന്ഥങ്ങൾ

[തിരുത്തുക]

ഇൻസ്പെക്ടർ ഫ്രോസ്റ്റ് നോവലുകൾ

[തിരുത്തുക]

·        ഫ്രോസ്റ്റ് അറ്റ് ക്രിസ്തുമസ് (1984)

·        എ ടച്ച് ഓഫ് ഫ്രോസ്റ്റ് (1987)

·        നൈറ്റ് ഫ്രോസ്റ്റ് (1992)

·        ഹാർഡ് ഫ്രോസ്റ്റ് (1995)

·        വിൻറർ ഫ്രോസ്റ്റ് (1999)

·        എ കില്ലിംഗ് ഫ്രോസ്റ്റ് (2008)

അവലംബം

[തിരുത്തുക]
  1. "Obituary – RD Wingfield". The Daily Telegraph. 8 August 2007. Archived from the original on 2008-04-08. Retrieved 2021-08-11.
  2. Ripley, Mike (4 August 2007). "Obituary – RD Wingfield". The Guardian.
  3. "Obituary – RD Wingfield". The Daily Telegraph. 8 August 2007. Archived from the original on 2008-04-08. Retrieved 2021-08-11.
  4. "Obituary – RD Wingfield". The Daily Telegraph. 8 August 2007. Archived from the original on 2008-04-08. Retrieved 2021-08-11.
"https://ml.wikipedia.org/w/index.php?title=ആർ._ഡി._വിങ്ഫീൽഡ്&oldid=3754195" എന്ന താളിൽനിന്ന് ശേഖരിച്ചത്