ആർ.സി. ബോറൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റായ് ചന്ദ് ബോറൽ
Raichand Boral 2013 stamp of India.jpg
റൈചന്ദ് ബോറൽ 2013 ഇന്ത്യയുടെ സ്റ്റാമ്പ്
ജനനം(1903-10-19)ഒക്ടോബർ 19, 1903
മരണംനവംബർ 25, 1981(1981-11-25) (പ്രായം 78)
ദേശീയതIndian
തൊഴിൽMusic Director

ഹിന്ദി സംഗീത സംവിധായകനും, ഈ രംഗത്തെ പ്രമുഖനുമായിരുന്ന റായ് ചന്ദ് ബോറൽ എന്ന ആർ. സി. ബോറൽ. കൽക്കട്ടയിലാണ് ഇദ്ദേഹം ജനിച്ചത് ( 19 ഒക്ടോ: 1903–25 നവം: 1981) പിതാവ് ധ്രുപദ് വിദ്വാനായിരുന്ന ലാൽ ചന്ദ് ബോറൽ ആയിരുന്നു. സംഗീത വിദ്വാന്മാരായ ഉസ്താദ് മുഷ്താഖ് ഖാൻ, മാസിത് ഖാൻ,ഹാഫിസ് അലി ഖാൻ എന്നിവരുടെ കീഴിലുള്ള പരിശീലനം ബോറലിനു ലഭിച്ചിരുന്നു.തബലയിലെ സത് സംഗത്'എന്നതിൽ നൈപുണ്യമുണ്ടായിരുന്ന ബോറൽ ലക്നോവിലെയും,അലഹബാദിലും നടന്ന കച്ചേരികളിൽ പങ്കെടുത്തിരുന്നു. ഹിന്ദി ചലച്ചിത്രരംഗത്തെ സംഗീതസംവിധാനത്തിന്റെ തുടക്കാരിലൊരാളായി ബോറൽ കരുതപ്പെടുന്നുണ്ട്.[1]

ബഹുമതികൾ[തിരുത്തുക]

  1. ദാദാ സാഹിബ് ഫാൽക്കേ പുരസ്ക്കാരം-1978.[2]
  2. സംഗീത നാടക അക്കാദമി പുരസ്ക്കാരം.[3].

അവലംബം[തിരുത്തുക]

  1. "Rai Chand Boral - Biography". www.imdb.com. ശേഖരിച്ചത് 2008-10-23.
  2. "26th National Film Awards" (PDF). Directorate of Film Festivals. മൂലതാളിൽ (PDF) നിന്നും 2012-04-24-ന് ആർക്കൈവ് ചെയ്തത്.
  3. "SNA: List of Akademi Awardees". Sangeet Natak Akademi Official website.
"https://ml.wikipedia.org/w/index.php?title=ആർ.സി._ബോറൽ&oldid=3658529" എന്ന താളിൽനിന്ന് ശേഖരിച്ചത്