ആർ.വി.ജി. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർ.വി.ജി. മേനോൻ കേരള പഠനകോൺഗ്രസ്സിൽ

കേരളത്തിലെ ഒരു പരിസ്ഥിതി പ്രവർത്തകനും, ജനകീയശാസ്ത്രപ്രചാരകനും ശാസ്ത്ര സാഹിത്യകാരനുമാണ്‌ ഡോ. ആർ.വി.ജി. മേനോൻ. (ജനനം:1943ഫെബ്രുവരി 17) കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡണ്ടും, അനർട്ടിന്റെ ഡയറക്ടറുമായിരുന്നു. കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ 1965 മുതൽ 1998 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 1998-ൽ കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു.[1]

ശാസ്ത്രഗതി മാസികയുടെ പത്രാധിപർ, പരിഷത്തിന്റെ ഗവേഷണസ്ഥാപനമായ ഐ.ആർ.ടി.സി.യുടെ ഡയറക്ടർ എന്നീ നിലകളിലും ആർ.വി.ജി. സേവനമനുഷ്ഠിച്ചിട്ടുണ്ട്.[2] വിദ്യാഭ്യാസം, മാലിന്യസംസ്കരണം, വികസനം, എന്നീമേഖലകളിലും സജീവമായ ഇടപെടലുകൾ നടത്തുന്ന അദ്ദേഹം ചാനൽ സംവാദങ്ങളിലും ശ്രദ്ധേയനാണ്. സോഷ്യൽ റിയാലിറ്റിഷോ എന്ന നിലയിൽ ശ്രദ്ധേയമായ, ഗ്രീൻകേരള എക്സ്‌പ്രസ്സ്, ഹരിതവിദ്യാലയം എന്നീ ടെലിവിഷൻ പരിപാടികളിൽ ജൂറി അംഗം ചെയർമാൻ എന്നീ നിലകളിൽ പങ്കെടുത്തു.[3][4] മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് കേരള ഗവൺമെന്റ് നിയോഗിച്ച ആർ.വി.ജി. യുടെ നേതൃത്വത്തിലുള്ള സമിതി, കേരളത്തിലെ മുഴുവൻ സ്കൂളുകളിലും മലയാള പഠനത്തിനുള്ള അവസരം നിർബന്ധമായും ഒരുക്കണമെന്ന് ശുപാർശചെയ്തിരുന്നു.[5]

പൊതുരംഗത്തെ സേവനത്തെ മുൻനിറുത്തി പ്രഥമ പുതുപ്പള്ളി രാഘവൻ പുരസ്കാരം 2011 ൽ ലഭിച്ചു.[6] വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെമാനിച്ച് 2012 ലെ എ.വി. അബ്ദുറഹ്മാൻ ഹാജി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.[7]

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിൽ വടക്കൻപറവൂർ ജനകവിലാസത്തിൽ ഭാനുമതി അമ്മയുടെയും ചേർത്തല എരമല്ലൂർ കൈതക്കാട്ട് രാഘവപ്പണിക്കരുടെയും മകനായി വടക്കൻ പറവൂരിലാണ് ആർ.വി.ജി ജനിച്ചത്. സി.എസ്.ഐ.ആർ. ഡെപ്യൂട്ടി ഡയറക്ടറും ശാസ്ത്രജ്ഞയുമായിരുന്ന ഡോ. എം. ലളിതാംബികയാണ് ജീവിതപങ്കാളി.[8]

ചേർത്തല ടൌൺ എൽ.പി. സ്കൂൾ, പറവൂർ ഗവൺമെന്റ് ഹൈസ്കൂൾ, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ നിന്നും ബി.ടെകും ഐ.ഐ.ടി. കാൻപൂരിൽ നിന്നും നൂക്ലിയർ എൻജിനീയറിങ്ങിൽ എം. ടെക്ക് എടുത്തു. അമേരിക്കയിലെ പർദ്യൂ യൂണിവേഴ്സിറ്റിയിൽ അതേ മേഖലയിൽ ഗവേഷണവിദ്യാർഥിയായി പ്രവർത്തിച്ചു. പിന്നീട് കേരള സർവകലാശാലയിൽ നിന്ന് സൗരോർജ വിനിയോഗത്തിൽ ഗവേഷണം പൂർത്തിയാക്കി പി. എച്. ഡി. എടുത്തു.[9][10]

രചനകൾ[തിരുത്തുക]

ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[11]

അവലംബം[തിരുത്തുക]

 1. "Education Plus Kerala. Private institutions under the spotlight", "The Hindu", August 7, 2008. Retrieved September 21, 2009
 2. http://www.irtc.org.in/activities/tech_adapt.html
 3. ഗ്രീൻകേരള എക്സ്പ്രസ്, ശേഖരിച്ചത് 2012 നവംബർ 13  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 4. മാലന്യപ്രശ്നത്തിന് പോവഴി വേണ്ടേ?, ശേഖരിച്ചത് 2012 നവംബർ 13  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 5. മലയാളം ഭാഷ പഠനം; ആർ.വി.ജി കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു, ശേഖരിച്ചത് 2012 നവംബർ 13  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 6. പുതുപ്പള്ളി രാഘവൻ പുരസ്‌കാരം ആർ.വി.ജി. മേനോന് സമ്മാനിച്ചു, ശേഖരിച്ചത് 2012 നവംബർ 13  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 7. "ഡോ. ആർ.വി.ജി. മേനോന് പുരസ്കാരം". ദേശാഭിമാനി ദിനപത്രം. 2012 നവംബർ 15.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം);
 8. Prof. RVG Menon And Prof. Lalithambika, ശേഖരിച്ചത് 2012 നവംബർ 15  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 9. bpcconferences.in, proceedings, ശേഖരിച്ചത് 2012 നവംബർ 13  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 10. Mahadevan, G., "Education Plus Tiruchirapalli. New admission regime for paramedical courses in Kerala", "The Hindu," August 7, 2008. Retrieved September 21, 2009
 11. http://pearson.vrvbookshop.com/author/rvg-menon/4086
"https://ml.wikipedia.org/w/index.php?title=ആർ.വി.ജി._മേനോൻ&oldid=2319618" എന്ന താളിൽനിന്നു ശേഖരിച്ചത്