ആർ.ബി. ശ്രീകുമാർ
മുൻ ഗുജറാത്ത് ഡി.ജി.പി.യാണ് ആർ.ബി. ശ്രീകുമാർ (ജനനം:ഫെബ്രുവരി 12, 1947 -). 2002 ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോഡിക്കും ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പിക്കും വ്യക്തമായ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായി മാറി[1][2][3][4][5]
ജീവിതരേഖ[തിരുത്തുക]
1947 ഫെബ്രുവരി 12 ന് ജനനം. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശിയാണ് ശ്രീകുമാർ. ചരിത്രത്തിലും ഗാന്ധി ചിന്തയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശ്രീകുമാർ ,1971 ലെ ഐ.പി.എസ്. കേഡറിൽ പെടുന്നയളാണ്. ഗുജറാത്തിലെ അഡീഷണൽ ഡി.ജി.പി, ഡി.ജി.പി. എന്നീ പദവികൾ വഹിച്ചു. ഗുജ്റാത്തിലെ ഗോധ്ര സംഭവം നടക്കുന്ന സമയത്ത് ആംഡ്ബറ്റാലിയനിൽ അഡീഷണൽ ഡി.ജി.പി. ആയിരുന്നു[6]. പ്രമാദമായ ഗുജ്റാത്ത് വംശഹത്യ സമയത്ത് ഗുജറാത്തിലെ ഇന്റലിജൻസ് ഡി.ജി.പി. ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. അർഹതയുണ്ടായിരുന്ന ഗുജറാത്തിലെ ഡി.ജി.പി. പദവിയിലേക്ക് പ്രൊമോഷൻ നൽകാതിരുന്നതിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രിബ്യൂണലിൽ നൽകിയ പരാതിക്ക് അനുകൂലമായ വിധി സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ലഭിച്ചത്[7][8]. കലാപത്തിൽ നരേന്ദ്ര മോഡിക്ക് പങ്കുണ്ട് എന്നു പറഞ്ഞതിനാലാണ് തനിക്ക് പ്രൊമോഷൻ നിഷേധിക്കപ്പെട്ടത് എന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി[7]. ഗുജ്റാത്ത് കലാപകാലത്തെ തന്റെ അനുഭവങ്ങളും നരേന്ദ്ര മോഡിക്ക് അതിലുള്ള പങ്കിനേയും വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പാണ് "ഗുജറാത്ത്-ഇരകൾക്ക് വേണ്ടി ഒരു പോരാട്ടം"[9]. പത്രപ്രവർത്തകനായ കെ. മോഹൻലാൽ ആണ് ഇത് തയ്യാറാക്കിയത്. ഈ ഗ്രന്ഥം കന്നഡയിലേക്കും വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടു.[10].
കൃതികൾ[തിരുത്തുക]
- ഗുജറാത്ത്[11]
- ഗുജറാത്ത്-ഇരകൾക്ക് വേണ്ടി ഒരു പോരാട്ടം (ഡി.സി. ബുക്സ്)-ഓർമ്മകുറിപ്പ് തയ്യാറാക്കിയത് കെ. മോഹൻലാൽ[12]
- ലേഖനം
- വ്യാജ ഏറ്റുമുട്ടലുകൾ:പൊളിയുന്ന വാദങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]-മലയാള മനോരമ ദിനപത്രം ഓൺലൈൻ എഡിഷൻ
കുടുംബം[തിരുത്തുക]
ഭാര്യ:രാജലക്ഷ്മി ,ഏക മകൾ:ദീപ.
അധിക വിവരങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ബി.ബി.സി 2005 ഏപ്രിൽ 14
- ↑ ബിബിസി
- ↑ ഹിന്ദു ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാതൃഭൂമി ഓൺലൈൻ, 2009 ഏപ്രിൽ 28[പ്രവർത്തിക്കാത്ത കണ്ണി]
- ↑ dnaindia.com ആഗസ്റ്റ് 18 2009
- ↑ കേരളശബ്ദം വാരിക 2008 ഒക്ടോബർ 19 ലെ ശ്രീകുമാറുമായുള്ള അഭിമുഖം
- ↑ 7.0 7.1 "ഹിന്ദു ഓൺലൈൻ". മൂലതാളിൽ നിന്നും 2008-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-08.
- ↑ "ഇന്ത്യൻ എക്സ്പ്രസ്സ് മെയ് 3 ,2008". മൂലതാളിൽ നിന്നും 2012-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-08.
- ↑ "ഇന്ദുലേഖ.കോം മലയാളംബുക്സ്". മൂലതാളിൽ നിന്നും 2009-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-08.
- ↑ മാതൃഭൂമി ഓൺലൈൻ 2009 ആഗസ്റ്റ് 15[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "puzha". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-08.
- ↑ "puzha.com". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-08.