ആർ.പി. ഗോയങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമപ്രസാദ് ഗോയങ്ക
R-p-goenka.jpg
ജനനം(1930-03-01)1 മാർച്ച് 1930
മരണം14 ഏപ്രിൽ 2013(2013-04-14) (പ്രായം 83)
കൊൽക്കത്ത,പശ്ചിമ ബംഗാൾ ഇന്ത്യ
കലാലയം
തൊഴിൽIndustrialist, Founder, Chairman Emeritus RPG Group
കുട്ടികൾ

പ്രമുഖ വ്യവസായിയും ആർ.പി.ജി എൻറർപ്രൈസസ് ഗ്രൂപ്പിന്റെ ഉടമയുമായിരുന്നു രാമപ്രസാദ് ഗോയങ്ക( ജനനം: മരണം: 2013 ഏപ്രിൽ 14)[1][2]

ജീവിത രേഖ[തിരുത്തുക]

കൊൽക്കത്തയിലായിരുന്നു താമസം. കൊൽക്കത്ത പ്രസിഡൻസി കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. പിന്നീട് അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിൽ നിന്ന് മാനേജ്മെൻറിലും ബിരുദമെടുത്തു. 100 കോടി രൂപ വിറ്റുവരവുള്ള ആർ.പി.ജി എൻറർപ്രൈസസ് 1979-ലാണ് സ്ഥാപിച്ചത്. ഫിലിപ്സ് കാർബൺ ബ്ളാക്, ഏഷ്യൻ കേബ്ൾസ്, അഗർപാര നെയ്ത്ത് ഫാക്ടറി, മർഫി ഇന്ത്യ, സംഗീത നിർമ്മാണ കമ്പനിയായ സരിഗമ എന്നിവ ആർ.പി.ജി എൻറർപ്രൈസസിന്റെ ഭാഗമാണ്. സുശീല ഗോയങ്കയാണ് ഭാര്യ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെയും കോൺഫെഡറേഷൻ ഓഫ് ഏഷ്യ -പസഫിക് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും പ്രസിഡൻറായി ഗോയങ്ക സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000-ൽ രാജ്യസഭാംഗവുമായിരുന്നു. മരിക്കുമ്പോൾ 83 വയസായിരുന്നു

അവലംബ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-17.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-17.
"https://ml.wikipedia.org/w/index.php?title=ആർ.പി._ഗോയങ്ക&oldid=3774101" എന്ന താളിൽനിന്ന് ശേഖരിച്ചത്