Jump to content

ആർ.കെ. ശ്രീറാംകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. കെ. ശ്രീറാംകുമാർ
കർണ്ണാടകസംഗീതരംഗത്തെ പ്രമുഖനായ വയലിനിസ്റ്റ്
കർണ്ണാടകസംഗീതരംഗത്തെ പ്രമുഖനായ വയലിനിസ്റ്റ്
പശ്ചാത്തല വിവരങ്ങൾ
ജനനം(1966-10-04)4 ഒക്ടോബർ 1966
ചെന്നൈ
വിഭാഗങ്ങൾകർണ്ണാടക സംഗീതം
തൊഴിൽ(കൾ)സംഗീതജ്ഞൻ, വയലിൽ വാദകൻ
ഉപകരണ(ങ്ങൾ)വയലിൻ
വർഷങ്ങളായി സജീവം1983–മുതൽ
വെബ്സൈറ്റ്www.rkshriramkumar.org

കർണാടക സംഗീതരംഗത്തെ ഒരു വയലിനിസ്റ്റ് ആണ് ആർ‌ കെ ശ്രീരാംകുമാർ (ജനനം: ഒക്ടോബർ 4, 1966). [1] കർണാടകത്തിലെ രുദ്രപട്ടണം കുടുംബത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. വയലിനിസ്റ്റ് ആർ കെ വെങ്കടരാമ ശാസ്ത്രിയുടെ ചെറുമകനും ആർ കെ ശ്രീകണ്ഠന്റെ ചെറുമകനുമാണ്.

ആമുഖം[തിരുത്തുക]

1966 ഒക്ടോബർ 4 ന് കുസുമ കൃഷ്ണമൂർത്തിയുടെയും ആർ‌വി കൃഷ്ണമൂർത്തിയുടെയും മകനായി ആർ‌കെ ശ്രീരാംകുമാർ ജനിച്ചു. ആർ‌കെ ശ്രീകാന്തന്റെ സഹോദരനും ഗുരുവുമായ വയലിനിസ്റ്റ് ആർ‌കെ വെങ്കടരാമ ശാസ്ത്രിയായിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛൻ. സാവിത്രി സത്യമൂർത്തിയിൽ നിന്ന് പ്രാഥമിക പരിശീലനവും മുത്തച്ഛനായ ആർ കെ വെങ്കടരാമ ശാസ്ത്രിയുടെ കീഴിൽ ഉപരിപഠനവും നടത്തി. ഡി കെ ജയരാമന്റെ കീഴിൽ വായ്പ്പാട്ടിൽ പരിശീലനം നേടിയ അദ്ദേഹം ഇപ്പോൾ വി വി സുബ്രഹ്മണ്യത്തിൽ നിന്ന് മാർഗനിർദേശം സ്വീകരിക്കുന്നു. 

ശ്രീരാംകുമാർ തമിഴ്‌നാട്ടിലെ ചെന്നൈയിലെ പത്മ ശേഖാദ്രി ബാല ഭവൻ സ്‌കൂളിൽ പഠിച്ചതാണ്.

സംഗീതജീവിതം[തിരുത്തുക]

സോളോ കച്ചേരികൾക്ക് പുറമെ ഡി കെ ജയരാമൻ, ഡി കെ പട്ടമ്മാൾ, എം എസ് സുബ്ബലക്ഷ്മി, കെ വി നാരായണസ്വാമി, ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, ടി. ബ്രിന്ദ, ടി. വിശ്വനാഥൻ, എസ് ബാലചന്ദർ എന്നിവരുടെ ക്ച്ചേരികൾക്ക് പക്കവാദ്യം വായിച്ചിട്ടുണ്ട്. 

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഈ കരിയറിൽ, ത്യാഗരാജ ആസ്ഥാന ഉത്സവം, മദ്രാസ് മ്യൂസിക് അക്കാദമി, ഷൺമുഖാനന്ദസംഗീതസഭ, സംഗീത നാടക് അക്കാദമി, ഐസിസിആർ, ഐടിസി സംഗീത സമ്മേളൻ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവയിലെല്ലാം കച്ചേരികൾ നടത്തി. 

ന്യൂദൽഹിയിലെ രാഷ്ട്രപതി ഭവനിലും 1988 ൽ ഗീത രാജശേഖറിനോടും 1995 ൽ ശെമ്മങ്കുഡി ശ്രീനിവാസ അയ്യറിനോടും ഒപ്പം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും അന്നത്തെ രാഷ്ട്രപതികളായ ആർ. വെങ്കടരാമൻ, ശങ്കർ ദയാൽ ശർമ എന്നിവരുടെയും സാന്നിധ്യത്തിൽ അദ്ദേഹം കച്ചേരികൾ നടത്തി.

ഗീത രാജശേഖർ, വിജയ് ശിവ, സഞ്ജയ് സുബ്രഹ്മണ്യൻ, കെ.വി. നാരായണസ്വാമി, എസ് ബാലചന്ദർ, ടി.എൻ ശേഷഗോപാലൻ, എൻ രവികിരൺ, പി ഉണ്ണികൃഷ്ണൻ, ടി എം കൃഷ്ണ എന്നിവർക്കെല്ലാം ഒപ്പം അദ്ദേഹം യുഎസ്എ, ഓസ്ട്രേലിയ, കാനഡ, യുകെ, യൂറോപ്പ്, സിംഗപ്പൂർ, മലേഷ്യ, മൗറീഷ്യസ്, ശ്രീലങ്ക, മസ്കറ്റ്, എന്നിവിടങ്ങളിലെല്ലാം പലക്കും പക്കവാദ്യമായി വയലിൻ വായിച്ച് പര്യടനം നടത്തി. പാരീസിലെ തിയേറ്റർ ഡി ലാ വില്ലെക്കായി സഞ്ജയ് സുബ്രഹ്മണ്യനോടൊപ്പം അദ്ദേഹം കച്ചേരി നടത്തി. 

സ്വകാര്യ ജീവിതം[തിരുത്തുക]

ശ്രീരാംകുമാർ ഭാര്യ അഖിലയ്‌ക്കൊപ്പം

മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാത്തമാറ്റിക്‌സിൽ ബിരുദധാരിയാണ് ശ്രീരാംകുമാർ. തമിഴ്‌നാട്ടിലെ ചെന്നൈയിൽ വയലിനും കർണാടക സ്വര സംഗീതവും പഠിപ്പിക്കുന്നു. ഒഴിവുസമയങ്ങളിൽ നിരവധി സംഗീതകച്ചേരികൾ അദ്ദേഹം പതിവായി നടത്തുകയും നിരവധി പ്രമുഖ കലാകാരന്മാർക്ക് ഒപ്പം വർഷം തോറും ലോകം ചുറ്റുകയും ചെയ്യുന്നു. ഡി കെ പട്ടമ്മൾ, എം എസ് സുബ്ബലക്ഷ്മി എന്നിവരെ തന്റെ ഗുരുക്കളായി അദ്ദേഹം കണക്കാക്കുന്നു. 2009 ഫെബ്രുവരിയിൽ ശ്രീരാംകുമാർ ഭാര്യ അകിഖിലയെ വിവാഹം കഴിച്ചു. 

അവലംബം[തിരുത്തുക]

  1. "On a spiritual trip". The Hindu. 16 June 2011. Archived from the original on 5 July 2011.
"https://ml.wikipedia.org/w/index.php?title=ആർ.കെ._ശ്രീറാംകുമാർ&oldid=3660584" എന്ന താളിൽനിന്ന് ശേഖരിച്ചത്