ആർ.കെ. ഫിലിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്ത ബോളിവുഡ് നടൻ രാജ് കപൂർ സ്ഥാപിച്ച ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് ആർ.കെ. ഫിലിംസ് (ഹിന്ദി: आर.के. फिल्म्स). മുംബൈയിലെ ചെമ്പൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആർ.കെ. സ്റ്റുഡിയോ (ഹിന്ദി: आर.के. स्टूडियो) ആണ് ഈ കമ്പനിയുടെ ആസ്ഥാനം[1]. സാമൂഹ്യവിമർശനവും സാമൂഹിക ഭിന്നതകൾക്കിടയിൽ നിന്നുള്ള പ്രണയകഥകളുമാണ് പൊതുവേ ആർ.കെ. ഫിലിംസ് ചിത്രങ്ങളുടെ പ്രമേയം.

ചരിത്രം[തിരുത്തുക]

ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു വർഷം കഴിഞ്ഞ് 1948 ലാണ് ഇത് സ്ഥാപിതമായത്. 1948 ൽ പുറത്തിറങ്ങിയ ആദ്യചിത്രമായ ആഗ് (1948) ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആവാര (1951), ശ്രീ 420 (1955), രാം തേരി ഗംഗാ മൈലി (1985) തുടങ്ങിയ പ്രശസ്തചിത്രങ്ങൾ ആർ. കെ. സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങി[2]. രാജ് കപൂറിന്റെ മരണശേഷം 1996 ൽ രാജീവ് കപൂർ ‘പ്രേം ഗ്രന്ഥ്’ എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് 1999 ൽ ഋഷി കപൂർ സംവിധാനം ചെയ്ത ‘ആ അബ് ലൗട്ട് ചലേ’ ആണ് ആർ.കെ. ഫിലിംസിന്റെ ബാനറിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.

അഗ്നിബാധ[തിരുത്തുക]

2017 സെപ്റ്റംബർ 17-ന് സൂപ്പർ ഡാൻസർ 2 എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണസമയത്ത് ആർ.കെ സ്റ്റുഡിയോയിൽ ഒരു വൻ അഗ്നിബാധ ഉണ്ടായി[3]. ആളപായമുണ്ടായില്ലെങ്കിലും സ്റ്റുഡിയോയുടെ പ്രധാന ഭാഗങ്ങൾ മാത്രമല്ല പഴയകാലചിത്രങ്ങളുടെ സ്മരണികകളായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള അനേകം വസ്തുക്കളും കത്തിനശിച്ചു. നർഗീസ്, വൈജയന്തിമാല, ഐശ്വര്യ റായ് തുടങ്ങിയവർ ഉപയോഗിച്ച വേഷങ്ങൾ മേരാ നാം ജോക്കർ എന്ന ചിത്രത്തിലെ മുഖം മൂടി, ആവര, സംഗം, ബോബി എന്നീ ചിത്രങ്ങളിലെ പിയാനോ എന്നിവ കൂടാതെ നിരവധി ആഭരണങ്ങളും മറ്റും അഗ്നിബാധയിൽ നഷ്ടപ്പെട്ടു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർ.കെ._ഫിലിംസ്&oldid=2904846" എന്ന താളിൽനിന്ന് ശേഖരിച്ചത്