റാം ശരൺ ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർ.എസ്. ശർമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റാം ശരൺ ശർമ്മ

പ്രഗൽഭനായ ഒരു ഇന്ത്യൻ ചരിത്രകാരനാണ്‌ റാം ശരൺ ശർമ്മ (ജനനം: 26 നവംബർ 1919 - മരണം:20 ഓഗസ്റ്റ് 2011). ആർ.എസ്. ശർമ്മ എന്ന പേരിലാണ്‌ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.

ജീവിതരേഖ[തിരുത്തുക]

ബാല്യം[തിരുത്തുക]

ബീഹാറിലെ ബേഗുസറൈയിലെ ബറൗനിയിൽ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ആർ.എസ്. ശർമ്മയുടെ ജനനം.[1] ദാരിദ്ര്യം മൂലം കഷ്ടപ്പെടുകയായിരുന്ന ശർമ്മയുടെ അച്ഛൻ മകനെ മെട്രിക്കുലേഷൻ വരെ പഠിപ്പിച്ചു. പിന്നീടുള്ള പഠനത്തിനു സഹായകമായി ശർമ്മക്ക് വിവിധ സ്കോളർഷിപ്പുകളും സ്വകാര്യ ട്യുഷനുകളും ലഭിച്ചു തുടങ്ങി.[2]

വിദ്യാഭ്യാസവും നേട്ടങ്ങളും[തിരുത്തുക]

1937ൽ ശർമ്മ മെട്രിക്കുലേഷൻ വിജയിച്ചു. തുടർന്നു പാറ്റ്ന കോളേജിൽ ഇന്റർമീഡിയറ്റും ബിരുദാനന്തര ബിരുദവും വരെയുള്ള ആറുവർഷക്കാലം പഠിച്ചു.[3] ലണ്ടൻ സർ‌വകലാശാലയിൽ നിന്ന് പ്രൊഫസർ ആർതർ ലെവലിൻ ബാഷമിന്റെ കീഴിൽ പി.എച്ച്.ഡിയും കരസ്ഥമാക്കി. പാറ്റ്ന സർ‌വകലാശാലയിൽ അദ്ധ്യാപകനായി ചേരുന്നതിനു മുമ്പ് ആരയിലെയും ഭഗല്പൂരിലേയും കോളേജുകളിൽ പഠിപ്പിച്ചു. 1958-1973 ൽ പാറ്റ്ന സർ‌വകലാശാലയിലെ ചരിത്രവിഭാഗത്തിന്റെ തലവനായി മാറി.1973-78 കാലഘട്ടത്തിൽ ഡൽഹി സർ‌വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറും ഡീനുമായിരുന്നു ശർമ്മ. 1969 ൽ അദ്ദേഹത്തിനു ജവഹർ‌ലാൽ ഫെലോഷിപ്പ് ലഭിച്ചു.

ഡൽഹി സർ‌വകലാശാല, യൂണിവേഴ്സിറ്റീസ് ഓഫ് ടൊറൊന്റോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്ന ശർമ്മ, യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ ഫെലോയും ആയിരുന്നു. 1975 ൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970 കളിൽ ശർമ്മ ഡൽഹി സർ‌വകലാശാലയിൽ ചരിത്രവിഭാഗം ഡീൻ ആയിരിക്കുമ്പോളാണ്‌ അവിടുത്തെ ചരിത്രവിഭാഗത്തിൽ സുപ്രധാനമായ പല വിപുലീകരണങ്ങളും നടന്നത്.[4] ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ICHR) സ്ഥാപക ചെയർമാനായിരുന്ന ശർമ്മ ഐ.സി.എച്.ആർ. സ്ഥാപിക്കുന്നതിനു മുമ്പ് തന്നെ അന്തർദേശീയ തലത്തിൽ പ്രസിദ്ധിയാർജ്ജിച്ച ചരിത്രകാരനായിരുന്നു.[5]

ഇതുവരെയായി നൂറ്റി പതിനഞ്ചോളം കൃതികൾ വിവിധ ഭാഷകളിലായി അദ്ദേഹം പ്രസിദ്ധപ്പെടുത്തി.[6]

മരണം[തിരുത്തുക]

വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം പാറ്റ്നയിലെ സ്വകാര്യ ആശുപത്രിയിൽ 2011 ഓഗസ്റ്റ് 20 - ന് അന്തരിച്ചു[7].

അവലംബം[തിരുത്തുക]

  1. "PUCL Begusarai Second District Conference Report". People's Union for Civil Liberties. July, 2001. ശേഖരിച്ചത് 2010-08-06. Check date values in: |date= (help)
  2. Jha, D.N. (1996). Society and Ideology in India: Essays in Honour of Prof. R.S. Sharma. New Delhi, India: Munshiram Manoharlal Publishers Pvt. Ltd. ISBN 978-8121506397. Check date values in: |year= (help)
  3. Srivastava, N.M.P. (2005). Professor R.S. Sharma: The Man With Mission; Prajna-Bharati Vol XI, In honour of Professor Ram Sharan Sharma. Patna, India: K.P. Jayaswal Research Institute.
  4. History Department (2008-08-13). "History of Department of History". University of Delhi. ശേഖരിച്ചത് 2010-08-06.
  5. T.K. RAJALAKSHMI (Volume 16 - Issue 24, Nov. 13 - 26, 1999). "Agendas and appointments". Frontline. ശേഖരിച്ചത് 2010-08-06. Check date values in: |date= (help)
  6. Prashant K. Nanda (2007-12-31). "Ram lives beyond history: Historians". The Tribune. ശേഖരിച്ചത് 2010-08-06.
  7. http://www.hindustantimes.com/Historian-RS-Sharma-dead/Article1-735669.aspx
"https://ml.wikipedia.org/w/index.php?title=റാം_ശരൺ_ശർമ്മ&oldid=2785367" എന്ന താളിൽനിന്ന് ശേഖരിച്ചത്