ആർലി ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആർലി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Burkina Faso |
Nearest city | Diapaga |
Coordinates | 11°35′N 1°28′E / 11.583°N 1.467°E |
ആർലി ദേശീയോദ്യാനം, ബർക്കിനാ ഫാസോയുടെ തെക്ക് കിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബെനിനിലെ പെൻജാരി ദേശീയോദ്യാനം ഇതിൻറെ തെക്കു ഭാഗത്തും സിൻഗൌ റിസർവ്വ് പടിഞ്ഞാറുഭാഗത്തായും ചേർന്നുവരുന്നു.
ആർലി ദേശീയോദ്യാനം 760 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത്, വൈവിധ്യമാർന്ന ആവാസ കേന്ദ്രങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ഭൂപ്രകൃതി ആർളി, പെൻജാരി നദീതടങ്ങളിലെ വനങ്ങൾ, സവേന വനപ്രദേശം, ഗൊബ്‍നാൻഗൌ മലനിരകളിലെ മണൽക്കല്ലുകളുള്ള പർവ്വതങ്ങളും ഇടകലർന്നതാണ്. 200 ആനകൾ, 200 ഹിപ്പോകൾ, 100 സിംഹം എന്നിവ ഇവിടെയുണ്ടെന്നു കണക്കാക്കിയിരിക്കുന്നു. ഇതുകൂടാതെ കാട്ടുപോത്തുകൾ, ബബൂണുകൾ, ചുവപ്പ്, പച്ച കുരങ്ങുകൾ, കാട്ടുപന്നി, തേറ്റപ്പന്നി, ഹാർട്ടെബീസ്റ്റ്, റോൺ ആൻറിലോപ് എന്നിങ്ങനെ വിവിധയിനം കൃഷ്ണമൃഗങ്ങൾ എന്നിവയും ഇവിടുത്തെ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്നു. ബുഷ്ബക്കുകൾസ ഡ്യൂക്കേർസ്, വാട്ടർബക്കുകൾ എന്നിവയേയും ഇവിടെ കണ്ടുവരുന്നു. ഡിയപാഗ വഴി എൻ -19 ഹൈവേയിലൂടെ ഈ ദേശീയോദ്യാനത്തിലെത്തിച്ചേരാൻ സാധിക്കുന്നു. വരണ്ട കാലാവസ്ഥയിൽ പാമ വഴിയും എത്തിച്ചേരാവുന്നതാണ്.