ആർബർ ദിനം
ആർബർ ദിനം | |
---|---|
ആർബർ ദിനത്തിൽ മരത്തൈകൾ നടുന്ന സന്നദ്ധ പ്രവർത്തകർ (മിനോസോട്ട, 2009) | |
ആചരിക്കുന്നത് | വിവിധ രാജ്യങ്ങൾ |
പ്രാധാന്യം | മരത്തിനുവേണ്ടിയുള്ള പ്രത്യേക ദിനം. |
ആഘോഷങ്ങൾ | മരം നട്ട് സംരക്ഷിക്കുന്നു, മരത്തിന്റെ പ്രാധാന്യം പഠിപ്പിക്കലും |
ആവൃത്തി | വാർഷികം |
First time | നെബ്രസ്ക |
ബന്ധമുള്ളത് | പച്ചപ്പ് ദിനം (ജപ്പാൻ) |
'ആർബർ ദിന(arbor, എന്ന ലാറ്റിൻ പദത്തിന് അർഥം മരം എന്നാണ്)ത്തിൽ വ്യക്തികളേയും സംഘങ്ങളേയും മരത്തെ നടാൻ പ്രോത്സാഹിപ്പിക്കുന്നു. പല രാജ്യങ്ങളും ഈ ദിവസം മുടക്കു ദിവസമായി ആചരിക്കുന്നു. [1]

ഭാരതം[തിരുത്തുക]
വന മഹോൽസവം ജൂലായിൽ ഒരാഴ്ച നീളുന്ന ഉത്സവമാണിത്. ഈ പരിപാടിയിൽ അനേക ലക്ഷങ്ങൾ ചെടികൾ നടുന്നു. 1950ൽ അന്നത്തെ കേന്ദ്ര കൃഷി - ഭക്ഷ്യ മന്ത്രിയായിരുന്ന കെ.എം. മുൻഷിയാണ് തുടക്കം കുറിച്ചത്. ഇത് സാധാരണ ജനങ്ങളിൽ വന സംരക്ഷണത്തിലും ചെടി നടലിലും അത്യുൽസാഹം ഉണ്ടാക്കുവാനാണ്. മരം നടുന്ന പരിപാടിയ്ക്ക് വനമഹോൽസവം എന്നു പേരുകിട്ടിയത് 1947ൽ ജൂലായിൽ ഡൽഹിയിൽ നടന്ന ജവഹർലാൽ നെഹ്രു, ഡോ. രാജേന്ദ്ര പ്രസാദ്, അബ്ദുൾ കലാം ആസാദ് എന്നിവർ പങ്കെടുത്തിരുന്ന പരിപാടിയിൽ നിന്നാണ്. പരിസ്ഥിതി സംഘടയായ ‘’പര്യാവരൺ സചേതക് സമിതി’’ ഓരോ വർഷവും കൂട്ടായ പരിപാടികളും ഉറച്ച പ്രവർത്തനങ്ങളും എല്ലാവർഷവും ആ ദിവസങ്ങളിൽ നടത്തുന്നു. രാജ്യത്തിലെ പല സംസ്ഥാനങ്ങളും ആ ആഴ്ച സ്വന്തം പരിപാടികൾ നടത്താറുണ്ട്
അവലംബം[തിരുത്തുക]
- ↑ Jones, David (2010). "'Plant trees': the foundations of Arbor Day in Australia". Studies in the History of Gardens & Designed Landscapes. 30 (1): 77–93. doi:10.1080/14601170903010200. S2CID 161904923.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Arbor Day എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- Arbor Day Lesson Plans for the Classroom Archived 2013-01-11 at Archive.is