ആർബോവൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർബോവൈറസ്

Arbovirus
Virus classification
Group:

Includes several different
Baltimore Classifications
Family:
Asfaviridae, Bunyaviridae,
Flaviviridae, Reoviridae, Togaviridae
Genus:
Asfivirus, Phlebovirus, Orthobunyavirus,
Nairovirus, Flavivirus, Clotivirus,
Orbivirus, Alphavirus
  • '''''
  • '''''

ആർത്രോപോഡ് ഫൈലത്തിലെ ജീവികൾ( കീടങ്ങൾ) സംക്രമിപ്പിയ്ക്കുന്ന, വിവിധ കുടുംബങ്ങളിലും, ജെനുസ്സുകളിലും പെട്ട വൈറസുകളെ '''ആർബോവൈറസ്''' (Arbovirus ) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ഇവ ഉണ്ടാക്കുന്ന രോഗങ്ങളെ, ആർബോവൈറസ് രോഗങ്ങൾ ( Arthropod borne viral diseases ) എന്ന് വിളിക്കപ്പെടുന്നു..പണ്ട് മുതലേ ഉണ്ടായിരുന്ന പല രോഗങ്ങളെക്കൂടാതെ, കാലാവസ്ഥ മാറ്റം കൊണ്ടുണ്ടായ ചില പുതിയ വൈറസ്സുകളും രോഗങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്. പല ആർബോവൈറസുകളുടെയും ഉറവിടം പ്രകൃതിയിലെ വിവിധ മൃഗങ്ങളും പക്ഷികളുമാണ്. ഇവ ഉണ്ടാക്കുന്ന മിക്ക രോഗങ്ങളെയും, അവ ആദ്യം കണ്ടെത്തിയ സ്ഥലപ്പേരും കൂട്ടി ചേർത്താണ് അറിയപ്പെടുന്നത്.

സംക്രമണം എങ്ങനെ[തിരുത്തുക]

കീടങ്ങൾ ഇടനിലക്കാരായി വർത്തിക്കുന്നു(intermediate host). ആർബോവൈറസ് പകർത്താൻ കഴിവുള്ള കീടങ്ങൾ, ആർബോവൈറസ് രോഗബാധിതരായ മനുഷ്യരെ അല്ലെങ്കിൽ കശേരുകങ്ങളായജീവികളെ കടിക്കുമ്പോഴും , കുത്തുമ്പോഴും ചംക്രമണ വ്യവസ്ഥയിലൂടെ കീടങ്ങളുടെ കോശങ്ങളിൽ വൈറസ് എത്തി സ്വയം വിഘടിച്ചു എണ്ണം പെരുകുന്നു.

ടിക്ക് ഒരു കൊച്ചു കുട്ടിയുടെ തലയിൽ കടിച്ചു രക്തം കുടിച്ച്‌ വീർത്ത നിലയിൽ

ഇടനിലക്കാർ ആയ കീടങ്ങൾ[തിരുത്തുക]

കൊതുക് , മണലീച്ച (Sand fly) ചെള്ള്‌ (പട്ടുണ്ണി) (ടിക്ക്:: Tick) എന്നിവ ആണ് ഇടനിലക്കാർ ആയ കീടങ്ങൾ.

ഇന്ത്യയിലെ പ്രധാന ആർബോവൈറസ് രോഗങ്ങൾ[തിരുത്തുക]

ഗ്രൂപ്പ് എ - ആല്ഫാവൈറസുകൾ[തിരുത്തുക]

  1. സിന്ദിബിസ് (Sindibis )
  2. ചിക്കുൻഗുനിയ (Chikungunya)

ഗ്രൂപ്പ് ബി - ഫ്ലാവിവൈറസുകൾ[തിരുത്തുക]

  1. ഡെങ്കി (Dengue)
  2. ക്യസനൂർ വന രോഗം (KFD : Kyasanur Forest Disease)
  3. ജപ്പാൻ ജ്വരം (JE: Japaneese encephalitis)
  4. പശ്ചിമ നൈൽ പനി (West Nile Fever )

ഘടനയും ജീനോമും[തിരുത്തുക]

17 മുതൽ 150 നാനോമീറ്റർ മാത്രം വലിപ്പം ഉള്ള ഇവയ്ക്കു, ഉരുണ്ടതോ നീണ്ടുരുണ്ടതോ ആയ ആകൃതി ആണുള്ളത്. ആഫ്രിക്കൻ പന്നിപ്പനി ഉണ്ടാക്കുന ആർബോവൈറസിന് മാത്രം,ഡീഎൻ.എ (DNA ) ജീനോമും, മറ്റുള്ളവക്കെല്ലാം ആർഎൻഎ (RNA ) ജീനോമും ആണുള്ളത്.

രോഗ ലക്ഷണങ്ങൾ[തിരുത്തുക]

ആഫ്രിക്കൻ പന്നിപ്പനി ഉണ്ടാക്കുന്നതു ഉൾപ്പെടെ ഉള്ള മിക്ക ആർബോവൈറസ് ഇനങ്ങളും സാധാരണയായി മനുഷ്യരിൽ രോഗബാധ ഉണ്ടാക്കാറില്ല. അഥവാ ഉണ്ടായാൽ തന്നെ ചെറിയ തോതിലുള്ള പനി, തലവേദന, ചൂട്- പൊങ്ങൽ (rash ) എന്നിവ ഉണ്ടായേക്കാം. പക്ഷേ, മറ്റു ചില ആർബോവൈറുസുകൾ ഗുരുതര രൂപത്തിലുള്ള മസ്തിക്ഷചർമവീക്കം( Meningitis )മസ്തിക്ഷവീക്കം (Encephalitis ) രക്തസ്രാവ-പനി (Hemorrhagic fever ) എന്നിവ ഉണ്ടാക്കി മരണ കാരണമായേക്കാം.

ശരീരത്തിന്റെ പ്രതിപ്രവർത്തനം[തിരുത്തുക]

ഇന്റർഫെരോൺ (Interferon ), ആന്റിബോഡി(antibody ) എന്നീ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥാ ഘടകങ്ങൾ സ്വയം ശരീരത്തിൽ ഉൽപ്പാദിക്കപ്പെടുവാൻ മിക്ക ആർബോവൈറസ് ബാധകളും, പ്രേരകങ്ങൾ ആകാറുണ്ട് . വൈരീമിയ ബാധ ലഘൂകരിക്കാൻ ഇത് കാരണമാകാറുണ്ട്..

അവലംബം[തിരുത്തുക]

1. Parks Textbook of Preventive and Social Medicine 2009, 20th Ed, Published by M/s. Banarsidas Bhanot, Jabalpur, India 2.http://en.wikipedia.org/wiki/Arbovirus

"https://ml.wikipedia.org/w/index.php?title=ആർബോവൈറസ്&oldid=3016561" എന്ന താളിൽനിന്ന് ശേഖരിച്ചത്