കലാസംവിധായകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർട്ട് ഡയറക്ടർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


പരസ്യകല,വിപണനം, പ്രസാധനം, ചലച്ചിത്രം, ടെലിവിഷൻ, ഇന്റർനെറ്റ്, വീഡിയോ വിനോദങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ, കല സന്നിവേശം ചെയ്യുന്ന ആളാണ് കലാസംവിധായകൻ അഥവാ കലാസംശോധകൻ (ഇംഗ്ലീഷ്: Art Director). [1]

ചില കലാരൂപങ്ങളിൽ അനേകം കലാകാരന്മാർ ചേർന്ന് ഒരു കലാരൂപത്തെ ഭാഗികമായോ, ഘടകരൂപങ്ങളായോ വികസിപ്പിയ്ക്കുകയോ, സൃഷ്ടിയ്ക്കുകയോ ചെയ്യാം, എന്നാൽ അവയ്ക്ക് മേൽനോട്ടം വഹിയ്ക്കുകയും അവരുടെ കാഴ്ചപ്പാടിൽ ഒരു ഐകരൂപ്യം വരുത്തുകയും ചെയ്യുക എന്നതാണ് കലാസംവിധായകന്റെ ഒരു പ്രധാനചുമതല . മൊത്തത്തിലുള്ള ദൃശ്യഭംഗി, അതിന്റെ സംവേദനക്ഷമത, സവിശേഷതകളുടെ സംന്തുലനം, പ്രേഷകാനുഭവം ,പ്രതിഫലനം, എന്നതിന്റെയെല്ലാം ഉത്തരവാദിത്തം കലാസംവിധാനത്തിനാണുള്ളത്. കലാരൂപത്തിൽ ഉപയോഗിക്കുന്ന ദൃശ്യരൂപങ്ങളുടെയും കലാപരമായ ശൈലിയുടേയുമൊക്കെ തെരഞ്ഞെടുപ്പിലുള്ള തീരുമാനവും കലാസംവിധായകന്റേതായിരിക്കും.

അവലംബം[തിരുത്തുക]

  1. ഡി.സി. ബുക്സ് 2010ൽ പബ്ലിഷ് ചെയ്ത ശബ്ദതാരാവലി. പേജ് നമ്പർ 261
"https://ml.wikipedia.org/w/index.php?title=കലാസംവിധായകൻ&oldid=2314447" എന്ന താളിൽനിന്ന് ശേഖരിച്ചത്