ആർട്ടറിറ്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Arteritis
Artery.svg
Artery (normal)
സ്പെഷ്യാലിറ്റിറുമറ്റോളജി Edit this on Wikidata

മനുഷ്യശരീരത്തിലെ രക്തധമനികളുടെ പാളികളിൽ ഉണ്ടാകുന്ന വീക്കം ആണ് ആർട്ടറിറ്റിസ്, [1] സാധാരണയായി അണുബാധ മൂലമോ ശരീരത്തിലെ രോഗപ്രതിരോധ ശൃംഖലയുടെ തകരാറുമൂലമോ ആണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. ആർട്ടറിറ്റിസ് എന്ന സങ്കീർണ്ണ രോഗത്തെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. [2] ഈ രോഗാവസ്ഥ സങ്കീർണമായതിനാൽ രോഗം ബാധിച്ച അവയവവ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഇവയെ തരം തിരിക്കുന്നത്. ആർട്ടൈറ്റിസിന്റെ മാരകമായ ഒരു അവസ്ഥയാണ് ത്രോംബോസിസ്.

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

സാധാരണയായി ആർട്ടറിറ്റിസിന്റെ ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്: [3]

  • വീക്കം
  • പനി
  • ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിക്കുന്ന അവസ്ഥ (എറിത്രോസൈറ്റുകൾ)
  • ലിംപിംഗ്
  • പൾസ് കുറയുക

രോഗനിർണയം[തിരുത്തുക]

അസാധാരണയായി ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗനിർണയം നടത്തുക. [4] എഹ്ലെർസ്-ഡാൻലോസ് സിൻഡ്രോം, മാർഫാൻ സിൻഡ്രോം (ബന്ധിത ടിഷ്യുവിന്റെ പാരമ്പര്യ വൈകല്യങ്ങൾ), ക്ഷയം, സിഫിലിസ്, സ്പോണ്ടിലോ ആർത്രോപതിസ്, കോഗൻസ് സിൻഡ്രോം, ബർഗെർസ്, ബെഹെസെറ്റ്സ്, കവാസാക്കി രോഗം എന്നിവ പോലുള്ള രോഗലക്ഷണങ്ങൾ രോഗിയിൽ ഉണ്ടാകാം. രോഗത്തിന്റെ പുരോഗതി നിർണ്ണയിക്കാനും വിശകലനം ചെയ്യാനുമായി വിവിധ ഇമേജിംഗ് പരിശോധനകൾ ഇന്ന് നിലവിലുണ്ട്. ഇമേജിംഗ് രീതികളിൽ ആൻജിയോഗ്രാഫി, മാഗ്നെറ്റിക് റെസൊണൻസ് ആൻജിയോഗ്രാഫി, അൾട്രാസോണോഗ്രഫി എന്നിവയാണ് രോഗനിർണയത്തിനായി ഉപയോഗിക്കുന്നത്.

തകയാസു ആർട്ടറിറ്റിസ് രോഗനിർണയത്തിൽ സാധാരണയായി ആൻജിയോഗ്രാഫി ഉപയോഗിക്കുന്നു, [4] പ്രത്യേകിച്ച് രോഗത്തിന്റെ സങ്കീർണ്ണ ഘട്ടങ്ങളിൽ, ധമനികളിലെ സ്റ്റെനോസിസ്, ഒഴുക്ക്, അനൂറിസം എന്നിവ നിരീക്ഷിക്കുന്നു. എന്നിരുന്നാലും, ആൻജിയോഗ്രാഫിയിൽ താരതമ്യേന റേഡിയേഷൻ കൂടുതലായതിനാൽ, ദീർഘകാല ചികിത്സയിലിരിക്കുന്ന രോഗികളിൽ ആൻജിയോഗ്രാഫിയുടെ ഉപയോഗം വിദഗ്ധർ ശുപാർശ ചെയ്യുന്നില്ല

കമ്പ്യൂട്ട്ഡ് ടോമോഗ്രാഫി ആൻജിയോഗ്രാഫിക്ക് അയോർട്ടയുടെയും അതിന്റെ ചുറ്റുമുള്ള ശാഖകളുടെയും വലുപ്പം നിർണ്ണയിക്കാനാകും. [4] രക്തക്കുഴലുകൾക്കുള്ളിലെ രക്തയോട്ടം കാണിക്കാനും സിടിഎയ്ക്ക് കഴിയും. ആൻജിയോഗ്രാഫി പോലെ തന്നെ, സിടിഎ രോഗികളെ ഉയർന്ന അളവിലുള്ള റേഡിയേഷനിലേക്ക് നയിക്കുന്നു .

ആദ്യഘട്ടത്തിലായി രോഗാവസ്ഥ നിർണ്ണയിക്കാൻ മാഗ്നെറ്റിക് റെസൊണൻസ് ആൻജിയോഗ്രാഫി ഉപയോഗിക്കുന്നു, ഇത് ധമനിയുടെ പാളി കട്ടിയാകുന്നത് പോലുള്ള മാറ്റങ്ങൾ നിരീക്ഷിക്കാനായി ഉപയോഗിക്കുന്നു. [4] ഈ രീതി ഉപയോഗിച്ച് ധമനിയിലെ ചെറിയ മാറ്റങ്ങൾ പോലും അളക്കാം. കൂടാതെ ആൻജിയോഗ്രാഫി അല്ലെങ്കിൽ സിടിഎ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന റേഡിയേഷനുകൾ ഒന്നും തന്നെ ഈ പരിശോധന രീതിയിൽ ഉണ്ടാകുന്നില്ല. എം‌ആർ‌എ ഒരു ചെലവേറിയ രീതിയാണ്, കൂടാതെ മറ്റ് ഇമേജിംഗ് രീതികളേക്കാൾ വ്യക്തമായി അയോർട്ടയുടെയും വിദൂര ശാഖകളുടെയും കാൽ‌സിഫിക്കേഷൻ ഇതിൽ കാണിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Arteritis" at Dorland's Medical Dictionary
  2. Hollier, L. H. (1 January 1989). "Arteritis". Perspectives in Vascular Surgery and Endovascular Therapy. 2 (1): 1–8. doi:10.1177/153100358900200101.
  3. "Takayasu arteritis". Ann. Intern. Med. 120 (11): 919–29. June 1994. doi:10.7326/0003-4819-120-11-199406010-00004. PMID 7909656.
  4. 4.0 4.1 4.2 4.3 Wen, Dan; Du, Xin; Ma, Chang-Sheng (1 December 2012). "Takayasu Arteritis: Diagnosis, Treatment and Prognosis". International Reviews of Immunology. 31 (6): 462–473. doi:10.3109/08830185.2012.740105. PMID 23215768.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Classification
"https://ml.wikipedia.org/w/index.php?title=ആർട്ടറിറ്റിസ്&oldid=3441327" എന്ന താളിൽനിന്ന് ശേഖരിച്ചത്