Jump to content

ആൻ വെഡ്ജ്വർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ വെഡ്ജ്വർത്ത്
പ്രമാണം:Photo of Ann Wedgeworth.jpg
ജനനം
എലിസബത്ത് ആൻ വെഡ്ജ്വർത്ത്

(1934-01-21)ജനുവരി 21, 1934
മരണംനവംബർ 16, 2017(2017-11-16) (പ്രായം 83)
വിദ്യാഭ്യാസംഹൈലാൻഡ് പാർക്ക് ഹൈസ്കൂൾ
കലാലയംയൂണിവേഴ്സിറ്റി ഓഫ് ടെക്സസ്
തൊഴിൽനടി
സജീവ കാലം1958–2006
അറിയപ്പെടുന്നത്ത്രീസ് കമ്പനി
ചാപ്റ്റർ ടു
ഈവനിംഗ് ഷേഡ്
ജീവിതപങ്കാളി(കൾ)
കുട്ടികൾ2

എലിസബത്ത് ആൻ വെഡ്ജ്വർത്ത് (ജീവിതകാലം: ജനുവരി 21, 1934 - നവംബർ 16, 2017) ഒരു അമേരിക്കൻ സ്വഭാവ നടിയായിരുന്നു. ത്രീസ് കമ്പനി എന്ന പരമ്പരയിലെ ലാന ഷീൽഡ്‌സ്, സ്വീറ്റ് ഡ്രീംസ് എന്ന സിനിമയിലെ ഹിൽഡ ഹെൻസ്‌ലി, ഈവനിംഗ് ഷേഡ് എന്ന പരമ്പരയിലെ മെർലീൻ എൽഡ്രിഡ്ജ് എന്നീ വേഷങ്ങളിലൂടെ അവർ അറിയപ്പെടുന്നു. ചാപ്റ്റർ ടു (1978) എന്ന നാടകവേഷത്തിന് ഒരു നാടകത്തിലെ മുഖ്യ നടിയുടെ മികച്ച പ്രകടനത്തിനുള്ള ടോണി പുരസ്കാരം അവർ നേടി.

ആദ്യകാല ജീവിതം

[തിരുത്തുക]

എലിസബത്ത് ആൻ വെഡ്ജ്വർത്ത് ടെക്സസിലെ അബിലീൻ നഗരത്തിലാണ് ജനിച്ചത്. ടെക്സസിലെ യൂണിവേഴ്സിറ്റി പാർക്കിലെ ഹൈലാൻഡ് പാർക്ക് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ വെഡ്ജ്വർത്തിൻറെ ബാല്യകാല സുഹൃത്തും ഹൈസ്കൂൾ സഹപാഠിയുമായിരുന്നു പിൽക്കാലത്തെ പ്രശസ്ത നടി ജെയ്ൻ മാൻസ്ഫീൽഡ്.[1] 1957-ൽ ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം അവർ ആദ്യ പേര് ഉപേക്ഷിക്കുകയും ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറുകയും ചെയ്തു. നിരവധി തവണത്തെ ഓഡിഷനുശേഷം, ദി ആക്ടേഴ്സ് സ്റ്റുഡിയോയിൽ അവർ പ്രവേശനം നേടി.[2][3]

അവലംബം

[തിരുത്തുക]
  1. "Ann Wedgeworth". TV Guide. Retrieved 23 October 2014.
  2. Peterson, James (1978-01-22). "Role Just Right for Ann". The Toledo Blade. Retrieved 2012-12-09.
  3. Garfield, David (1980). "Appendix: Life Members of The Actors Studio as of January 1980". A Player's Place: The Story of The Actors Studio. New York: MacMillan. p. 278. ISBN 978-0-0254-2650-4.
"https://ml.wikipedia.org/w/index.php?title=ആൻ_വെഡ്ജ്വർത്ത്&oldid=3940682" എന്ന താളിൽനിന്ന് ശേഖരിച്ചത്