ആൻ റോബിൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൻ റോബിൻസൺ
Ann Robinson 1955.jpg
റോബിൻസൺ 1955 ൽ
ജനനം (1929-05-25) മേയ് 25, 1929  (92 വയസ്സ്)
സജീവ കാലം1949–2005
ജീവിതപങ്കാളി(കൾ)ജോസഫ് വാൽഡെസ് (1987–2017) (divorced)
ജെയിം ബ്രാവോ (1957–1967) (divorced) 2 children
കുട്ടികൾJaime A. Bravo (b. 1958)
Estefan A. Bravo (b. 1963)

ആൻ റോബിൻസൺ (ജനനം: മെയ് 25, 1929)[1][2] ഒരു അമേരിക്കൻ അഭിനേത്രിയും സംഘട്ടന രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന കുതിരസവാരിക്കാരിയുമായിരുന്നു. സയൻസ് ഫിക്ഷൻ ക്ലാസിക് ചിത്രമായ ദി വാർ ഓഫ് ദി വേൾഡ്സ് (1953), ജാക്ക് വെബിനും ബെൻ അലക്സാണ്ടറിനുമൊപ്പം ലോസ് ഏഞ്ചൽസ് പോലീസ് ഉദ്യോഗസ്ഥയായി അഭിനയിച്ചതും1954 ൽ പുറത്തിറങ്ങിയതുമായ ഡ്രാഗ്നെറ്റ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ കലാരംഗത്ത് കൂടുതലായി അറിയപ്പെടുന്നത്.

സ്വകാര്യജീവിതം[തിരുത്തുക]

കാലിഫോർണിയയിലെ ഹോളിവുഡിലെ ഹോളിവുഡ് ആശുപത്രിയിലാണ് റോബിൻസൺ ജനിച്ചത്.[3] ഹോളിവുഡ് ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിന് ചേർന്നു. ഹോളിവുഡ് ആന്റ് വൈനിന്റെ കോണിലുള്ള ബാങ്ക് ഓഫ് ഹോളിവുഡിലാണ് അവളുടെ പിതാവ് ജോലി ചെയ്തിരുന്നത്. അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ പിതാവ് അവളെ പരിശീലീപ്പിച്ചു. അതിനാൽ റോബിൻസൺ ഒരു സമർത്ഥയായ കുതിരസവാരിക്കാരിയായി മാറുകയും ഷെല്ലി വിന്റേർസിനോടൊപ്പം ഒരു സ്റ്റണ്ട് നടിയെന്ന നിലയിൽ ഹോളിവുഡിലെ തന്റെ ആദ്യത്തെ പ്രൊഫഷണൽ ജോലിക്കായി നിയുക്തയാകുകയും ചെയ്തു.[4]

1957-ൽ ആൻ റോബിൻസൺ മെക്സിക്കോയിലേക്ക് ഒളിച്ചോടുകയും ലോകോത്തര കാളപ്പോരുകാരനായ ജെയിം ബ്രാവോയെ വിവാഹം കഴിക്കുകയും ചെയ്തു. ജെയിം എ. ബ്രാവോ ജൂനിയർ (എബിസി സ്പോർട്സ്, ഇഎസ്പിഎൻ എന്നിവയുടെ ടിവി ഡയറക്ടർ), എസ്റ്റെഫാൻ എ. ബ്രാവോ (ആൻ‌ഡി പ്രീബോയ് സംഗീതം നൽകിയ വൈറ്റ് ട്രാഷ് വിൻ‌സ് ലോട്ടോ എന്ന മ്യൂസിക്കലിലെ അഭിനേതാവ്) എന്നിങ്ങനെ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. മെക്സിക്കോവാസത്തിനിടെ റോബിൻസൺ പ്രധാനമായും സയൻസ് ഫിക്ഷൻ സിനിമകളിലൂടെ ചെറിയ ഹോളിവുഡ് വേഷങ്ങളിൽ അഭിനയിച്ചിരുന്നു. 1967 ൽ ദമ്പതികൾ വിവാഹമോചനം നേടി.[5] 1970 ഫെബ്രുവരി 2 ന് ഒരു കാളപ്പോരിൽ പങ്കെടുക്കാൻ പോകവേ ബ്രാവോ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.[6] 1987 ൽ റോബിൻസൺ കാലിഫോർണിയയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറും ബിസിനസ് മാനേജറുമായ ജോസഫ് വാൽഡെസിനെ വിവാഹം കഴിക്കുകയും അവർ ലോസ് ഏഞ്ചൽസിലെ എക്കോ പാർക്ക് പ്രദേശത്ത് താമസമാക്കുകയും ചെയ്തു.[7]

അഭിനയജീവിതം[തിരുത്തുക]

ഒരു സ്റ്റണ്ട് കുതിരസവാരിക്കാരി എന്ന നിലയിൽ ആൻ റോബിൻസൺ ഫ്രെഞ്ചീ (1950) എന്ന സിനിമയിൽ ഷെല്ലി വിന്റേഴ്സിന്റെ പ്രതിരൂപമായി അഭിനയിക്കുകയും അവർക്കുവേണ്ടി കുതിരസവാരി നടത്തുകയും ചെയ്തു. ഔദ്യോഗിക ജീവിതത്തിലുടനീളം ഓഡി മർഫിയോടൊപ്പം ദി സിമറോൺ കിഡ് (1951), ഗൺ ബ്രദേഴ്സ് (1956), ഗൺ ഡ്യുവൽ ഇൻ ഡുറാങ്കോ ( 1957) എന്നിങ്ങനെ നിരവധി പാശ്ചാത്യ സിനിമകളിൽ അഭിനയിക്കുകയും കുതിരസവാരി നടത്തുകയും ചെയ്തു.[8]

പാരാമൗണ്ട് പിക്ചേഴ്സ് 1950 കളുടെ തുടക്കത്തിൽ അവരുടെ ചിത്രങ്ങളിലെ നടിയായി റോബിൻസണുമായി ഒരു കരാർ ഒപ്പിട്ടു. ജീൻ ബാരിയോടൊപ്പം അഭിനയിച്ച "വാർ ഓഫ് ദി വേൾഡ്സ്" (1953) എന്ന സിനിമയിലെ "സിൽവിയ വാൻ ബ്യൂറൻ" ആയിരുന്നു അവളുടെ ആദ്യത്തെ സുപ്രധാന വേഷം. മിഡ്നൈറ്റ് മൂവി മസാക്കിർ (1988) എന്ന സിനിമയിലെ ഡോ. വാൻ ബ്യൂറൻ തുടർന്ന് ദി നേക്കഡ് മോൺസ്റ്റർ (2005) എന്ന ചിത്രത്തിലെ ഡോ. സിൽവിയ വാൻ ബ്യൂറൻ എന്നിങ്ങനെ ചില അംശങ്ങളിൽ ഒരേ രൂപത്തിലുള്ള വേഷമായി പിന്നീടുള്ള രണ്ട് ചിത്രങ്ങളിൽ ഈ കഥാപാത്രത്തെ അവർ വീണ്ടും അവതരിപ്പിച്ചിരുന്നു. ടെലിവിഷൻ പരമ്പരയായ വാർ ഓഫ് ദി വേൾഡ്സിന്റെ (1988) മൂന്ന് എപ്പിസോഡുകളിലും അവർ ഈ വേഷംതന്നെ അവതരിപ്പിച്ചു.

ഇമിറ്റേഷൻ ഓഫ് ലൈഫ് (1959), ഡോറിസ് ഡേയുടെ ത്രില്ലർ ചിത്രം ജൂലി (1956) തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ പ്രവർത്തിച്ചു. ഹിറ്റ് ടെലിവിഷൻ പരമ്പരയുടെ ചലച്ചിത്രാവിഷകരണമായിരുന്ന ഡ്രാഗ്നെറ്റ് (1954) എന്ന ചിത്രത്തിൽ ജാക്ക് വെബ്, ബെൻ അലക്സാണ്ടർ എന്നിവരോടൊപ്പം ഒരു താരവേഷത്തിലും ആൻ റോബിൻസൺ അഭിനയിച്ചു.

അവലംബം[തിരുത്തുക]

  1. Gene Scott Freese (2014). Hollywood Stunt Performers, 1910s-1970s: A Biographical Dictionary (Second ed.). Jefferson, North Carolina : McFarland & Company, Inc. p. 239. ISBN 978-0786476435. ശേഖരിച്ചത് 2018-09-01.
  2. John L. Flynn (2005). War of the Worlds: From Wells to Spielberg. Galactic Books. p. 64.
  3. Ann Robinson Film Reference bio
  4. "About Ann Robinson". മൂലതാളിൽ നിന്നും 7 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-23.
  5. "About Ann Robinson". മൂലതാളിൽ നിന്നും 7 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-23.
  6. "About Ann Robinson". മൂലതാളിൽ നിന്നും 7 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-23.
  7. {{cite web|title=Echo Park residents scope out proposed Barlow Hospital development|url=http://theeastsiderlacitizen.blogspot.com/2009/echo-park-residents-scope-out-proposed.html%7Cdate=September 8, 2009|accessdate=2011-06-24 }[പ്രവർത്തിക്കാത്ത കണ്ണി]
  8. "About Ann Robinson". മൂലതാളിൽ നിന്നും 7 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-23.
"https://ml.wikipedia.org/w/index.php?title=ആൻ_റോബിൻസൺ&oldid=3463215" എന്ന താളിൽനിന്ന് ശേഖരിച്ചത്