ആൻ മാരി ജാസിർ
Annemarie Jacir | |
---|---|
തൊഴിൽ | director, actress, poet, screenwriter |
സജീവ കാലം | 2003–present |
വെബ്സൈറ്റ് | http://www.philistinefilms.com |
പ്രമുഖ പലസ്തീനിയൻ സിനിമാ നിർമ്മാതാവും കവയിത്രിയുമാണ് ആൻ മാരി ജാസിർ (English: Annemarie Jacir (അറബി: آن ماري جاسر) [1] സിനിമ സംവിധായക, അഭിനേത്രി, കവയിത്രി, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തയാണ് ആൻമാരി
ഔദ്യോഗികജീവിതം
[തിരുത്തുക]1998ൽ സിനിമാ രംഗത്ത് സജീവമായി. ഒരു പിടി അവാർഡ് സിനിമകൾക്ക് തിരക്കഥ, സംവിധാനം, നിർമ്മാണം എന്നിവ നടത്തി. 2007ൽ ആദ്യ ഫീച്ചർ ഫിലിം ഷൂട്ട് ചെയ്തു. സാൾട് ഓഫ് ദ സീ എന്ന പേരിൽ ഒരു ഫലസ്തീൻ വനിത സംവിധാനം ചെയ്തതായിരുന്നു സിനിമ. പലസ്തീൻ അഭയാർഥികളുടെ മകളായ അമേരിക്കൻ സ്ത്രീയുടെ കഥയായിരുന്നു സിനിമ. അവരുടെ മാതൃഭൂമിയിലെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതായിരുന്നു ഇതിവൃത്തം.[2] ഈ സിനിമ 2008ൽ റിലീസായി. വിദേശ ഭാഷാ സിനിമയ്ക്കുള്ള 81ാം അക്കാദമി അവാർഡിന് പലസ്തീനിൽ നിന്ന് ഈ ചിത്രം പരിഗണിക്കപ്പെട്ടു.[3] ദുബൈ ഇന്റർനാഷണൽ ഫിലിം അവാർഡിൽ നല്ല തിരക്കഥയ്ക്കുള്ള മുഹ്ര് അറബ് അവാർഡിന് അർഹമായി.[4] 55ാമത് സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചു[5]. ദ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിറ്റിക്‌സ് (ഫിപ്രസ്‌കി) അവാർഡും ഈ സിനിമയ്ക്ക് ലഭിച്ചു.[6]
അവലംബം
[തിരുത്തുക]- ↑ Annemarie Jacir at the IMDb
- ↑ "San Sebastian Film Festival". Archived from the original on 2016-03-03. Retrieved 2017-09-25.
- ↑ 'Salt' to be Palestinian Oscar entry By Ian Mundell, Variety, Sep. 22, 2008
- ↑ "DIFF Annemarie Jacir". Archived from the original on 2016-02-17. Retrieved 2017-09-25.
- ↑ "Cinema In Motion Archive". Archived from the original on 2016-02-16. Retrieved 2017-09-25.
- ↑ "Annemarie Jacir". Archived from the original on 2016-02-17. Retrieved 2017-09-25.