ആൻ ഓൾഡ് ഫാഷൻഡ് ഗേൾ
കർത്താവ് | Louisa May Alcott |
---|---|
രാജ്യം | United States |
ഭാഷ | English |
പ്രസാധകർ | Roberts Brothers |
പ്രസിദ്ധീകരിച്ച തിയതി | 1869 |
മാധ്യമം |
ആൻ ഓൾഡ് ഫാഷൻഡ് ഗേൾ, ലൂയിസ മെയ് ആൽക്കോട്ട് എഴുതിയ ഒരു നോവലാണ്. 1869 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലിൽ ഈ നോവൽ ആറ് അദ്ധ്യയങ്ങൾ ഉൾപ്പെട്ട തുടർക്കഥയായി "മെറിസ് മ്യൂസിയം മാഗസിനിൽ" പ്രസിദ്ധീകരിച്ചുവന്നിരുന്നു. എന്നാൽ, ആൽക്കോട്ട് തുടർന്നും ആറ് അദ്ധ്യായങ്ങളിലെ ഈ കഥയുടെ തുടർച്ച എഴുതുകയും അങ്ങനെ ആകെ പത്തൊൻപത് അധ്യായങ്ങളിൽ നോവൽ അവസാനിപ്പിക്കുകയും ചെയ്തു. പോളി മിൽട്ടൺ എന്ന പേരിലുള്ള പഴയ രീതികൾ പിന്തുടരുന്ന ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ഈ പുസ്തകത്തിൻറെ കഥ വികസിക്കുന്നത്. പോളി മിൽട്ടൺ നഗരത്തിൽ തന്റെ അതിസമ്പന്നയായ സുഹൃത്ത് ഫാനി ഷായെ സന്ദർശിക്കുകയും അവരുടെ പരിഷ്കൃതവും മോടിയുള്ളതുമായ നഗര ജീവിതം കണ്ട് അത്ഭുതപരതന്ത്രയാകുകുയും ചെയ്യുന്നു. എന്നാൽ തന്റെ നാടൻ മട്ടിലുള്ള ജീവിതരീതികളും കാലഹരണപ്പെട്ട വസ്ത്രധാരണരീതികളുമായി നഗരത്തിലുള്ളവർക്കും തനിക്കും അന്യോന്യം പൊരുത്തപ്പെടാനാവാതെ വരുകയും ചെയ്യുന്നു. നോവലിനെ ആസ്പദമാക്കി പോളി മിൽട്ടൺ എന്ന കഥാപാത്രമായി ഗ്ലോറിയ ജീൻ എന്ന നടി അഭിനയിച്ച ഒരു സംഗീത സിനിമ 1949 ൽ പുറത്തുവന്നിരുന്നു.[1]