Jump to content

ആൻ ആർച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ആർച്ചർ
Anne Archer at the 1989 Academy Awards
ജനനം (1947-08-24) ഓഗസ്റ്റ് 24, 1947  (77 വയസ്സ്)
തൊഴിൽActress
സജീവ കാലം1970–present
ജീവിതപങ്കാളി(കൾ)William Davis (1969–1977)
Terry Jastrow (1979–present)
കുട്ടികൾJeffrey Tucker Jastrow (b. 1984)
Tommy Davis
മാതാപിതാക്ക(ൾ)John Archer
Marjorie Lord
വെബ്സൈറ്റ്www.annearcher.com

ആൻ ആർച്ചർ (ജനനം: ഓഗസ്റ്റ് 24, 1947) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 1987 ൽ പുറത്തിറങ്ങിയ ഫേറ്റൽ ആട്രാക്ഷൻ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. അവരുടെ മറ്റു ചിത്രങ്ങളിൽ പാരഡൈസ് അലയ് (1978), പാട്രിയോട്ട് ഗെയിംസ് (1992), ഷോർട്ട് കട്ട്സ് (1993), ക്ലിയർ ആൻഡ് പ്രസന്റ് ഡേഞ്ചർ (1994), ലല്ലബി (2014) എന്നിവ ഉൾപ്പെടുന്നു. വേദിയിലെ പ്രകടനങ്ങളിൽ പ്രധാനമായവ 2001 ല് വെസ്റ്റ് എന്റ് പ്രൊഡക്ഷൻസ് അവതരിപ്പിച്ച ദ ഗ്രാജ്വേറ്റിലെ മിസ്സിസ് റോബിൻസൺ, 2014 ലെ എഡിൻബർഗ് ഫെസ്റ്റിവൽ ഫ്രിഞ്ചിൽ അവതരിപ്പിക്കപ്പെട്ട ദ ട്രയൽ ഓഫ് ജെയ്ൻ ഫോണ്ടയിലെ ടൈറ്റിൽ കഥാപാത്രം എന്നിവയാണ്.

ജീവിതരേഖ

[തിരുത്തുക]

ജോൺ ആർച്ചറിന്റേയും മാർജോറി ലോർഡിന്റേയും മകളായി കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലാണ് ആൻ ആർച്ചർ ജനിച്ചത്.[1]

തൊഴിൽരംഗം

[തിരുത്തുക]

ആനി ആർച്ചറുടെ ആദ്യ ടെലിവിഷൻ അരങ്ങേറ്റം 1970 ലെ മെൻ അറ്റ് ലാ എന്ന പരമ്പരയിലൂടെയായിരുന്നു. 1971 ൽ അവർ മിസ്സ് ഗോൾഡൻ ഗ്ലോബ് ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു. "ദ ഹോണേഴ്സ്" (1972) ആയിരുന്നു അവർ അഭിനയിച്ച ആദ്യചലച്ചിത്രം. ഇതിനേത്തുടർന്ന് ലൈഫ്ഗാർഡ് (1976) എന്ന ചിത്രത്തിലെ വേഷം അവതരിപ്പിച്ചു. ഫേറ്റൽ ആട്രാക്ഷൻ (1987) എന്ന ചിത്രത്തിലെ ബേത്ത് ഗാലേഗർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

അവലംബം

[തിരുത്തുക]
  1. Thise, Mark (2008). Hollywood Winners & Losers A to Z. Hal Leonard Corporation. pp. 5. ISBN 0-87910-351-5. She is the international spokeswoman for Applied Scholastic International, a front group for the Church of Scientology.
"https://ml.wikipedia.org/w/index.php?title=ആൻ_ആർച്ചർ&oldid=3778618" എന്ന താളിൽനിന്ന് ശേഖരിച്ചത്