ആംഗല മെർക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആൻ‍ഗെല മേർക്കെൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആംഗല മെർക്കൽ


നിലവിൽ
പദവിയിൽ 
22 November 2005
പ്രസിഡണ്ട് Horst Köhler
Christian Wulff
Joachim Gauck
Deputy Franz Müntefering
Frank-Walter Steinmeier
Guido Westerwelle
Philipp Rösler
മുൻ‌ഗാമി Gerhard Schröder

പദവിയിൽ
17 November 1994 – 26 October 1998
ചാൻസലർ Helmut Kohl
മുൻ‌ഗാമി Klaus Töpfer
പിൻ‌ഗാമി Jürgen Trittin

പദവിയിൽ
18 January 1991 – 17 November 1994
ചാൻസലർ Helmut Kohl
മുൻ‌ഗാമി Ursula Lehr
പിൻ‌ഗാമി Claudia Nolte

Member of the Bundestag
നിലവിൽ
പദവിയിൽ 
2 December 1990
മുൻ‌ഗാമി Constituency established
നിയോജക മണ്ഡലം Stralsund-Nordvorpommern-
Rügen
ജനനം (1954-07-17) 17 ജൂലൈ 1954 (പ്രായം 65 വയസ്സ്)
ഹാംബർഗ്, പശ്ചിമ ജർമ്മനി
(ഇപ്പോൾ ജർമ്മനി)
പഠിച്ച സ്ഥാപനങ്ങൾUniversity of Leipzig
രാഷ്ട്രീയപ്പാർട്ടി
Christian Democratic Union (1990–present)
ജീവിത പങ്കാളി(കൾ)Ulrich Merkel (1977–1982)
Joachim Sauer (1998–present)
ഒപ്പ്
Angela Merkel Signature.svg

ആംഗല മെർക്കൽ (ഉച്ചാരണം ˈaŋɡela doroˈteːa ˈmɛɐkəl അങ്കെല ഡൊറൊഹ്തെയ്യ മെർകെൽ) (ജനനം: ജൂലൈ 17, 1954, ഹാംബർഗ്‌, ജർമ്മനി) ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലറാണ്.[1](2005 നവംബർ 22) ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ (സി. ഡി. യു.) നേതാവായ ഏൻജല 2005 ഒക്ടോബറിൽ ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു. ചാൻസലർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ, പഴയ കിഴക്കൻ ജർമ്മനിയിൽ നിന്നും ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളും. ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ സമിതിയുടെ പ്രസിഡൻറ് അഥവാ അദ്ധ്യക്ഷയും മെർകെൽ ആണ്.

ജീവചരിത്രം[തിരുത്തുക]

1954-ൽ പടിഞ്ഞാറൻ ജർമനിയിൽ ജനിച്ചു.പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രപണ്ഡിതനായിരുന്ന പിതാവിന്റെ സൗകര്യാർഥം കിഴക്കൻ ജർമനിയിലേക്ക് താമസം മാറ്റി.വിദ്യാഭ്യാസകാലത്ത് ഭരണകക്ഷിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടിയുടെ യുവജനവിഭാഗമായ ഫ്രീ ജർമൻ യൂത്തിൽ അംഗമായി.സംഘടനയുടെ സമര-പ്രചാരണവിഭാഗത്തിന്റെ സെക്രട്ട്രിയായിരുന്നു.ലീപ്സിഗ് സർവകലാശാലയിൽ ഭൗതികശാസ്ത്രം പഠിച്ചു.ക്വാണ്ടം കെമിസ്ട്രിയിൽ ഡോക്ട്രേറ്റ് നേടി.1989-ൽ രാഷ്ട്രീയപ്രവേശം.കിഴക്കൻ ജർമനിയിലേ ആദ്യ ജനാധിപത്യ സർക്കാരിൽ ഉപവക്താവായി.എെക്യ ജർമനി രുപീകരിച്ചപ്പോൾ 1990-ൽ അധോസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1991-ൽ ഹെൽമുട്ട് കോൾ ചാൻസലറായപ്പോൾ വനിതാ-യുവജനക്ഷോമമന്ത്രിയായി.1994-ൽ പരിസ്ഥിതിമന്ത്രിയും.1998-ൽ സി.ഡി.യുവിന്റെ ആദ്യ വനിതജനറൽ സെക്രട്ട്രിയായി.2000-ൽ സി.ഡി.യു നേതൃതത്തിൽ എത്തിയ മെർക്കൽ 2005-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ചാൻസലറായി.2013- ൽ ഭൂരിപക്ഷം വർധിപിച്ച് മെർക്കൽ രണ്ടാംപ്രാവശ്യവും ചാൻസലറായി. 2007- ൽ യൂറോപ്യൻ യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മെർക്കൽ ജി-8 രാജ്യങ്ങളുടെ അധ്യക്ഷയായും പ്രവർത്തിച്ചു.

സവിശേഷതകൾ&ബഹുമതികൾ[തിരുത്തുക]

 1. ആദ്യ വനിതാചാൻസലർ.
 2. ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയന്റെ ആദ്യ വനിതാഅദ്ധ്യക്ഷ.
 3. ഫോബസ് മാസികയുടെ ലോകത്തെ ഏറ്റവും കരുത്തയായ വനിത ​എന്ന വിഷേഷണം ഒൻപതാം തവണയും ലഭിച്ചു.[2]
 4. 2015-ലെ ടൈം പേഴ്സൺ ഒാഫ് ദ ഇയർ അവാർഡ്.'ചാൻസലർ ഒാഫ് ഫ്രീ വേൾഡ്' എന്നാണ് ടൈം മാസിക ഇവർക്ക് നൽകിയ വിശേഷണം.[3]

കലയിലും മാധ്യമത്തിലും[തിരുത്തുക]

പാരിസിൽ താമസിക്കുന്ന ഇംഗ്ലിഷ് നാടകക്രത്ത് നിക്ക് അവ്ഡെ രചിച്ച യൂറോപ്യൻ ത്രയത്തിൽ(ബ്രഗസ്,അന്റവർപ്പ്, ടെർവുറൽ)എന്നീ മൂന്നൂ നാടകങ്ങളിൽ ബ്രഗസിലും ടെർവുറലിലും മെർക്കൽ പ്രധാനകഥാപാത്രമാണ്.മിച്ചൽ പറസ്ക്കോവിന്റെ നോവലായ ഇൻ സർച്ച് ഒാഫ് സിക്സ്പെൻസിൽ മെർക്കൽ എന്ന വനിതാസഖാവും അവരുടെ ഉറ്റസുഹൃത്തായി സ്ഷാബുല എന്ന വ്യക്തിയും ഉണ്ട്.[4]

അവലംബം[തിരുത്തുക]

 1. "Curriculum vitae: Angela Merkel". German Federal Press and Information Office. ശേഖരിച്ചത് 2012-02-21. Since 2000 Chairwoman of the Christian Democratic Union . . .
 2. Serafin, Tatiana (31 August 2006). "The 100 Most Powerful Women: #1 Angela Merkel". Forbes. മൂലതാളിൽ നിന്നും 19 April 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 May 2009.
  Serafin, Tatiana (30 August 2007). "The 100 Most Powerful Women: #1 Angela Merkel". Forbes. മൂലതാളിൽ നിന്നും 30 April 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 May 2009.
  Serafin, Tatiana (27 August 2008). "The 100 Most Powerful Women: #1 Angela Merkel". Forbes. മൂലതാളിൽ നിന്നും 19 April 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 May 2009.
  Serafin, Tatiana (19 August 2009). "The 100 Most Powerful Women: #1 Angela Merkel". Forbes. മൂലതാളിൽ നിന്നും 19 April 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 August 2009.
  "Merkel most powerful woman in world: Forbes". Euronews. 26 August 2011. ശേഖരിച്ചത് 19 December 2011.
 3. "TIME Person of the Year 2015: Angela Merkel". Time.com. Retrieved 2016-02-24.
 4. Michael Paraskos, In Search of Sixpence (London: Friction Press, 2016)
"https://ml.wikipedia.org/w/index.php?title=ആംഗല_മെർക്കൽ&oldid=2914233" എന്ന താളിൽനിന്ന് ശേഖരിച്ചത്