ആൻഡ്രോയ്ഡ് വൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൻഡ്രോയ്ഡ് വൺ
Android One logo 2019.svg
ഡെവലപ്പർഗൂഗിൾ
തരംസ്മാർട്ട് ഫോൺ
റീടെയിലിൽ ലഭ്യമായത്2014, സെപ്റ്റംബർ
ഓപ്പറേറ്റിംഗ് സിസ്റ്റംആൻഡ്രോയ്ഡ്
ഓൺലൈൻ സേവനങ്ങൾഗൂഗിൾ പ്ലേ
വെബ്‌സൈറ്റ്www.android.com/one/india/

ആദ്യമായി സ്മാർട്ട് ഫോൺ വാങ്ങുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഗൂഗിൾ വികസിപ്പിച്ച ആൻഡ്രോയ്ഡ് മാതൃകയാണ് ആൻഡ്രോയ്ഡ് വൺ. മൊബൈൽഫോൺ നിർമാതാക്കൾ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ കൂട്ടിച്ചേർക്കുന്ന അവരുടെതായ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളും, യൂസെർ ഇന്റർഫേസ്ൽ ഉണ്ടാക്കുന്ന മാറ്റങ്ങളും പൂർണ്ണമായും ഒഴിവാക്കി ഗൂഗിൾ നിർമ്മിച്ച അതേപടി ഉപയോക്താക്കളിലേക്ക് ആൻഡ്രോയ്ഡിനെ എത്തിക്കുകയാണ് ആൻഡ്രോയ്ഡ് വണ്ണിലൂടെ ഗൂഗിൾ. സുരക്ഷിതത്വം കുടിയ സോഫ്റ്റ്‌വെയർ, താമസം നേരിടാത്ത അപ്ലിക്കേഷൻ മാതൃകകൾ എന്നിവയെല്ലാം ആൻഡ്രോയ്ഡ് വണ്ണിന്റെ പ്രത്യേകതകളാണ്.[1] ആദ്യമായി പുറത്തിറങ്ങിയ ആൻഡ്രോയ്ഡ് വൺ സ്മാർട്ട് ഫോണുകളിൽ മീഡിയ ടെക് എംടി6582 ചിപ്സെറ്റ് ആണ് ഉപയോഗിക്കുന്നത്.[2]

ആൻഡ്രോയ്ഡ് വൺ ഫോണുകൾ ഇന്ത്യ, നേപാൾ, ഇന്റോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും കുടാതെ മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലും 2014, സെപ്റ്റംബറിൽ പുറത്തിറങ്ങി.[3] ആൻഡ്രോയ്ഡ് വണ്ണിൽ പ്രവര്ത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യ സ്മാർട്ട്‌ ഫോണുകൾ പുറത്തിറക്കിയത് മൈക്രോമാക്സ്, സപൈസ്, കാർബൺ എന്നീ ഇന്ത്യൻ കമ്പനികളാണ്.

ഉൽപ്പന്നങ്ങൾ[തിരുത്തുക]


അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൻഡ്രോയ്ഡ്_വൺ&oldid=3252290" എന്ന താളിൽനിന്ന് ശേഖരിച്ചത്