ആൻഡ്രോമാഷെ മോർണിംഗ് ഹെക്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Andromache Mourning Hector
French: La Douleur et les Regrets d'Andromaque sur le corps d'Hector son mari
കലാകാരൻJacques-Louis David
വർഷം1783
MediumOil on canvas
അളവുകൾ275 cm × 203 cm (108 in × 80 in)
സ്ഥാനംMusée du Louvre, Paris

1783-ൽ ജാക്വസ്-ലൂയിസ് ഡേവിഡ് വരച്ച എണ്ണച്ചായ ചിത്രമാണ് ആൻഡ്രോമാഷെ മോർണിംഗ് ഹെക്ടർ. ഹോമറിന്റെ ഇലിയഡിൽ നിന്നുള്ള ആൻഡ്രോമാഷെയെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. അക്കില്ലസ് കൊലപ്പെടുത്തിയ ഭർത്താവ് ഹെക്ടറിനെക്കുറിച്ച് വിലപിക്കുന്ന അവരെ മകൻ ആസ്ത്യാനക്സ് ആശ്വസിപ്പിക്കുന്നു. [1] ഈ ചിത്രം 1783 ഓഗസ്റ്റ് 23-ന് പ്രദർശിപ്പിച്ചു.

പോർട്രെയിറ്റ് ചിത്രകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതിക്ക് പുറമേ കലയുടെ ഉന്നതിയായി കണക്കാക്കപ്പെട്ടിരുന്ന ചരിത്ര വിഭാഗത്തിൽ ഡേവിഡ് തുടർന്നു. 1783 ഓഗസ്റ്റ് 22-ന്, വിയാൻ തന്റെ മുൻ വിദ്യാർത്ഥിയുടെ ഈ പെയിന്റിംഗ് ഫ്രഞ്ച് അക്കാദമിക്ക് വാഗ്ദാനം ചെയ്തു. അവിടെ അത് ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. ഈ കൂറ്റൻ പെയിന്റിംഗിന്റെ വിഷയം, ക്ലാസിക്കൽ മിത്തോളജിയിൽ നിന്ന് എടുത്തിരിക്കുന്നു. അക്കില്ലസ് കൊലപ്പെടുത്തിയ ഭർത്താവ് ഹെക്ടറിനെക്കുറിച്ച് വിലപിക്കുന്ന അഡ്രോമാഷെ ചിത്രീകരിച്ചിരിക്കുന്നു. പ്രിയാമിന്റെ ചെറുമകനായ അവളുടെ മകൻ അവളെ ആശ്വസിപ്പിക്കുന്നു. [2]

അവലംബം[തിരുത്തുക]

  1. "Jacques-Louis David:Andromache Mourning HectorJacques-Louis David: Andromache Mourning Hector". Boston College. Archived from the original on 2014-10-02. Retrieved 2014-07-11.
  2. "Jacques-Louis David Biography". bio. Retrieved 2014-07-11.