ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ്
ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ്.jpg
ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ്
ജനനം1888 നവംബർ 10
റഷ്യയിലെ പുസ്തൊമസൊവൊ
മരണം1972 ഡിസംബർ 23
ദേശീയതറഷ്യൻ;സോവ്യറ്റ് യൂണിയൻ
അറിയപ്പെടുന്നത്വിമാന ശില്പി

റഷ്യൻ വിമാന ശില്പിയാണ് ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ് (aircraft designer). ആദ്യത്തെ സൂപ്പർസോണിക് യാത്രാ വിമാനമുൾപ്പെടെ മുൻ സോവിയറ്റ് യൂണിയനിൽ വിൻഡ്-ടണൽ, പൂർണ-ലോഹ വിമാനം എന്നിവ നിർമ്മിക്കാൻ മുൻകയ്യെടുത്തത് ഇദ്ദേഹമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

റഷ്യയിലെ പുസ്തമസൊവൊയിൽ (Pustomazovo) 1888 നവംബർ 10-ന് ആൻഡ്രി നിക്കോളെവിച്ച് ജനിച്ചു. മോസ്കൊ ഹയർ ടെക്നിക്കൽ സ്കൂളിൽ നിന്ന് 1918-ൽ എൻജിനീയറിങിൽ ബിരുദം നേടി. അവിടെ വിദ്യാർഥിയായിരിക്കെ റഷ്യൻ വ്യോമയാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന നിക്കൊലെയ് വൈ. സുവൊവ്സ്ക്കിയുടെ ശിഷ്യത്വം നേടുകയും സോവിയറ്റ് യൂണിയനിലെ ആദ്യത്തെ വിൻഡ് ടണൽ രൂപപ്പെടുത്തുകയും ചെയ്തു. 1918-ൽ സെൻട്രൽ എയ്റോഹൈഡ്രോഡൈനാമിക് ഇൻസ്റ്റിറ്റ്യൂട്ടായ TsAGI രൂപം കൊണ്ടപ്പോൾ അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി. തുടർന്ന് 1922-ൽ അവിടത്തെ ഡിസൈൻ ബ്യൂറോയുടെ തലവനായി ഉയരുകയും ചെയ്തു. 1938-ൽ 'പൊതുജനങ്ങളുടെ ശത്രു' എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും 1943-ൽ ജയിൽ മോചിതനായി. തുടർന്ന് രണ്ടാം ലോകയുദ്ധ കാലത്ത് സോവിയറ്റ് കരസേനയിൽ ലഫ്റ്റനന്റ് ആയി സേവനമനുഷ്ഠിച്ചു. 1953-ൽ യു. എസ്. എസ്. ആർ. അക്കാദമി ഒഫ് സയൻസിലേക്ക് ടൂപൊലെഫ് തെരഞ്ഞെടുക്കപ്പെട്ടു. 1944-56 കാലയളവിൽ സുപ്രീം സോവിയറ്റിന്റെ ഡെപ്യൂട്ടി ആയും ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. നൂറ്റമ്പതോളം യാത്രാ വിമാനങ്ങളും സൈനിക വിമാനങ്ങളും രൂപകൽപ്പന ചെയ്ത ടൂപൊലെഫിന് വ്യത്യസ്ത വിമാന രൂപകൽപ്പനയ്ക്കായി മൂന്നു സ്റ്റാലിൻ പുരസ്കാരങ്ങളും, 104ന്റെ രൂപകല്പനയ്ക്കായി ലെനിൻ പുരസ്കാരവും ലഭിച്ചു. 1972 ഡിസംബർ 23-ന് മോസ്കോയിൽ ഇദ്ദേഹം നിര്യാതനായി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.