ആൻഡേർസൺ, കാലിഫോർണിയ

Coordinates: 40°27′8″N 122°17′48″W / 40.45222°N 122.29667°W / 40.45222; -122.29667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anderson, California
Location in Shasta County and the state of California
Location in Shasta County and the state of California
Anderson, California is located in the United States
Anderson, California
Anderson, California
Location in the United States
Coordinates: 40°27′8″N 122°17′48″W / 40.45222°N 122.29667°W / 40.45222; -122.29667
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyShasta
IncorporatedJanuary 16, 1956[1]
വിസ്തീർണ്ണം
 • ആകെ6.620 ച മൈ (17.145 ച.കി.മീ.)
 • ഭൂമി6.372 ച മൈ (16.504 ച.കി.മീ.)
 • ജലം0.248 ച മൈ (0.642 ച.കി.മീ.)  3.74%
ഉയരം
430 അടി (132 മീ)
ജനസംഖ്യ
 (2010)
 • ആകെ9,932
 • ജനസാന്ദ്രത1,500/ച മൈ (580/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
96007
ഏരിയ കോഡ്530
FIPS code06-02042
GNIS feature ID0277470
വെബ്സൈറ്റ്http://ci.anderson.ca.us/

ആൻഡേർസൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ശാസ്ത കൗണ്ടിയിൽ, റെഡ്ഡിങ്ങിന് ഏകദേശം 10 മൈൽ തെക്കായി സ്ഥതിചെയ്യുന്ന ഒരു നഗരമാണ്. ജനസംഖ്യ 2000 ലെ സെൻസസിലെ 9,022 ൽ നിന്നും 2010 ലെ സെൻസസിൽ 9,932 കടന്നിരുന്നു. ഓറിഗോൺ, കാലിഫോർണിയ റെയിൽവേ ട്രാക്കേജ് അവകാശങ്ങളും സ്റ്റേഷനു വേണ്ടി ഭൂമിയും അനുവദിച്ച സ്ഥലം ഉടമസ്ഥനും മേച്ചിൽപ്പുറത്തിൻറെ ഉടമയുമായ ഏലിയാസ് ആൻഡേഴ്സണിന്റെ പേരാണ് നഗരത്തിനു നൽകിയിരിക്കുന്നത്.[3]

ചരിത്രം[തിരുത്തുക]

1872 ലാണ് റെയിൽറോഡ് പ്രവർത്തനം ഇവിടെ ആരംഭിച്ചത്. ഈ പ്രവർത്തനങ്ങൾക്കുവേണ്ടി സമീപത്തെ ഏറ്റവും വലിയ ഭൂമി സംഭാവന ചെയ്ത ഭൂവുടമ ഏലിയാസ് ആൻഡേഴ്സന്റെ പേരിലാണ് ആൻഡേഴ്സൺ നഗരം അറിയപ്പെടുന്നത്. പട്ടണത്തിലെ ആൻഡേഴ്സൺ റിവർ പാർക്ക് സ്ഥിതിചെയ്യുന്നത ഭാഗം, ആൻഡേഴ്സൻറെ ഉടമസ്ഥതയിലുണ്ടായിരുന്നതും സംഭാവന ചെയ്തതുമായ യഥാർത്ഥ ഭൂമിയുടെ ഭാഗമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ആൻഡേർസൺ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 40°27′08″N 122°17′48″W / 40.452092°N 122.296560°W / 40.452092; -122.296560 ആണ്.[4] ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് നഗരത്തിൻറെ ആകെ വിസ്തൃതി, 6.6 square miles (17 km2) ആണ്. ഇതിൽ 6.4 square miles (17 km2) കരഭാഗവും ബാക്കി 0.2 square miles (0.52 km2) ഭാഗം (3.74 ശതമാനം) ജലം ഉൾപ്പെട്ടതുമാണ്.

കാലാവസ്ഥ[തിരുത്തുക]

കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണ സമ്പ്രദായം അനുസരിച്ച്, ആൻഡേഴ്സൺ നഗരത്തിൽ, ഇളംചൂടുള്ള വേനൽക്കാലമുള്ള മെഡിറ്ററേനിയൻ കാലാവസ്ഥയാണുള്ളത്. കാലാവസ്ഥാ ഭൂപടങ്ങളിൽ സംക്ഷിപ്തമായി "Csa" എന്ന് ഉപയോഗിച്ചിരിക്കുന്നു.[5]

വിദ്യാഭ്യാസ സൌകര്യങ്ങൾ[തിരുത്തുക]

ആൻഡേഴ്സണിൽ അഞ്ച് ഹൈസ്കൂളുകളും രണ്ട് പബ്ലിക് മിഡിൽ സ്കൂളുകളും ആറ് പ്രൈമറി സ്കൂളുകളും ഉണ്ട്. ഹൈസ്ക്കൂളുകൾ താഴെപ്പറയുന്നവയാണ്.

  • ആൻഡേർസൺ യൂണിയൻ ഹൈസ്കൂൾ
  • ഓക്ൿവ്യൂ ഹൈസ്കൂൾl
  • നോർത്ത് വാലി ഹൈസ്ക്കൂൾ
  • ആൻഡേർസൺ ന്യൂ ടെക്നോളജി ഹൈസ്ക്കൂൾ
  • ശാസ്ത ക്രിസ്റ്റ്യൻ അക്കാദമി

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "U.S. Census". Archived from the original on 2012-01-24. Retrieved 2017-05-21.
  3. Gudde, Erwin; William Bright (2004). California Place Names (Fourth ed.). University of California Press. p. 12. ISBN 0-520-24217-3.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  5. Climate Summary for Anderson, California
"https://ml.wikipedia.org/w/index.php?title=ആൻഡേർസൺ,_കാലിഫോർണിയ&oldid=3624553" എന്ന താളിൽനിന്ന് ശേഖരിച്ചത്