ഉള്ളടക്കത്തിലേക്ക് പോവുക

ആൻഡി വോഹോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഡി വോഹോൾ
Warhol in 1980
ജനനം
Andrew Warhola Jr.

(1928-08-06)ഓഗസ്റ്റ് 6, 1928
മരണംഫെബ്രുവരി 22, 1987(1987-02-22) (58 വയസ്സ്)
ന്യൂയോർക്ക് സിറ്റി, യു.എസ്.
അന്ത്യ വിശ്രമംSt. John the Baptist Byzantine Catholic Cemetery, Bethel Park, Pennsylvania
വിദ്യാഭ്യാസംCarnegie Institute of Technology
അറിയപ്പെടുന്നത്
പ്രധാന കൃതി
ശൈലി
പ്രസ്ഥാനംPop art
പങ്കാളിJed Johnson (1968–1980)
ഒപ്പ്

ആൻഡി വോഹോൾ (ഓഗസ്റ്റ് 6, 1928 - ഫെബ്രുവരി 22, 1987) പോപ്പ് ആർട്ട് എന്ന മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദുവായി തീർന്ന അമേരിക്കൻ കലാകാരൻ ആയിരുന്നു. ഒരു വാണിജ്യ ചിത്രകാരനായി (പരസ്യങ്ങൾ, കടകളിലെ പ്രദർശന ബോർഡുകൾ തുടങ്ങിയവ നിർമ്മിച്ചിരുന്നു) സാമ്പത്തിക വിജയം നേടിയ ആൻഡി പിന്നീട് ചിത്രകാരൻ പരീക്ഷണാത്മക (അവാന്ത് ഗാർഡ്) ചലച്ചിത്ര നിർമ്മാതാവ്, സംഗീത നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ലോകപ്രശസ്തനായി. (പോപ്പ് ആർട്ട് എന്നത് ദൈനംദിന വസ്തുക്കളെയും ചിത്രങ്ങളെയും അതേപോലെ വരയ്ക്കുന്ന കലാരൂപമാണ്). ആൻഡി വോഹോളിന്റെ ചിത്രങ്ങളിൽ ഏറ്റവും പ്രശസ്തം അമേരിക്കൻ ചലച്ചിത്ര നടിയായ മരിലിൻ മൺറോയുടെ നിറപ്പകിട്ടാർന്ന ഛായാചിത്രമാണ്. ബൊഹീമിയൻ തെരുവുവാസികൾ, പ്രശസ്ത ബുദ്ധിജീവികൾ, ഹോളിവുഡ് പ്രശസ്തർ, ഉന്നതകുലജാതരായ സമ്പന്നർ തുടങ്ങി വ്യത്യസ്തത പുലർത്തുന്ന പല സാമൂഹിക വൃത്തങ്ങളിലും വോഹോളിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

തന്റെ ജീവിതകാലത്ത് വിവാദപുരുഷനായിരുന്ന (പലപ്പോഴും അദ്ദേഹത്തിന്റെ സൃഷ്ടികളെ വിമർശകർ കള്ളത്തരം, ഏച്ചുകെട്ടിയത്, എന്നിങ്ങനെ വിമർശിച്ചിട്ടുണ്ട്) വോഹോൾ 1987-ൽ അന്തരിച്ചശേഷം പല റിട്രോസ്പെക്ടീവ് പ്രദർശനങ്ങളുടെയും പുസ്തകങ്ങളുടെയും ഡോക്യുമെന്ററികളുടെയും വിഷയമായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ കലാകാരന്മാരിൽ ഒരാളായി ആൻഡി വോഹോളിനെ പൊതുവേ അംഗീകരിച്ചിരിക്കുന്നു.

വോഹോൾ കാർണഗി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജിയിൽ നിന്ന് ബിരുദം നേടിയശേഷം ന്യൂയോർക്കിലേക്ക് താമസം മാറി. ഗ്ലാമർ മാഗസിന് വേണ്ടി 1949-ൽ ചിത്രം വരയ്ക്കാൻ അവസരം ലഭിച്ചതായിരുന്നു ആൻഡി വോഹോളിന്റെ കലാജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവ്. ആൻഡി വോഹോള എന്ന പേര് ഈ മാസിക തെറ്റായി "ആൻഡി വോഹോൾ വരച്ച ചിത്രങ്ങൾ" എന്ന് അച്ചടിച്ചതോടെ അദ്ദേഹം ആൻഡി വോഹോൾ എന്ന പേര് സ്വീകരിച്ചു.

കാമ്പ്ബെൽസ് സൂപ്പ് കാൻ (1968)

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആൻഡി_വോഹോൾ&oldid=4581500" എന്ന താളിൽനിന്ന് ശേഖരിച്ചത്