ആസ്മ ജഹാംഗീർ
അസ്മ ജഹാംഗീർ | |
![]() | |
പാകിസ്താൻ സുപ്രീംകോടതി ബാർ അസ്സോസിയേഷൻ
| |
Taking office ഒക്ടോബർ 27, 2010 | |
പ്രസിഡണ്ട് | ആസിഫ് അലി സർദാരി |
---|---|
പ്രധാനമന്ത്രി | രാജാ പർവേസ് അഷറഫ് |
Succeeding | ഖ്വാസി അൻവർ |
പാക്ക് മനുഷ്യാവകാശ കാമ്മിഷൻ ചെയർപേഴ്സൺ
| |
പദവിയിൽ 1987 – Incumbent | |
ജനനം | അസ്മാ ജിലാനി ജനുവരി 1952 (വയസ്സ് 66–67) ലാഹോർ, Punjab province, West-Pakistan (now-Pakistan) |
ഭവനം | ഇസ്ലാമബാദ്, Islamabad Capital Territory (ICT) |
ദേശീയത | പാകിസ്താനി |
പഠിച്ച സ്ഥാപനങ്ങൾ | Punjab University (LL.B.) Kinnaird College (B.A.) University of St. Gallen (J.S.D.) |
തൊഴിൽ | പ്രസിഡന്റ്, പാകിസ്താൻ സുപ്രീംകോടതി ബാർ അസ്സോസിയേഷൻ |
കുട്ടി(കൾ) | ഒരു പുത്രനും രണ്ട് പുത്രിമാരും |
പാകിസ്താനിലെ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമാണ് അസ്മ ജിലാനി ജഹാംഗീർ (ഉർദു: عاصمہ جہانگیر) (ജനനം: ജനുവരി 27, 1952 ലാഹോറിൽ). അതി കഠിനമായ മതനിന്ദാനിയമപ്രകാരം കല്ലെറിഞ്ഞുകൊല്ലാൻ വിധിക്കപ്പെട്ട മുസ്ലീങ്ങളേയും അമുസ്ലീങ്ങളേയും പ്രധിരോധിക്കുകയും അനീതിക്കെതിരായി പാകിസ്താനിലും അന്തർദേശീയതലത്തിലും പോരാടുന്നു.[1][2]
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ അസ്മ മനുഷ്യാവകാശപ്പോരാട്ടങ്ങൽ ആരംഭിച്ചിട്ട് മൂന്നു പതിട്ടാണ്ടീലേറെയായി. പട്ടാള ഭരണാധികാരിയായിരുന്ന ജനറൽ സിയ ഉൾ ഹഖിന്റെ കാലത്ത് രാജ്യത്തെ ഇസ്ലാമികവത്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ മത നിയമങ്ങൾക്കെതിരെയായിരുന്നു ശ്രദ്ധേയമായ ആദ്യ പോരാട്ടം. മാനഭംഗത്തിനിരയാകുന്ന സ്ത്രീ സ്വയം നിരപരാധിത്വം തെളിയിക്കുകയോ അല്ലെങ്കിൽ കടുത്തശിക്ഷ ഏറ്റു വാങ്ങുകയോ ചെയ്യണമെന്നു വ്യവസ്ഥ ചെയ്യുന്ന ഹുദൂദ് ഓർഡിനൻസ്-2006 പോലുള്ള കാടൻ നിയമങ്ങൾക്കെതിരെ വിമൻസ് ആക്ഷൻ ഫോറം എന്ന സമ്മർദ്ധ ഗ്രൂപ് ഉണ്ടാക്കി.1983-ൽ തൊഴിലുടമയാൽ മാനഭംഗം ചെയ്യപ്പെട്ട സഫിയ എന്ന അന്ധബാലികയെ ലൈംഗികക്കുറ്റം ചുമത്തി തടവിനും ചാട്ടവാറടിക്കും ശിക്ഷിച്ച കോടതിവിധിക്കെതിരെ അസ്മയുടെ നേതൃത്വത്തിൽ പ്രക്ഷോഭം അരങ്ങേറി.[3] ഇതേത്തുടർന്ന് മേൽക്കോടതി ശിക്ഷ റദ്ദാക്കി[4]. 1986-ൽ പാകിസ്താനിലെ ആദ്യത്തെ സൗജന്യ നിയമസഹായകേന്ദ്രത്തിനു ലാഹോറിൽ തുടക്കമിട്ടു. ഇതിനോടനുബന്ധിച്ച് സ്ത്രീകൾക്കുള്ള ഒരു അഭയാലവും ഇപ്പോൾ പ്രവർത്തിക്കുന്നു[5]
മതനിന്ദാനിയമങ്ങൾക്കിരയാവുന്ന സ്ത്രീകളും അമുസ്ലീങ്ങളും, പോലീസ് കസ്റ്റഡിയിൽ അപ്രത്യക്ഷരാവുന്നവർ തുടങ്ങിയവർക്കു വേണ്ടിയുള്ള നിയമയുദ്ധങ്ങൾക്കൊപ്പം വധശിക്ഷ, ബാലചൂഷണം എന്നിവയ്ക്കെതിരായും അസ്മ നിരന്തരം പ്രവർത്തിക്കുന്നു. അസ്മ രചിച്ച രണ്ട് ഗ്രന്ഥങ്ങൾ തന്നെ അവർ ഏറ്റെടുത്ത ചില മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ സൂചന നൽകുന്നതാണ് (Divine Sanction: The Hudood Ordinance, Children of a Lesser God: Child Prisoners of Pakistan). മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ പേരിൽ പലതവണ അസ്മയ്ക്കെതിരെ വധശ്രമങ്ങളുണ്ടായിട്ടുണ്ട്. പർവേസ് മുഷറഫ് പ്രസിഡന്റായിരിക്കേ 2007-ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മൂന്നു മാസം അസ്മ വീട്ടുതടങ്കലിലായി. ഏഷ്യൻ നോബെൽ പ്രൈസ് എന്നറിയപ്പെടുന്ന മാഗ്സസെ അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള അസ്മ ജഹാംഗീർ 2010 ഒക്ടോബർ 27-ന് പാക് സുപ്രീം കോടതിയിലെ ബാർ അസ്സോസ്സിയേഷൻ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷ്യയായിരിക്കുകയാണ് അസ്മ. ആഗോളതലത്തിൽ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക പ്രതിനിധി(United Nations Special Rapporteur on Freedom of Religion)യുമാണ് അവർ. നിയമേതർ കൊലപാതകങ്ങൾ തടയുന്നതിനുഌഅ യു.എന്നിന്റെ പ്രത്യേക പ്രതിനിധിയുമായി മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം[തിരുത്തുക]
കറാച്ചിയിലെ രഷ്ട്രീയ പശ്ചാത്തലമുള്ള സമ്പന്ന കുടുംബത്തിൽ 1952 ജനുവരി 27-നാണ് അസ്മ ജനിച്ചത്. പിതാവ് മാലിക് ജിലാനി പട്ടാള ഭരണകർത്താക്കൾക്കെതിരെ പോരാടി ഏറെക്കാലം ജയിലവാസം അനുഭവിച്ച രാഷ്ട്രീയനേതാവായിരുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Interview 'Pakistan Should Have Taken The Moral High Ground' August 29, 1998
- ABC News - Nightline Interview: A Matter of Honor By Forrest Sawyer February 15, 1999
- Profile of Asma Jahangir 2000
- Democracy is Survival for Women 2000
- RAWA Articles on Asma Jahangir March 2000
- A law to lament By Asma Jahangir June 5, 2002
- Asma Jahangir in her Own Words 2002
- Of Rites and Rights: An Interview with Asma Jahangir By Anniqua Rana September 23, 2003
- News Report on appointment as Rapporteur on Freedom of Religion or Belief
- UN Special Rapporteur on freedom of religion or belief
- Human Rights Commission of Pakistan (HRCP)
- Time Magazine profile April 21, 2003
- Interview with Asma Jahangir By Nermeen Shaikh October 27, 2005
- Interview 'If Pakistan Can Take Up Gujarat Riots, Surely India Can Raise The Balochistan Issue' February 6, 2006
- Gulf News: A profile in courage April 2, 2007
- Declan Walsh talks to Asma Jahangir, Pakistan's human rights champion 20 July 2007
- Under House Arrest, Pakistani Human Rights Leader Asma Jahangir Speaks Out on Musharraf’s Crackdown November 14, 2007
- The Last Word: Asma Jahangir 2007
- Human rights lawyer and activist speaks out against Pakistani military dictatorship February 20, 2008
- Katy Clark speaks with Asma Jahangir on 'Violence in Pakistan' October 28, 2009
- Herald exclusive: An interview with Asma Jahangir January 25, 2011