ആസിയാൻ യൂണിവേഴ്സിറ്റി നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ASEAN യൂണിവേഴ്സിറ്റി നെറ്റ്‌വർക്ക്
ചുരുക്കപ്പേര്AUN
രൂപീകരണംനവംബർ 1995; 28 years ago (1995-11)
ആസ്ഥാനംജംജുരി 10 ബിൽഡിംഗ്, ചുലലോങ്കോൺ യൂണിവേഴ്സിറ്റി, ഫയതായ് റോഡ്, ബാങ്കോക്ക്, തായ്ലൻഡ്
പ്രവർത്തിക്കുന്ന പ്രദേശങ്ങൾSoutheast Asia
അംഗത്വം
30 സർവകലാശാലകൾ
Executive Director
ചോൾട്ടിസ് ധീരതിതി, Ph.D.
മാതൃസംഘടനAssociation of Southeast Asian Nations (ASEAN)
വെബ്സൈറ്റ്www.aunsec.org

ആസിയാൻ യൂണിവേഴ്സിറ്റി നെറ്റ്‌വർക്ക് ( AUN ) ഒരു ഏഷ്യൻ യൂണിവേഴ്സിറ്റികളുടെ സംഘടനയാണ്. 1995 നവംബറിൽ ആണ് ഇത് സ്ഥാപിതമായത. ഇത് സ്ഥാപിക്കുമ്പോൾ ആദ്യ അംഗങ്ങളായി 13 സർവകലാശാലകൾ ഉണ്ടായിരുന്നു. ആസിയാൻ അംഗരാജ്യങ്ങളാണ് ആസിയാൻ യൂണിവേഴ്സിറ്റി നെറ്റ്‌വർക്ക് സ്ഥാപിച്ചത്. 1997 ലും 1999 ലും ആസിയാൻ ചാർട്ടർ വഴി ആസിയാൻ വിപുലീകരിച്ചതിനുശേഷം, AUN ലെ അംഗത്വം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഘടന[തിരുത്തുക]

പത്ത് ആസിയാൻ രാജ്യങ്ങളിലെ 30 സർവകലാശാലകൾ തമ്മിലുള്ള ഒരു സഹകരണ സംവിധാന വ്യവസ്ഥ ആണ് ആസിയാൻ യൂണിവേഴ്സിറ്റി നെറ്റ്‌വർക്ക് (AUN). AUN സംഘടിപ്പിച്ചിരിക്കുന്നത് അവരുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് (BOT), പങ്കെടുക്കുന്ന സർവ്വകലാശാലകൾ, AUN സെക്രട്ടേറിയറ്റ് എന്നീ 3 അംശങ്ങൾ ചേർന്ന് ആണ്. ആസിയാൻ അംഗരാജ്യങ്ങളിൽ നിന്നുള്ള ഓരോ പ്രതിനിധിയും, ആസിയാൻ സെക്രട്ടറി ജനറൽ, ആസിയാൻ ഉപസമിതി ഓൺ എഡ്യൂക്കേഷന്റെ (ASCOE) ചെയർമാനും, AUN ന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും അടങ്ങുന്നതാണ് ബോർഡ് ഓഫ് ട്രസ്റ്റീസ്. നയങ്ങൾ രൂപീകരിക്കുക, പദ്ധതി നിർദേശങ്ങൾ അംഗീകരിക്കുക, ബജറ്റ് വിഹിതം അനുവദിക്കുക, നടപ്പാക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയാണ് ബിഒടിയുടെ ചുമതല. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവർത്തനങ്ങളിൽ ബോർഡ് തീരുമാനങ്ങൾ എടുക്കുന്നത്. പങ്കെടുക്കുന്ന സർവ്വകലാശാലകൾക്ക് AUN പ്രോഗ്രാമുകളും പ്രവർത്തനങ്ങളും നടപ്പിലാക്കാനുള്ള ചുമതലയുണ്ട്. 1995-ൽ AUN സ്ഥാപിതമായപ്പോൾ അതിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പതിമൂന്ന് സർവകലാശാലകൾ ഉൾപ്പെട്ടിരുന്നു. മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവയെ ആസിയാനിൽ പിന്നീട് ഉൾപ്പെടുത്തിയതിനാൽ, ആ നെറ്റ്‌വർക്ക് 21 അംഗങ്ങളായി വളർന്നു. അംഗത്വത്തിനായി നിരവധി അപേക്ഷകൾ അവർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും, പുതിയ അംഗരാജ്യങ്ങളിൽ നിന്നുള്ള സർവകലാശാലകളെ മാത്രമേ സംഘടനയിലേക്ക്ക് പ്രവേശിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ളൂ. എന്നിരുന്നാലും, മേഖലയിൽ നിന്നുള്ള അംഗങ്ങളല്ലാത്തവരെ നിരീക്ഷകരായി സ്ഥിരമായി ക്ഷണിക്കുന്നുണ്ട് . AUN പ്രവർത്തനങ്ങളുടെ ആസൂത്രണം, സംസ്ഥാപനം, നിരീക്ഷണം, വിലയിരുത്തൽ എന്നിവയിലും പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിലും ഫണ്ടിംഗ് ഏറ്റെടുക്കുന്നതിലും AUN സെക്രട്ടേറിയറ്റ് ഏർപ്പെട്ടിരിക്കുന്നു. സെക്രട്ടേറിയറ്റിന്റെ സ്ഥിരം ഓഫീസ് രണ്ടായിരാമാണ്ടിൽ സ്ഥാപിതമായി, ബാങ്കോക്കിലെ ചുലലോങ്കോൺ സർവകലാശാലയുടെ കാമ്പസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനച്ചെലവ് ( 2005 വരെ) തായ് ഗവൺമെന്റാണ് വഹിച്ചിരിക്കുന്നത്.

AUN പ്രവർത്തനങ്ങളുടെ ധനസഹായം വരുന്നത് ഒന്നുകിൽ പങ്കെടുക്കുന്ന സർവ്വകലാശാലകൾ തമ്മിലുള്ള ചെലവ് പങ്കിടലിൽ നിന്നോ അല്ലെങ്കിൽ ആസിയാനിന്റെ ബാഹ്യ 'ഡയലോഗ് പാർട്ണർമാരിൽ' നിന്നോ ആണ്. ഓസ്‌ട്രേലിയ, കാനഡ, ചൈന, ഇയു, ഇന്ത്യ, ജപ്പാൻ, ന്യൂസിലാൻഡ്, ആർഒകെ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് ഡയലോഗ് പാർട്ണർമാർ. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (യുഎൻഡിപി) ഡയലോഗ് സ്റ്റാറ്റസും ഉണ്ട്.

AUN ചട്ടക്കൂടിനുള്ളിലെ മീറ്റിംഗുകൾക്ക് ധനസഹായം നൽകുന്നത് ആതിഥേയരാണ്. യാത്രാ ചെലവുകളും പങ്കെടുക്കുന്നവരുടെ സർവകലാശാലകൾ വഹിക്കുകയോ അല്ലെങ്കിൽ ദരിദ്ര രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ ചിലവുകൾ സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള സർവ്വകലാശാലകൾ വഹിക്കുകയോ ചെയ്യും.

വികസനം[തിരുത്തുക]

ആസിയാൻ സർവ്വകലാശാല സ്ഥാപിക്കാനുള്ള ആസിയാൻ നേതാക്കളുടെയും ആസിയാൻ സബ്കമ്മിറ്റി ഓൺ എഡ്യൂക്കേഷന്റെയും (ASCOE) ഉത്കർഷേച്ഛ നിറഞ്ഞ ആശയത്തിൽ നിന്നാണ് ആസിയാൻ യൂണിവേഴ്സിറ്റി നെറ്റ്‌വർക്ക് ഉയർന്നുവന്നത്. ഈ ആശയം സമാരംഭിച്ച് ഒരു വർഷത്തിന് ശേഷം, ഇതിൻ്റെ സാമ്പത്തിക വിഭവ സമാഹരണം, ആസ്ഥാനം, നേതൃത്വം എന്നിവയുമായി ബന്ധപ്പെട്ട് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും എന്ന് വ്യക്തമായി. അതിനാൽ, നിലവിലുള്ള സ്ഥാപനങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നത് ആയിരിക്കും കൂടുതൽ പ്രായോഗികമാണെന്ന് 1994-ൽ ആസിയാൻ നേതാക്കൾ തീരുമാനിച്ചു. ആദ്യ വർഷങ്ങളിൽ (1995-1999), AUN പ്രധാനമായും അറിവും അനുഭവങ്ങളും പങ്കിടുന്നതിലും ചെറിയ തോതിലുള്ള വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും കൈമാറ്റത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1999 മുതൽ, സംയുക്ത പാഠ്യപദ്ധതി വികസനം, ഐസിടിയിലെ സഹകരണം, ഉപ-ശൃംഖലകളുടെ സ്ഥാപനം തുടങ്ങിയ പരിപാടികൾക്കൊപ്പം സഹകരണ പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണ്ണമായി തുടങ്ങി. ഇൻട്രാ ആസിയാൻ സഹകരണത്തിന് മാത്രമല്ല, ഡയലോഗ് പാർട്നറുമാരുമായുള്ള പ്രവർത്തനങ്ങളിലേക്കും ഇത് വ്യാപിക്കുവാനും ബാധകം ആകാൻ തുടങ്ങി.

2000 മാർച്ചിൽ ബാങ്കോക്കിൽ ഒരു സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥാപിക്കുന്നതിനും ഇത് കാരണമായി. 1997 മുതൽ ഒരു സെക്രട്ടേറിയറ്റ് നിലവിലുണ്ടെങ്കിലും ഈ സെക്രട്ടേറിയറ്റ് താൽക്കാലികമായിരുന്നു. സ്ഥിരം ഓഫീസായതോടെ സെക്രട്ടേറിയറ്റിന്റെ ഘടനാപരമായ ഫണ്ടിലും വർദ്ധനവുണ്ടായി. AUN സെക്രട്ടേറിയറ്റിന്റെ പ്രവർത്തനച്ചെലവിന് പുറമേ, AUN പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക പിന്തുണയും 1999 മുതൽ ഗണ്യമായി വർദ്ധിച്ചു. സാമ്പത്തിക വളർച്ചയ്ക്ക് പുറമേ, നടപ്പാക്കുന്ന പദ്ധതികളും കൂടുതൽ സമഗ്രമായി. പ്രത്യേകിച്ചും, AUN ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാമിന് അച്ചടക്ക പരിധികൾ മറികടക്കുന്ന അനന്തരഫലങ്ങളുള്ള വളരെ അഭിലഷണീയമായ ലക്ഷ്യങ്ങളുണ്ട്. ഇത്തരം പ്രോജക്ടുകൾ പങ്കെടുക്കുന്ന സർവ്വകലാശാലകളിലെ എല്ലാ അംഗങ്ങളെയും ബാധിക്കുമെന്ന അർത്ഥത്തിൽ ഇത് ഒരു വഴിത്തിരിവായി മാറും. നിലവിലുള്ള പല പ്രവർത്തനങ്ങളും AUN-ഉം അതിന്റെ പ്രവർത്തനങ്ങളും പരിചിതമല്ലാത്ത സർവ്വകലാശാലകളിലെ പ്രത്യേക വ്യക്തികളെ കേന്ദ്രീകരിച്ചുള്ളതാണ്, കൂടാതെ തന്നെ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത മറ്റ് പല വിദ്യാർത്ഥികളെയും സ്റ്റാഫിനെയും ഉദ്ദേശിച്ചും ആണ് . ഉദാഹരണത്തിന്, മിക്ക എക്സ്ചേഞ്ചുകളും ഒത്തുചേരലുകളും വിജയകരമാണെങ്കിലും, സർവകലാശാലകളിൽ മൊത്തത്തിൽ അവ പ്രതീക്ഷിച്ച അത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന ചോദ്യം നിലനിൽക്കുന്നു. സർവകലാശാലയുടെ കേന്ദ്രതലത്തിൽ (ചില രാജ്യങ്ങളിൽ മന്ത്രാലയ തലത്തിൽ) ഉള്ള ഉയർന്ന പങ്കാളിത്തവും ഫാക്കൽറ്റികളുടെ തട്ടിൽ നടക്കുന്ന മിതമായ ഇടപെടലും ആണ് ഈ അവസ്ഥയ്ക്ക് കാരണം എന്നാണ് ഇതിനുള്ള വിശദീകരണം. [1]

AUN അംഗ സർവകലാശാലകൾ[തിരുത്തുക]

നിലവിൽ, AUN 10 ആസിയാൻ രാജ്യങ്ങളിലായി 30 സർവകലാശാലകൾ ഉൾക്കൊള്ളുന്നു: [2]

കുറിപ്പുകൾ[തിരുത്തുക]

  1. Source: Beerkens, H.J.J.G. (2004) Global Opportunities and Institutional Embeddedness; Higher Education Consortia in Europe and Southeast Asia (PhD Dissertation). Enschede: Cheps/UT. Available at: http://www.beerkens.info/files/phd.pdf
  2. "AUN Member Universities". ASEAN University Network. Archived from the original on 2018-09-26. Retrieved 11 December 2013.

റഫറൻസുകൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]